l o a d i n g

ഇന്ത്യ

വാരണാസി വിമാനത്താവളത്തില്‍ യാത്രക്കാരന്റെ പിസ്റ്റളില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ന്നു സുരക്ഷാ ജീവനക്കാരി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 16, 2026

ലഖ്‌നൗ: വാരണാസി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ലൈസന്‍സുള്ള പിസ്റ്റളില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ന്ന് വനിതാ സുരക്ഷാ ജീവനക്കാരി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെയാണ് സംഭവം. പരിക്കേറ്റവരെ ഉടന്‍തന്നെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അസംഘ് ജില്ലയില്‍ നിന്നുള്ള കമലേഷ് റായ് എന്ന യാത്രക്കാരനാണ് മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ IX1810 വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഭാര്യയോടൊപ്പം ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഇദ്ദേഹത്തിന്റെ കൈവശം ലൈസന്‍സുള്ള ഒരു പിസ്റ്റള്‍ ഉണ്ടായിരുന്നു.

സുരക്ഷാ പരിശോധനയ്ക്കിടെ തോക്കും അതിലെ വെടിയുണ്ടകളും പരിശോധിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ തോക്കില്‍ നിന്നും വെടിയുതിരുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വെടിയുണ്ട വനിതാ സുരക്ഷാ ജീവനക്കാരിയുടെ കാലിലും സമീപത്തുണ്ടായിരുന്ന മറ്റൊരു വ്യക്തിയുടെ തള്ളവിരലിലുമാണ് കൊണ്ടത്. വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ യാത്രക്കാരന്‍ ആയുധങ്ങള്‍ കൈവശമുള്ളതായി നേരത്തെ തന്നെ അധികൃതരെ അറിയിച്ചിരുന്നുവെന്നും, തുടര്‍ന്നു നടത്തിയ പരിശോധനയ്ക്കിടെയാണ് വെടിയുണ്ട പൊട്ടിത്തെറിച്ചതെന്നും വാരണാസി എയര്‍പോര്‍ട്ട് ഡയറക്ടര്‍ വ്യക്തമാക്കി.

സംഭവത്തെക്കുറിച്ചറിഞ്ഞ ഉടന്‍ തന്നെ ഗോമതി സോണ്‍ ഡി.സി.പിയും പിന്ദ്ര എ.സി.പിയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി. സംഭവസ്ഥലം പരിശോധിച്ചുവരികയാണെന്നും ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Latest News

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026