l o a d i n g

ഇന്ത്യ

ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭാര്യ കെട്ടിടത്തില്‍ നിന്ന് ചാടി; കരളും, വൃക്കയും കാണാനില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 24, 2026

കുരുക്ഷേത്ര: ഹരിയാനയിലെ കരുക്ഷേത്ര പെഹോവ റോഡിലെ രാജ് പാലസിന് സമീപം 40-കാരനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി. കൃത്യത്തിനു ശേഷം വീടിന്റെ ടെറസില്‍ നിന്ന് താഴേക്ക് ചാടിയ ഭാര്യയെ പരിക്കുകളോടെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഉത്തര്‍പ്രദേശിലെ സിതാപൂര്‍ സ്വദേശിയായ രാജേഷ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരു വര്‍ഷമായി ഭാര്യ വിമല ദേവിക്കൊപ്പം കുരുക്ഷേത്രയില്‍ താമസിച്ചു വരികയായിരുന്ന രാജേഷ്, പെഹോവ റോഡിലെ വാട്ടര്‍ സപ്ലൈ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാകുന്നത് കേട്ട് മുകളിലെ നിലയിലെത്തിയ വീട്ടുടമ റിങ്കുവാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന രാജേഷിനെ കണ്ടത്. വയറ്റില്‍ ഗുരുതരമായി പരിക്കേറ്റ രാജേഷിന്റെ പുറത്തുവന്ന കുടലുകള്‍ കവറിലാക്കാന്‍ ശ്രമിക്കുകയായിരുന്ന വിമല, ആളെ കണ്ടതോടെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവസ്ഥലത്തുനിന്നും വിവിധ വലുപ്പത്തിലുള്ള മൂന്ന് കത്തികള്‍ പോലീസ് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് ദാരുണമായ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. രാജേഷിന്റെ വയര്‍ 35 സെന്റീമീറ്ററോളം ആഴത്തില്‍ മുറിച്ച നിലയിലായിരുന്നു. ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും കരളിന്റെ വലിയൊരു ഭാഗവും വലത് വൃക്കയും കാണാതായതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

വീഴ്ചയില്‍ പരിക്കേറ്റ വിമല നിലവില്‍ പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ചും പശ്ചാത്തലത്തെക്കുറിച്ചും പോലീസ് അന്വേഷണം തുടരുകയാണ്.

Latest News

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026