l o a d i n g

ഗൾഫ്

ഫിറ്റ് ജിദ്ദ റീഡേഴ്സ് ക്ലബ്ബിന് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 16, 2026

ജിദ്ദ: വായനയുടെയും ചിന്തയുടെയും വിശാലമായ ലോകം തുറക്കുക, ഗവേഷണാത്മക പ്രവര്‍ത്തനങ്ങള്‍, പുസ്തകചര്‍ച്ചകള്‍, സംവാദങ്ങള്‍ എന്നിവയ്ക്ക് വേദിയൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെ ഫിറ്റ് ജിദ്ദ റീഡേഴ്സ് ക്ലബ്ബിന് തുടക്കമായി. വായനക്കാര്‍ക്കായി ലൈബ്രറിയും ക്ലബ്ബിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഫിറ്റ് റിസര്‍ച്ച് & സ്റ്റഡീസ്, ഫിറ്റ് സ്പീക്കേഴ്സ് പെര്‍ഫോമന്‍സ് തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് റീഡേഴ്സ് ക്ലബ്ബും രൂപീകരിച്ചത്.

ജനാധിപത്യ മൂല്യങ്ങളെ കാറ്റില്‍പ്പറത്തി ഇന്ത്യയുടെ മഹത്തായ ബഹുസ്വരതയ്ക്ക് കളങ്കമേല്‍പ്പിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാരിന്റെ കാലത്ത് ചരിത്രാന്വേഷണത്തിനും വിമര്‍ശനാത്മക ചിന്തയ്ക്കും സഹായിക്കുന്ന വായന നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഭരണഘടനയുടെ ആമുഖം സദസ്സില്‍ വായിച്ചുകേള്‍പ്പിച്ചു. അരിമ്പ്ര അബൂബക്കര്‍ റീഡേഴ്സ് ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇസ്ഹാഖ് പൂണ്ടോളി അധ്യക്ഷത വഹിച്ചു. നസീര്‍ വാവക്കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. ജൈസല്‍ സാദിഖ് പുസ്തകചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. അഫ്സല്‍ നാറാണത്ത് റീഡേഴ്സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ജംഷീര്‍ കെ.വി. ഭരണഘടനയുടെ ആമുഖം വായിച്ചു.

പ്രഗത്ഭ എഴുത്തുകാരന്‍ എ.പി. അന്‍വര്‍ രചിച്ച 'എന്നിട്ടും എന്തേ?' എന്ന കവിതാസമാഹാരത്തിന്റെ സൗദി തല പ്രകാശനവും ചടങ്ങില്‍ നടന്നു. അരിമ്പ്ര അബൂബക്കര്‍ പ്രകാശനം നിര്‍വഹിച്ചു. വഹാബ് കൊഴിലാണ്ടി പുസ്തകം പരിചയപ്പെടുത്തി. എ.പി. അന്‍വര്‍ മറുപടി പ്രസംഗം നടത്തി.

വി.പി. മുസ്തഫ, സീതി കൊളക്കാടന്‍, ഷഫീഖ് പട്ടാമ്പി, അരുവി മോങ്ങം, നസീഹ അന്‍വര്‍, ഫിറോസ് വാഫി, മനാഫ് ഏറാടന്‍, സലീം മേലാറ്റൂര്‍, മുജീബ് എടരിക്കോട് എന്നിവര്‍ സംസാരിച്ചു. ഫൈറൂസ് കെ.കെ. പുസ്തകവിതരണത്തിന് നേതൃത്വം നല്‍കി. നൗഫല്‍ ഉള്ളാടന്‍ ആമുഖപ്രഭാഷണവും ജാഫര്‍ വെന്നിയൂര്‍ ഉപസംഹാരവും നിര്‍വഹിച്ചു.

Latest News

റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026