l o a d i n g

ഇന്ത്യ

ബലാത്സംഗ വീരന്‍ റാം റഹീമിന് 17ാം തവണ പരോള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 26, 2026

ഗുരുഗ്രാം: ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്ന ദേര സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹീം സിങ്ങിന് വീണ്ടും 21 ദിവസത്തെ പരോള്‍. ഹരിയാനയിലെ റോഹ്തക്കിലെ സുനാരിയ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ റാം റഹീം പോലീസ് അകമ്പടിയോടെ സിര്‍സയിലെ ദേര ആസ്ഥാനത്ത് എത്തി. ഒന്‍പത് വര്‍ഷത്തിനിടെ ലഭിക്കുന്ന 17ാമത്തെ പരോളാണ് ഇത്.

ഈ വര്‍ഷം മൂന്നാം തവണയാണ് റാം റഹീം ജയില്‍ മോചിതനാവുന്നത്. ജനുവരിയില്‍ 40 ദിവസവും മേയില്‍ 30 ദിവസവും പരോളിലായിരുന്ന അദ്ദേഹം ജൂണ്‍ 25നാണ് വീണ്ടും ജയിലില്‍ തിരിച്ചെത്തിയത്. രണ്ട് മാസം പിന്നിടും മുമ്പേ വീണ്ടും പരോള്‍ അനുവദിച്ചു.

2017ല്‍ രണ്ട് വനിതാ അനുയായികളെ ബലാത്സംഗം ചെയ്ത കേസില്‍ പ്രത്യേക സി.ബി.ഐ കോടതി റാം റഹീമിനെ കുറ്റക്കാരനാക്കി 20 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. റഞ്ജിത് സിങ് കൊലപാതക ഗൂഢാലോചനക്കേസിലും മാധ്യമപ്രവര്‍ത്തകന്‍ റാംചന്ദര്‍ ഛത്രപതി വധക്കേസിലും ലഭിച്ച ജീവപര്യന്തം ശിക്ഷകള്‍ പിന്നീട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഛത്രപതി വധക്കേസില്‍ വെറുതെവിട്ട നടപടി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അനുയായികളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കിയെന്ന മറ്റൊരു കേസ് വിചാരണ ഘട്ടത്തിലാണ്.

2022ല്‍ ഹരിയാന സര്‍ക്കാര്‍ കൊണ്ടുവന്ന പ്രത്യേക നിയമം നിലവില്‍ വന്ന ശേഷമാണ് റാം റഹീമിന്റെ താല്‍ക്കാലിക മോചനങ്ങള്‍ വര്‍ധിച്ചതെന്ന് ആരോപണമുണ്ട്. എന്നാല്‍ നിയമം നടപടിക്രമങ്ങള്‍ ലളിതമാക്കാന്‍ വേണ്ടിയാണെന്നും നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് പരോള്‍ അനുവദിക്കുന്നതെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

റാം റഹീമിന്റെ പല മോചനങ്ങളും തെരഞ്ഞെടുപ്പുകാലവുമായി അടുത്ത് വന്നതും വിവാദമായിരുന്നു. 2025ല്‍ മാത്രം 91 ദിവസവും അദ്ദേഹം ജയിലിന് പുറത്തായിരുന്നുവെന്നാണ് കണക്ക്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 450 ദിവസത്തിലേറെയാണ് അദ്ദേഹം താല്‍ക്കാലിക മോചനത്തില്‍ കഴിഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

Latest News

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026