l o a d i n g

ഇന്ത്യ

ഭീതിയായി മാറിയ വിദ്യാര്‍ഥികളുടെ കൂട്ടച്ചിരി: പ്രേതബാധയോ അതോ കൂട്ട ഹിസ്റ്റിരിയയോ? സ്‌കൂളില്‍ വന്‍ കൊഴിഞ്ഞുപോക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 16, 2026

അമരാവതി: വിദ്യാര്‍ഥികളുടെ കൂട്ടച്ചിരി ഗ്രാമത്തില്‍ ഭീതി പരത്തുമ്പോള്‍, നിഴലുകളില്‍ ഒളിഞ്ഞിരിക്കുന്നത് ആത്മാക്കളോ അതോ അസ്വസ്ഥമായ മനസ്സുകളോ? മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ഗോത്രമേഖലയായ മേഘഘട്ടിലാണ് ഇത്തരം ഒരു സംഭവം അരങ്ങേറിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഡൊമ ഗ്രാമത്തിലെ സര്‍ക്കാര്‍ ആശ്രമം സ്‌കൂളില്‍ ചില പെണ്‍കുട്ടികള്‍ കാരണമില്ലാതെ ചിരിക്കുകയും പിന്നീട് നിശ്ശബ്ദരാവുകയും ചെയ്തതിനെത്തുടര്‍ന്ന് പരന്ന അഭ്യൂഹങ്ങള്‍ വലിയ തോതിലുള്ള ഒഴിഞ്ഞുപോകലിന് കാരണമായി. സ്‌കൂള്‍ കെട്ടിടത്തില്‍ പ്രേതബാധയുണ്ടെന്ന് ഭയന്ന് രക്ഷിതാക്കളും ഗ്രാമവാസികളും ചേര്‍ന്ന് കുറഞ്ഞത് 608 വിദ്യാര്‍ത്ഥികളെയാണ് തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്.

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും സ്‌കൂള്‍ സന്ദര്‍ശിക്കുകയും കുട്ടികളുടെ പെട്ടെന്നുള്ള ചിരിയെ 'കൂട്ട ഹിസ്റ്റീരിയ' (Mass Hysteria) എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. സംസ്ഥാന ഗോത്രവിഭാഗ കമ്മീഷണര്‍ ലീന റാത്തോഡ് സ്ഥിതിഗതികള്‍ വിലയിരുത്താനായി ഗ്രാമം സന്ദര്‍ശിച്ചു. മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയുമാണ് കൂട്ട പ്രതികരണത്തിന് കാരണമെന്ന് താലൂക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. അഭിഷേക് നായിഡു പറഞ്ഞു. വൈദ്യശാസ്ത്രപരമായി ഇതിനെ 'മാസ് സൈക്കോജെനിക് ഇല്‍നെസ്' എന്നാണ് വിശേഷിപ്പിക്കുന്നത്.

ഒരാഴ്ച മുമ്പ് 16 വിദ്യാര്‍ത്ഥികള്‍ പെട്ടെന്ന് കരയുകയും ചിരിക്കുകയും പിന്നീട് മരവിച്ച അവസ്ഥയിലാവുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ചില വിദ്യാര്‍ത്ഥികള്‍ ചിലങ്കയുടെ ശബ്ദം കേട്ടതായും പറഞ്ഞു. ഹോസ്റ്റല്‍ ഇടനാഴികളില്‍ നിന്ന് ഈ അഭ്യൂഹങ്ങള്‍ ഗ്രാമത്തിലേക്ക് പടരുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതേസമയം, സ്‌കൂളിലെ ദീര്‍ഘകാലമായുള്ള മാനേജ്‌മെന്റ് വീഴ്ചകളാണ് ഈ സംഭവത്തിന് കാരണമെന്ന് ഗോത്രവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവിടത്തെ ചെറിയ മുറികളില്‍ അമിതമായി വിദ്യാര്‍ത്ഥികളെ താമസിപ്പിച്ചിരിക്കുന്നതും, മോശം ഭക്ഷണവും, ശുചിത്വമില്ലായ്മയും ഇതിലേക്ക് നയിച്ചു. ആദ്യഘട്ടത്തിലുണ്ടായ മാനസിക സംഘര്‍ഷത്തിന്മേല്‍ കൃത്യമായ കൗണ്‍സിലിങ് നല്‍കാത്തതും വൈകിയുള്ള പ്രതികരണങ്ങളും ഭയം എളുപ്പത്തില്‍ പടരാന്‍ ഇടയാക്കിയതായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

ക്യാമ്പസിലെ ഒരു മഹുവാ മരം മുറിച്ചതിനെത്തുടര്‍ന്നാണ് ഇത്തരം സംഭവങ്ങളുണ്ടായതെന്ന രക്ഷിതാക്കളുടെ വാദം ഹെഡ്മാസ്റ്റര്‍ സഞ്ജയ് ചൗധരി നിഷേധിച്ചു. ആ മരം ആറ് വര്‍ഷം മുമ്പാണ് മുറിച്ചുമാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനായി അഖില അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതിയുടെ ഒരു സംഘം സ്‌കൂള്‍ സന്ദര്‍ശിച്ചു. അന്ധവിശ്വാസങ്ങളെ പ്രതിരോധിക്കുന്നതിനായി ജില്ലാ ഭരണകൂടം മേഘഘട്ടിലുടനീളം വലിയ ബോധവല്‍ക്കരണ യജ്ഞം ആരംഭിക്കുമെന്ന് യുക്തിവാദി സംഘടനയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ഗണേഷ് ഹല്‍കരെ പറഞ്ഞു.

Latest News

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026