l o a d i n g

കായികം

കെപിഎസ് സോക്കര്‍: റോയല്‍ എഫ്‌സി ജേതാക്കള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 26, 2026

ജിദ്ദ: 'കരുളായി പ്രവാസി സംഘം' സോക്കര്‍ ഫെസ്റ്റ് 2026 സമാപിച്ചു. റോയല്‍ എഫ്‌സി, സൂപ്പര്‍ നോവ, ടൈറ്റാന്‍ എഫ്‌സി, റേസിങ് അത്റ്റിക് എന്നീ ടീമുകള്‍ മത്സരിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ റോയല്‍ എഫ്‌സി ജേതാക്കളും സൂപ്പര്‍ നോവ റണ്ണറപ്പുമായി.

കെപിഎസ് നടത്തിയ ഒന്‍പതാമത് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കുടുംബങ്ങള്‍ അടക്കം വന്‍ ജനാവലി പങ്കെടുത്തു. ഹയ്യ സാമിറിലെ അജ് വാദ് ഗ്രൗണ്ടില്‍ വെച്ച് ലീഗ് അടിസ്ഥാനത്തില്‍ ആറ് മത്സരങ്ങളും ഫൈനലും നടന്നു. മത്സരങ്ങള്‍ കുഞ്ഞുമുഹമ്മദ് നിലമ്പൂര്‍ നിയന്ത്രിച്ചു.

നിലമ്പൂര്‍ നിയോ ഭാരവാഹികളും, കെപിഎസ് പ്രതിനിധികളും കളിക്കാരെ പരിചയപ്പെട്ടു. നിയോ പ്രസിഡന്റ് സുബൈര്‍ വട്ടോളി, സൈഫുദ്ദീന്‍ വാഴയില്‍, അബൂട്ടി പള്ളത്ത്, കെപിഎസ് പ്രസിഡന്റ് അബ്ബാസ് നെച്ചിക്കാടന്‍, ചെയര്‍മാന്‍ നാസര്‍ കരുളായി, ട്രഷറര്‍ റഫീഖ് കരുളായി, റാഫി വഴിക്കടവ്, മനാഫ്, ജാബിര്‍, ഉമ്മര്‍ ചുങ്കത്തറ, മുര്‍ഷിദ് പുള്ളിയില്‍, അബ്ബാസ് പൂന്തിരുത്തി എന്നിവര്‍ ഉദ്ഘാടന സെഷനില്‍ പങ്കെടുത്തു.

ഫൈനലില്‍ റോയല്‍ എഫ് സി 2- 1 ന് സൂപ്പര്‍ നോവയെ പരാജയപ്പെടുത്തി ജേതാക്കളായി. ജേതാക്കള്‍ക്കുള്ള ട്രോഫി അബ്ബാസ് പൂന്തിരുത്തി, അബ്ബാസ് നെച്ചിക്കാടന്‍ എന്നിവര്‍ ചേര്‍ന്നു സമ്മാനിച്ചു. മെഡലുകള്‍ നാസര്‍ എം, മജീദ് വികെ, എന്നിവരും നല്‍കി. റണ്ണേഴ്‌സിനുള്ള ട്രോഫി താജാ റിയാസും, സാബിലും ചേര്‍ന്ന് സമ്മാനിച്ചു. മെഡലുകള്‍ അബു പറമ്പന്‍, അഫ്സാര്‍ എന്നിവര്‍ കൈമാറി.

ടൂര്‍ണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി റോയല്‍ എഫ് സിയുടെ അന്‍ഷാന്‍, ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ഫാരിസ് റോയല്‍ എഫ്‌സി, ബെസ്റ്റ് ഗോള്‍കീപ്പര്‍ ഹബീബ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

ബെസ്റ്റ് പ്ലെയര്‍ക്കുള്ള ട്രോഫി ശിഹാബ് സികെ, ടോപ്പ് സ്‌കോറര്‍ക്കുള്ള ട്രോഫി റഫീഖ് കരുളായി, ബെസ്റ്റ് ഗോള്‍ കീപ്പര്‍ക്കുള്ള ട്രോഫി അബ്ബാസ് എന്‍കെ, ഇമ്രാന്‍, നവാഫ്, ഫസല്‍ എന്നിവര്‍ക്കുള്ള ട്രോഫി നാസര്‍ മലപ്പുറവന്‍, അജീഷ്, ശിഹാബ് അമരമ്പലം എന്നിവരും ചേര്‍ന്ന് കൈമാറി.

അജീഷ്, സാബില്‍, മുന്‍ഫര്‍, അനസ്, സുഹൈല്‍, നാസര്‍ കട്ടക്കാടന്‍, ഷൈന്‍, റഫീഖ് സിപി, അബ്ബാസ്, ശംസു, സൗഫല്‍, സിറാസ്, റിയാസ് കൂടക്കര, റിയാസ് താജ, മജീദ് വികെ എന്നിവര്‍ ടൂര്‍ണ്ണമെന്റിന്റെ നടത്തിപ്പിന് മുന്‍പില്‍ നിന്നു പ്രവര്‍ത്തിച്ചു.
--------- --------
ഫോട്ടോ :
ജിദ്ദാ കെപിഎസ് സോക്കറില്‍ ജേതാക്കളായ റോയല്‍ എഫ്‌സി ടീമും, റണ്ണറപ്പായ സൂപ്പര്‍ നോവാ ടീമും ട്രോഫികളുമായി.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026