l o a d i n g

ഇന്ത്യ

ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 12, 2026

ന്യൂഡല്‍ഹി: ഗ്രാമപ്രദേശങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി രാജ്യവ്യാപക പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദിപ്‌കെ. കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാലയങ്ങളില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരും (സര്‍പഞ്ച്) രക്ഷിതാക്കളും സാമൂഹിക-ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് ഇതിനായി എല്ലാവരും പ്രതിജ്ഞയെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മഹാരാഷ്ട്രയിലെ മറാഠ്വാഡ മേഖലയിലുള്ള തന്റെ സ്വന്തം ഗ്രാമമായ ഹിംഗോളി സന്ദര്‍ശിച്ച് പ്രാദേശിക സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്താന്‍ സര്‍പഞ്ചിനോട് നേരിട്ട് അഭ്യര്‍ത്ഥിക്കുമെന്നും ദിപ്‌കെ അറിയിച്ചു.

സ്വന്തം സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. 80 വര്‍ഷമായി രാജ്യത്തെ ഗ്രാമീണ മേഖലയിലുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ തികച്ചും അവഗണിക്കപ്പെടുകയാണെന്നും ഈ മേഖലയില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

'നമ്മള്‍ പുതിയ പാര്‍ലമെന്റ് മന്ദിരവും പ്രധാനമന്ത്രിക്കായി പുതിയ വസതിയും പണിതു. എന്നാല്‍ ഗ്രാമങ്ങളില്‍ പുതിയ സ്‌കൂളുകള്‍ നിര്‍മ്മിക്കാന്‍ നമുക്ക് എന്തുകൊണ്ട് സാധിച്ചില്ല? നമ്മുടെ ഗ്രാമങ്ങളിലെ കര്‍ഷകരുടെയും തൊഴിലാളികളുടെയും മക്കളെ ഈ രാജ്യത്തിന്റെ ഭാവിയായി നമ്മള്‍ കാണുന്നില്ലേ? വലിയ നഗരങ്ങളിലെ കുട്ടികള്‍ക്ക് ലഭിക്കുന്ന അതേ സൗകര്യങ്ങള്‍ ഈ കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ നമുക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല?' - ദിപ്‌കെ ചോദിച്ചു.

നേരത്തെ, പൊതുജനങ്ങളുടെ പരാതികളും ആശങ്കകളും നേരിട്ടറിയുന്നതിനായി 'ക്യാ ബോല്‍ത്തി പബ്ലിക്' എന്ന പേരില്‍ സി.ജെ.പി രാജ്യവ്യാപക പ്രചാരണ പരിപാടി ആരംഭിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ഗ്രാമീണ വിദ്യാഭ്യാസ മേഖലയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ട് പുതിയ നീക്കം.

Latest News

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026