l o a d i n g

ഇന്ത്യ

ബിജെപി ദേശീയ നേതൃത്വത്തില്‍ വന്‍ അഴിച്ചുപണി; കെ. സുരേന്ദ്രന്‍ ദേശീയ സെക്രട്ടറി, എ.പി അബ്ദുല്ലക്കുട്ടി പുറത്ത്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 17, 2026

ന്യൂഡല്‍ഹി: ബിജെപി ദേശീയ നേതൃത്വത്തില്‍ വന്‍ അഴിച്ചുപണി. ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് കേരളത്തില്‍നിന്നുള്ള എ.പി. അബ്ദുല്ലക്കുട്ടിയെ ഒഴിവാക്കിയപ്പോള്‍ കെ. സുരേന്ദ്രനെ ദേശീയ സെക്രട്ടറിയാക്കി. അനില്‍ ആന്റണി തല്‍സ്ഥാനത്ത് തുടരും. ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്റെ കീഴിലുള്ള പുതിയ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെ അഭിനന്ദിച്ചു.

പ്രധാന ഭാരവാഹികളുടെ പട്ടിക:

ദേശീയ ജനറല്‍ സെക്രട്ടറിമാര്‍: സ്മൃതി ഇറാനി, വിനോദ് താവ്ഡെ, സുനില്‍ ബന്‍സല്‍, ബിപ്ലബ് കുമാര്‍ ദേബ്, സതീഷ് പൂനിയ, ഗജേന്ദ്ര പട്ടേല്‍, ഹരീഷ് ദ്വിവേദി, സഞ്ജയ് ഭാട്ടിയ. (സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ബി.എല്‍. സന്തോഷ് തുടരും).

ദേശീയ ട്രഷറര്‍: പീയുഷ് ഗോയല്‍. ദേശീയ ജോയിന്റ് ട്രഷറര്‍: രാജേഷ് മംഗല്‍.

ദേശീയ ജോയിന്റ് സെക്രട്ടറിമാര്‍: ശിവ്പ്രകാശ്, സൗദാന്‍ സിങ്.

വൈസ് പ്രസിഡന്റുമാര്‍ (6 വനിതകള്‍ ഉള്‍പ്പെടെ 13 പേര്‍): വസുന്ധര രാജെ സിന്ധ്യ (രാജസ്ഥാന്‍), തിരഥ് സിങ് റാവത്ത് (ഉത്തരാഖണ്ഡ), റാം മാധവ് (ഡല്‍ഹി), ബൈജയന്ത് ജയ് പാണ്ഡെ (ഒഡീഷ), ഡി. പുരന്ദരേശ്വരി (ആന്ധ്രപ്രദേശ്), രേഖ വര്‍മ (ഉത്തര്‍ പ്രദേശ്), വര്‍ഷാബെന്‍ നരേന്ദ്രഭായ് ദോഷി (ഗുജറാത്ത്), ഡോ. ഭാരതി പ്രവീണ്‍ പവാര്‍ (മഹാരാഷ്ട്ര), മന്‍പ്രീത് സിങ് ബാദല്‍ (പഞ്ചാബ്), ലാല്‍ സിങ് ആര്യ (മധ്യപ്രദേശ്), എം. നാഗരാജ (കര്‍ണാടക), പ്രൊഫ്. താരിഖ് മന്‍സൂര്‍ (ഉത്തര്‍ പ്രദേശ്), ഡോ. മധുചന്ദ്ര കര്‍ (പശ്ചിമബംഗാള്‍).

ദേശീയ സെക്രട്ടറിമാര്‍:
കവിത പാട്ടീദാര്‍, കെ. സുരേന്ദ്രന്‍, ബോല സിങ്, പ്രദീപ് വര്‍മ, ജഗ്ദീഷ് ഈശ്വര്‍ബായി പട്ടേല്‍, സന്ദീപ് പഥക്ക്, ഫാങ്നോണ്‍ കോന്യാക്, സംഗീത യാദവ്, അനില്‍ ആന്റണി, എം. വെങ്കിടേശന്‍, മനോജ് ടിഗ്ഗ, സിദ്ധാര്‍ഥ് ശംഭു, സ്വദേശ് സിങ്, മൃഗങ്ക ദിയോ ബര്‍മന്‍, രോഹന്‍ ഗുപ്ത, ജയ് പ്രകാശ്.

സമൂഹമാധ്യമ വിഭാഗത്തിലും മാറ്റം:
പുതിയ സമൂഹമാധ്യമ കണ്‍വീനറായി ദീപക് മാസ്‌കിയെ തിരഞ്ഞെടുത്തു. പ്രീതി ഗാന്ധി, ശിവാനന്ദ് ദ്വിവേദി, അലോക് ഭട്ട്, അരുണ്‍ യാദവ് എന്നിവരാണ് സഹകണ്‍വീനര്‍മാര്‍. ദീര്‍ഘകാലമായി ഐടി വിഭാഗം ചുമതല വഹിച്ചിരുന്ന അമിത് മാളവ്യയെ പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശയവിനിമയ തന്ത്രങ്ങളുടെ ചുമതലയുള്ള മീഡിയ കോര്‍ഡിനേറ്ററായി അനില്‍ ബാലുനിയെയും, ആശിഷ് ഉഷ അഗര്‍വാള്‍, പ്രദീപ് ഭണ്ഡാരി, സിദ്ധാര്‍ത്ഥ് യാദവ് എന്നിവരെ സഹ കോര്‍ഡിനേറ്റര്‍മാരായും നിയമിച്ചു.

Latest News

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026