l o a d i n g

ബിസിനസ്

സൗദി വെയര്‍ഹൗസിംഗ് ആാന്‍ഡ് ലോജിസ്റ്റിക്സ് എക്സ്പോ സെപ്റ്റംബര്‍ 8 മുതല്‍ റിയാദില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 22, 2026

റിയാദ്: സൗദി അറേബ്യയെ മേഖലയിലെ പ്രധാന ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 'സൗദി വെയര്‍ഹൗസിംഗ് ആന്‍ഡ് ലോജിസ്റ്റിക്സ് എക്സ്പോ' സെപ്റ്റംബര്‍ 8 മുതല്‍ 10 വരെ റിയാദ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്ററില്‍ നടക്കും. വിഷന്‍ 2030-ന്റെ ഭാഗമായുള്ള ദേശീയ ഗതാഗത, ലോജിസ്റ്റിക്സ് തന്ത്രത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.

ഗതാഗത, ലോജിസ്റ്റിക്‌സ് സേവന മന്ത്രി സാലിഹ് ബിന്‍ നാസര്‍ അല്‍-ജാസറിന്റെ രക്ഷാകര്‍തൃത്വത്തിലാണ് മൂന്നാമത് എക്സ്പോ നടക്കുക. ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, വിതരണക്കാര്‍, ലോജിസ്റ്റിക്‌സ്-സപ്ലൈ ചെയിന്‍ മേഖലയിലെ പ്രമുഖര്‍ എന്നിവര്‍ ഒത്തുചേരുന്ന മേളയില്‍ പുതിയ സാങ്കേതികവിദ്യകളും സഹകരണ സാധ്യതകളും ചര്‍ച്ച ചെയ്യും.

മേഖലയിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും പ്രതിസന്ധികളും ആഗോള ഗതാഗത ശൃംഖലകളെ ബാധിച്ച പശ്ചാത്തലത്തില്‍, സൗദി അറേബ്യ വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണെന്ന് സംഘാടകരായ ഡി.എം.ജി ഇവന്റ്‌സ് വ്യക്തമാക്കി. നിര്‍ണായകമായ ഭൂമിശാസ്ത്രപരമായ സ്ഥാനം ഉപയോഗപ്പെടുത്തി ജി.സി.സി രാജ്യങ്ങളുമായും മറ്റ് പ്രാദേശിക വിപണികളുമായും മികച്ച ബന്ധം സ്ഥാപിക്കാന്‍ രാജ്യത്തിന് സാധിച്ചിട്ടുണ്ട്.

സൗദിയിലെ ഇ-കോമേഴ്സ് ലോജിസ്റ്റിക്സ് വിപണി 2027-ഓടെ ഇരട്ടിയാകുമെന്നാണ് പ്രവചനം. രാജ്യത്ത് ആസൂത്രണം ചെയ്ത 42 ലോജിസ്റ്റിക്‌സ് ഹബ്ബുകളില്‍ 25 എണ്ണം ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.

മൂന്ന് ദിവസം നീളുന്ന പ്രദര്‍ശനത്തില്‍ കാര്‍ഗോ ഹാന്‍ഡ്ലിംഗ്, കോള്‍ഡ് ചെയിന്‍, മള്‍ട്ടിമോഡല്‍ ട്രാന്‍സ്പോര്‍ട്ട്, പോര്‍ട്ട് സര്‍വീസുകള്‍, ലാസ്റ്റ്-മൈല്‍ ഡെലിവറി തുടങ്ങിയ മേഖലകളിലെ നൂതന ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കും. എക്സ്പോയോടൊപ്പം വ്യവസായ പ്രമുഖരും നയരൂപകര്‍ത്താക്കളും പങ്കടുക്കുന്ന 'വെയര്‍ഹൗസിംഗ് ആന്‍ഡ് ലോജിസ്റ്റിക്സ് സമ്മിറ്റും' നടക്കും.

Latest News

നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026