l o a d i n g

ഇന്ത്യ

ഇവരെന്നാണ് പഠിക്കുക? ബി.ജെ.പി മന്ത്രിക്കെതിരെ കോക്ക്റോച്ച് പാര്‍ട്ടി

എല്ലാം ഹിന്ദു-മുസ്ലിം പ്രശ്നമാക്കി വര്‍ഗീയവര്‍ക്കരിക്കുന്നുവെന്ന് ആരോപണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 26, 2026

ന്യൂഡല്‍ഹി: ഏതു വിഷയവും ഹിന്ദു-മുസ്ലിം പ്രശ്നമാക്കി മാറ്റി വര്‍ഗീയവല്‍ക്കരിക്കുന്ന ബി.ജെ.പി നയത്തെ രൂക്ഷമായി വിമര്‍ശിച്ച് കോക്ക്റോച്ച് ജനതാ പാര്‍ട്ടി. പുരുഷാധിപത്യത്തെ തകര്‍ക്കുക (സ്മാഷ് ദ പാട്രിയാര്‍ക്കി) എന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവിന് മറുപടി പറയുകയാണ് കോക്രോച്ച് ജനത പാര്‍ട്ടി മുഖ്യ വക്താവ് സൗരവ് ദാസ്. പുരുഷാധിപത്യത്തെ എതിര്‍ക്കുന്ന സന്ദേശത്തെ ഹിന്ദു-മുസ്ലിം വിഷയമാക്കി മാറ്റാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.
'പുരുഷാധിപത്യത്തെ തകര്‍ക്കണമെന്ന ആശയത്തെ എങ്ങനെ എതിര്‍ക്കാന്‍ കഴിയും? എന്തിനാണ് ഇത് ഹിന്ദു-മുസ്ലിം വിഷയമാക്കാന്‍ ശ്രമിക്കുന്നത്?' എക്സില്‍ അദ്ദേഹം കുറിച്ചു.
റിജിജു മുമ്പ് വിദ്യാര്‍ഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചില പരാമര്‍ശങ്ങളെയും ദാസ് വിമര്‍ശിച്ചു. പ്രതിഷേധത്തിനിടെ വിദ്യാര്‍ഥികള്‍ മരിച്ചിട്ടില്ലെന്നും വെടിയൊച്ച ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞതായി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയം അവസാനിപ്പിച്ച് വിദ്യാഭ്യാസം, ആരോഗ്യം, റോഡുകള്‍, കുടിവെള്ളം, വായു മലിനീകരണം, ഭക്ഷ്യസുരക്ഷ തുടങ്ങിയ ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ദാസ് ആവശ്യപ്പെട്ടു.
സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഹിന്ദു സമൂഹത്തെ മാത്രം രാഹുല്‍ ഗാന്ധി ലക്ഷ്യമിടുന്നുവെന്നായിരുന്നു റിജിജു ആരോപിച്ചത്. മുത്തലാഖ് പോലുള്ള മുസ്ലിം വിഷയങ്ങള്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തുന്നില്ലെന്നായിരുന്നു കുറ്റപ്പെടുത്തല്‍.
പൂനെയില്‍ നടന്ന ഛാത്രോന്‍ കി ഗൂഞ്ച്'പരിപാടിയിലാണ് രാഹുല്‍ ഗാന്ധി സ്ത്രീകള്‍ സ്വന്തം വ്യക്തിത്വത്തിന്റെയും അവകാശങ്ങളുടെയും ഉടമകളാണെന്നും പുരുഷാധിപത്യ മനോഭാവം സ്ത്രീകളെ നിയന്ത്രിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നുവെന്നും പറഞ്ഞത്. 'നമ്മള്‍ ഒരുമിച്ച് ഈ പുരുഷാധിപത്യ വ്യവസ്ഥയെ തകര്‍ക്കണം' എന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. സ്ത്രീകളെ പുരുഷന്മാരുടെ നിയന്ത്രണത്തിലാക്കുന്ന മനുസ്മൃതിയിലെ ആശയങ്ങളെയും അദ്ദേഹം ശക്തമായി വിമര്‍ശിച്ചിരുന്നു.

Latest News

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026