l o a d i n g

ഇന്ത്യ

നേപ്പാള്‍ പ്രളയം: മുന്നൂറോളം ഇന്ത്യക്കാരെ കാണാനില്ല

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 28, 2026

കാഠ്മണ്ഡു: നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ഉണ്ടായ വിനാശകരമായ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 400 കടക്കുന്നു. ഏകദേശം 1,500 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്ത്യന്‍ പൗരന്മാരുടെ സ്ഥിതിയാണ് ഏറ്റവും കൂടുതല്‍ ആശങ്കയുണര്‍ത്തുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ വിവരമനുസരിച്ച് 290 ഇന്ത്യന്‍ പൗരന്മാര്‍ ഇപ്പോഴും കാണാതായവരുടെ പട്ടികയിലാണ്. അപ്പര്‍ ത്രിശൂലി-1 ജലവൈദ്യുത പദ്ധതിയില്‍ ജോലി ചെയ്തിരുന്ന 33 ഇന്ത്യന്‍ തൊഴിലാളികളെ ഇതിനകം സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇവരില്‍ 21 പേര്‍ തമിഴ്‌നാട്ടുകാരാണ്.
ഹെലികോപ്റ്ററുകളുടെ സഹായത്തോടെ 796 പേരെയും കരമാര്‍ഗം മറ്റൊരു 796 പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി നേപ്പാള്‍ പൊലീസ് അറിയിച്ചു. ദുരന്തബാധിതര്‍ക്കായി ഇന്ത്യ 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികളും അവശ്യ മരുന്നുകളും നേപ്പാളിലേക്ക് അയച്ചു.
പ്രളയം ഉണ്ടായ പ്രദേശത്ത് രൂപംകൊണ്ട കൃത്രിമ തടാകം വീണ്ടും കരകവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്ന് ചൈനീസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ കൂടുതല്‍ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ നടപടികളും അതീവ ജാഗ്രതയോടെ തുടരുകയാണ്.
നേപ്പാള്‍ടിബറ്റ് അതിര്‍ത്തിയിലെ റസുവ ജില്ലയിലാണ് ശക്തമായ മിന്നല്‍പ്രളയമുണ്ടായത്.
കാണാതായ ഇന്ത്യക്കാരില്‍ നൂറിലേറെ പേര്‍ കൈലാസ മാനസ സരോവറിലേക്കുള്ള തീര്‍ഥാടകരാണ്. ഇന്ത്യന്‍ വിനോദസഞ്ചാരികളും നേപ്പാള്‍ടിബറ്റ് അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരും അപകടത്തില്‍ പെട്ടിട്ടുണ്ട്. ഭോട്ടെകോശി നദീതടത്തിലും റസുവ മേഖലയിലുമുള്ള നിരവധി വീടുകള്‍, റോഡുകള്‍, പാലങ്ങള്‍, വാഹനങ്ങള്‍ എന്നിവ പൂര്‍ണമായും തകര്‍ന്നതായി വ്യോമദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. മഴയില്ലാതെയാണ് മിന്നല്‍പ്രളയം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. മഞ്ഞുമലകള്‍ തകര്‍ന്നതും തുടര്‍ന്നുണ്ടായ അവശിഷ്ട പ്രവാഹവുമാണ് മിന്നല്‍പ്രളയത്തിന്റെ കാരണമെന്നാണ് യു.എസ് ജിയോളജിക്കല്‍ സര്‍വെ അഭിപ്രായപ്പെടുന്നത്. പ്രളയത്തില്‍ കുടുംബാംഗങ്ങളെ കണ്ണുമുന്നില്‍ ഒഴുക്കിക്കൊണ്ടുപോയതായി ചില രക്ഷപ്പെട്ടവര്‍ വേദനയോടെ വെളിപ്പെടുത്തി. ഇന്ത്യ, അമേരിക്ക, ചൈന, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസത്തിനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

Latest News

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026