l o a d i n g

ഗൾഫ്

സൗദി അരാംകോയുടെ ജിസാന്‍ റിഫൈനറിയില്‍ തീപിടുത്തം; തീയണച്ചതായി ഊര്‍ജ്ജ മന്ത്രാലയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 9, 2026

റിയാദ്: സൗദി അരാംകോയുടെ ജിസാന്‍ റിഫൈനറിയിലെ ഒരു യൂനിറ്റില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തം കമ്പനിയുടെ വ്യാവസായിക അഗ്നിശമന സേനാംഗങ്ങള്‍ അണച്ചു. സൗദി ഊര്‍ജ്ജ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എക്‌സില്‍ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. തീപിടുത്തത്തിന്റെ കാരണം, വ്യാപ്തി, ആരെങ്കിലും പരിക്കേറ്റിട്ടുണ്ടോ, അല്ലെങ്കില്‍ എന്തെങ്കിലും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രസ്താവനയില്‍ പരാമര്‍ശിച്ചിട്ടില്ല. 'സംഭവവുമായി ബന്ധപ്പെട്ട ആവശ്യമായ തുടര്‍നടപടികള്‍ അധികാരികള്‍ പൂര്‍ത്തിയാക്കി വരുന്നു,' മന്ത്രാലയം വ്യക്തമാക്കി.

യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് തെക്കുപടിഞ്ഞാറന്‍ സൗദി അറേബ്യയിലെ ജിസാന്‍ സിറ്റിയിലാണ് ഈ റിഫൈനറി സമുച്ചയം സ്ഥിതി ചെയ്യുന്നത്. ദിവസേന 400,000 ബാരല്‍ ക്രൂഡ് ഓയില്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ള അരാംകോയുടെ പ്രധാന ഡൗണ്‍സ്ട്രീം പദ്ധതികളിലൊന്നാണ് ജിസാന്‍ റിഫൈനറി കോംപ്ലക്‌സ്. പെട്രോള്‍, അള്‍ട്രാ-ലോ-സള്‍ഫര്‍ ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങളും ബെന്‍സീന്‍, പാരക്‌സൈലേന്‍ തുടങ്ങിയ പെട്രോകെമിക്കല്‍ ഉത്പന്നങ്ങളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.

കുറഞ്ഞ മൂല്യമുള്ള റിഫൈനറി ഉത്പന്നങ്ങളെ കൂടുതല്‍ മൂല്യമുള്ള ഉത്പന്നങ്ങളാക്കി മാറ്റുന്നതിനൊപ്പം വൈദ്യുതിയും വ്യാവസായിക വാതകങ്ങളും ഉത്പാദിപ്പിക്കുന്ന വലിയ ഗ്യാസിഫിക്കേഷന്‍ ആന്റ് പവര്‍ ജനറേഷന്‍ പ്ലാന്റുമായി ഈ സംവിധാനം സംയോജിപ്പിച്ചിരിക്കുന്നു. അരാംകോയുടെ കണക്കുകള്‍ പ്രകാരം, ഇന്റഗ്രേറ്റഡ് ഗ്യാസിഫിക്കേഷന്‍ കംബൈന്‍ഡ്-സൈക്കിള്‍ പ്ലാന്റിന് 3.8 ജിഗാവാട്ട് വരെ ശേഷിയുണ്ട്. റിഫൈനറി പ്രവര്‍ത്തനങ്ങള്‍ക്കും സമീപത്തുള്ള വ്യാവസായിക ഉപയോക്താക്കള്‍ക്കും ഇത് വൈദ്യുതി നല്‍കുന്നു.

ഈ മേഖലയില്‍ ഒരു പ്രധാന വ്യാവസായിക കേന്ദ്രം സ്ഥാപിക്കുന്നതിനായി 2006-ല്‍ ആരംഭിച്ച വികസന പദ്ധതിയുടെ ഭാഗമാണ് ജിസാന്‍ പദ്ധതി. കോംപ്ലക്‌സിലെ ആകെ നിക്ഷേപം ഏകദേശം 21 ബില്യണ്‍ ഡോളര്‍ വരുമെന്നാണ് അരാംകോയുടെ കണക്കാക്കുന്നത്. 1,300-ലധികം സൗദി തൊഴിലവസരങ്ങളെ പിന്തുണയ്ക്കാനും ഈ പദ്ധതി സഹായിക്കുന്നു. കൂടാതെ റിഫൈനറി അവശിഷ്ടങ്ങളില്‍ നിന്ന് നിക്കല്‍, വനേഡിയം തുടങ്ങിയ ലോഹങ്ങള്‍ വേര്‍തിരിച്ചെടുക്കാനുള്ള സംവിധാനങ്ങളും ഇവിടെയുണ്ട്. അതേസമയം, ഞായറാഴ്ചയുണ്ടായ തീപിടുത്തം റിഫൈനറിയുടെ പ്രവര്‍ത്തനങ്ങളെയോ ഉത്പാദനത്തെയോ ബാധിച്ചിട്ടുണ്ടോ എന്ന് അധികാരികള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Latest News

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026