l o a d i n g

ബിസിനസ്

ഓണത്തിന് ഷെഫ് പിള്ളയുടെ സിഗ്നേച്ചര്‍ ഓണസദ്യയൊരുക്കി ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ്; ഓണ്‍ലൈനായും വാങ്ങാം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 10, 2026

റിയാദ് : ലുലുവില്‍ ഓണം മാത്രമല്ല.... ഓണസദ്യയും പൊടിപൊടിക്കും. സൗദി ലുലുവിനൊപ്പം ഓണമാഘോഷിക്കുന്ന മലയാളികള്‍ക്കടക്കം ഇത്തവണ ഓണസദ്യയും ഏറെ സ്പെഷ്യലാണ്. പ്രശസ്ത ഷെഫ് സുരേഷ് പിള്ളയുടെ സിഗ്നേച്ചര്‍ ഓണസദ്യയാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഓണത്തിനെത്തുന്നത്. ഇതോടെ സൗദിയിലെ ഓണാഘോഷത്തിന് ഇരട്ടിമധുരം പകര്‍ന്നിരിക്കുകയാണ് ലുലു.

*നാടന്‍ സദ്യ...തനിമ ചോരാത്ത രുചിക്കൂട്ടുകള്‍...ഒപ്പം ട്രെന്‍ഡിംഗ് വിഭവങ്ങള്‍*

ലുലു ഓണസദ്യയ്ക്ക് സ്പെഷ്യല്‍ രുചിപകര്‍ന്നാണ് ഷെഫ്പിള്ളയുടെ സിഗ്നേച്ചര്‍ ഓണസദ്യ വിഭവങ്ങള്‍ സൗദിയിലെത്തിയിരിക്കുന്നത്.
വാഴയിലയില്‍ വിളമ്പുന്ന കൊതിയൂറും പരമ്പരാഗത വിഭവങ്ങളാണ് ഷെഫ്പിള്ളയുടെ സിഗ്നേച്ചര്‍ ഓണസദ്യയുടെ പ്രത്യേകത. പാലക്കാടന്‍ മട്ട അരി കൊണ്ടുള്ള ചോറും, സ്വാദിഷ്ടമായ സാമ്പാറും, പരിപ്പ് കറിയും, അവിയലും, രസവും, മാങ്ങാ അച്ചാറും, ഇഞ്ചിപ്പുളിയും, പൈനാപ്പിള്‍ - പഴം പച്ചടിയും, കാളനും, ഓലനും, കിച്ചടിയും, കൂട്ടുകറിയും അടക്കം 25ല്‍ പരം കറി വിഭവങ്ങള്‍. പാലടയും പരിപ്പ് പ്രഥമനും അടക്കം രണ്ട് കൂട്ടം പായസം. അങ്ങനെ ഓണത്തിന് വയറ് നിറയുന്ന ഒരു സമ്പൂര്‍ണ്ണ സദ്യയാണ് ലുലുവില്‍ ഇത്തവണ ഓരോരുത്തര്‍ക്കുമായി ഒരുങ്ങുന്നത്.

*ഹിറ്റായി ടേസ്റ്റിംങ് സദ്യ*

ലുലു സൗദിയില്‍ അവതരിപ്പിച്ച ഷെഫ്പിള്ള സിഗ്നേച്ചര്‍ ഓണസദ്യ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ കൗണ്ടറുകളില്‍ എത്തുന്നതിന് മുന്നോടിയായി ലുലു അവതരിപ്പിച്ച ടേസ്റ്റിംങ് സദ്യയാണ് മികച്ച അഭിപ്രായം കൊണ്ട് ശ്രദ്ധേയമായത്. പ്രമുഖ ഇൻഫ്ലുവന്‍സര്‍മാരും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്ത ടേസ്റ്റിംങ് സദ്യ അക്ഷരാര്‍ത്ഥത്തില്‍ സൗദിയിലെ ഓണാഘോഷത്തിന്‍റെ വരവറിയിച്ചു. ലുലു ഓണസദ്യയും വിഭവങ്ങളും ഏറ്റവും സ്വാദിഷ്ടവും വേറിട്ടതുമാണെന്നതിന്‍റെ ഉദാഹരണം കൂടിയായി ടേസ്റ്റിംങ് സദ്യയുടെ വന്‍ വിജയം.

*ലുലു ഓണസദ്യ ഓണ്‍ലൈനായും ബുക്ക് ചെയ്യാം ; സദ്യ വാങ്ങുമ്പോൾ ഓൺ ലൈനിലടക്കം ഓഫറുകൾ*

ഓണസദ്യ ഓണ്‍ലൈനായി ബുക്ക് ചെയ്യാനും വിപുലമായ സൗകര്യങ്ങളാണ് ലുലു തയ്യാറാക്കിയിരിക്കുന്നത്. ഓണാഘോഷങ്ങള്‍ക്കും ജോലിത്തിരക്കുകള്‍ക്കുമിടയില്‍ സദ്യ തയ്യാറാക്കാന്‍ മറന്നാലും സാരമില്ല. ഉപഭോക്താക്കള്‍ക്ക് തൊട്ടരികില്‍ ഒരു ക്ലിക്ക് അകലെ ലുലുവുണ്ട്. ലുലു ഓണ്‍ലൈന്‍ ആപ്പിലൂടെ ഓണ്‍ലൈന്‍ സദ്യ ബുക്കിംഗ് വളരെ ലളിതമായി പൂര്‍ത്തിയാക്കാം. സദ്യ നേരിട്ട് ബുക്ക് ചെയ്യുന്നവർക്കും, ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്കും പ്രത്യേക ഓഫറുകളും കാത്തിരിപ്പുണ്ട്. ലുലു ഹൈപ്പർമാർക്കറ്റിൽ നേരിട്ടെത്തി 10 സദ്യ ഒരുമിച്ച് ബുക്ക് ചെയ്താൽ പത്ത് ശതമാനം വിലക്കിഴിവാണ് ലഭിക്കുക. ഇതിന് പുറമെ ഓൺലൈനിൽ രണ്ട് സദ്യ ബുക്ക് ചെയ്യുന്ന ഓരോരുത്തര്‍ക്കും ഒരു പായസക്കിറ്റും സൗജന്യമായി ലഭിക്കും.

34.95 റിയാലാണ് ഷെഫ്പിള്ള സിഗ്നേച്ചര്‍ ലുലു ഓണസദ്യയുടെ വില. സൗദിയിലെ എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഓണസദ്യ പ്രീബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. സദ്യ ബള്‍ക്കായി ബുക്ക് ചെയ്യുന്നവര്‍ക്ക് സ്പെഷ്യല്‍ ഡിസ്കൗണ്ടും ലുലുവില്‍ ലഭിക്കും. വീട്ടിലേക്കോ, ഓഫീസിലേക്കോ, ഒത്തുചേരലുകള്‍ക്കോ ഉള്‍പ്പെടെ ഏത് ഓണാഘോഷ സന്ദര്‍ഭത്തിനും ബള്‍ക്കായി ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രത്യേക വിലക്കിഴിവ് സ്വന്തമാക്കാനാകുക.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026