l o a d i n g

ഇന്ത്യ

മോഡി ഭക്തര്‍ തമ്മിലടിക്കുന്നു, രാംദേവ്-കങ്കണ പോര് മൂര്‍ഛിക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 26, 2026

ന്യൂഡല്‍ഹി: സ്വയംപ്രഖ്യാപിത 'നരേന്ദ്ര മോഡി ഭക്തന്മാരായ' യോഗ ഗുരു ബാബാ രാംദേവും നടിയും എം.പിയുമായ കങ്കണ റണാവത്തും തമ്മിലുള്ള വാക് പോര് പുതിയ തലത്തിലേക്ക്. രാംദേവ് മര്യാദയുടെ എല്ലാ അതിരുകളും ലംഘിച്ചുവെന്നും സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാട് അദ്ദേഹം തിരുത്തണമെന്നും കങ്കണ ആവശ്യപ്പെട്ടു.
സ്ത്രീയെക്കുറിച്ചുള്ള ബാബാ രാംദേവിന്റെ പരാമര്‍ശങ്ങള്‍ കാവി വസ്ത്രത്തിന്റെ അന്തസ്സിനെ് കളങ്കപ്പെടുത്തിയെന്നും സമൂഹത്തിന് അപമാനകരമാണെന്നും കങ്കണ ആരോപിച്ചു.

ജന്തര്‍ മന്ദറിലെ ജെന്‍ സി സമരത്തോടനുബന്ധിച്ചാണ് മോഡി ഭക്തര്‍ തമ്മിലടി തുടങ്ങിയത്. ജെന്‍ സിയെ അനുനയിപ്പിക്കുന്ന ബി.ജെ.പി സമീപനം മനസ്സിലാക്കിയാണ് രാംദേവ് പ്രതികരിച്ചത്. എന്നാല്‍ പാര്‍ട്ടിയുടെ നിലപാട് മാറ്റം മനസ്സിലാക്കാതെ കങ്കണ ജെന്‍ സിയെ ജനറേഷന്‍ ഗട്ടര്‍ (മാലിന്യത്തലമുറ) എന്ന് അപമാനിക്കുകയായിരുന്നു. ഇതിനെതിരെ രാംദേവ് രംഗത്തെത്തി. അത് കങ്കണയെ പ്രകോപിപ്പിക്കുകയും മോഡി ഭക്തര്‍ തമ്മില്‍ ഉരസുകയുമായിരുന്നു. യുവതലമുറയെ 'ജനറേഷന്‍ ഗട്ടര്‍' എന്ന് വിശേഷിപ്പിച്ച കങ്കണയുടെ പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ അത് ബാബാ രാംദേവും ഏറ്റുപിടിച്ചത് കങ്കണക്ക് രുചിച്ചില്ല. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള വാക്പോര് ശക്തമായത്.

ഇന്‍സ്റ്റഗ്രാമിലൂടെയും കങ്കണ രാംദേവിനെതിരെ രൂക്ഷമായി പ്രതികരിച്ചു. ബാബാജി എന്റെ യുവത്വത്തെയും കിടപ്പുമുറിയെയും കുറിച്ച് ദിവാസ്വപ്നം കാണേണ്ടെന്ന് കങ്കണ തുറന്നടിച്ചു. തന്റെ വ്യക്തിത്വം രാംദേവിനേക്കാള്‍ മികച്ചതാണെന്നും തന്റെ സ്വഭാവത്തെക്കുറിച്ച് ഉപദേശം നല്‍കാന്‍ മാത്രം വ്യക്തിശുദ്ധിയുള്ള ആളല്ല രാംദേവെന്നും പരിഹസിച്ചു. പതാഞ്ജലി പരസ്യങ്ങളുമായി ബന്ധപ്പെട്ട സുപ്രീംകോടതി കേസുകള്‍ പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു കങ്കണയുടെ വിമര്‍ശനം.
സ്വാമി രാംദേവ് ആരാണെന്നും രാജ്യത്തിന് നല്‍കിയ സംഭാവന എന്താണെന്നും ജനങ്ങള്‍ക്ക് അറിയാമെന്നും. അതിനാല്‍ കങ്കണയെപ്പോലുള്ള വ്യക്തികളെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു രാംദേവിന്റെ മറുപടി. സുപ്രീം കോടതിയുടെ വിമര്‍ശനം നേരിട്ടവര്‍ സ്വഭാവശുദ്ധിയെക്കുറിച്ച് തനിക്ക് ക്ലാസെടുക്കേണ്ടെന്ന് കങ്കണ മറുപടി നല്‍കി.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനും സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനും മുമ്പ് രാംദേവ് പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. ഭാവിയില്‍ സമാനമായ വീഴ്ചകള്‍ ആവര്‍ത്തിക്കില്ലെന്നും കോടതിയെ അറിയിച്ചിരുന്നു.

Latest News

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026