l o a d i n g

ബിസിനസ്

സിയാലിന് റെക്കോര്‍ഡ് ലാഭം; വിമാനത്താവള കണ്‍സള്‍ട്ടന്‍സിയിലേക്കും ചുവടുവെക്കുന്നു

502 കോടി രൂപ അറ്റാദായം; 55% ലാഭവിഹിതത്തിന് ശുപാര്‍ശ

Thumbnail

കൊച്ചി: കൊച്ചിന്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ലിമിറ്റഡ് ലാഭത്തില്‍ റെക്കോര്‍ഡ്. കമ്പനിയുടെ ചരിത്രത്തിലാദ്യമായി സിയാലിന്റെ ലാഭം 500 കോടി കടന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്‍ ചെയര്‍മാനായ ആദ്യ ഡയറക്ടര്‍ ബോര്‍ഡ് യോഗം സിയാലിന്റെ ഭാവി പദ്ധതികള്‍ക്ക് രൂപം നല്‍കി. മറ്റു വിമാനത്താവളങ്ങള്‍ക്കുള്ള കണ്‍സള്‍ട്ടന്‍സി സര്‍വീസാണ് ഇതില്‍ പ്രധാനം. നിക്ഷേപകര്‍ക്ക് 55% ലാഭവിഹിതം ബോര്‍ഡ് ശുപാര്‍ശ ചെയ്തു.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ 1220 കോടി രൂപ സിയാല്‍ മൊത്തവരുമാനം നേടി. മുന്‍വര്‍ഷത്തേക്കാള്‍ 6.6 ശതമാനമാണ് വര്‍ധനവ്. അറ്റാദായം 499 കോടി രൂപയില്‍ നിന്ന് 502 കോടിയായി ഉയര്‍ന്നു. സിയാലിന്റെ ചരിത്രത്തിലാദ്യമായാണ് ലാഭം 500 കോടി കടക്കുന്നത്. നിക്ഷേപകര്‍ക്ക് 55 ശതമാനം ലാഭവിഹിതമാണ് ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തത്. സെപ്റ്റംബറില്‍ നടക്കുന്ന നിക്ഷേപകരുടെ വാര്‍ഷിക പൊതുയോഗത്തിന്റെ അംഗീകാരത്തിന് വിധേയമാണിത്.

സിയാലിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായേക്കാവുന്ന നിരവധി തീരുമാനങ്ങള്‍ ബോര്‍ഡ് കൈക്കൊണ്ടിട്ടുണ്ട്. മറ്റു വിമാനത്താവളങ്ങള്‍ക്ക് നല്‍കുന്ന കണ്‍സള്‍ട്ടന്‍സി സര്‍വീസാണ് അതില്‍ പ്രധാനം. രാജ്യത്തെ വ്യോമയാന രംഗത്ത് അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 50,000 കോടി രൂപയിലധികം അടിസ്ഥാന സൗകര്യ നിക്ഷേപമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സാധ്യത മുന്നില്‍ കണ്ടാണ് വിമാനത്താവള കണ്‍സള്‍ട്ടന്‍സി മേഖലയിലേക്ക് സിയാല്‍ മുന്നിട്ടിറങ്ങുന്നത്.

വിമാനത്താവളത്തിന്റെ മാസ്റ്റര്‍ പ്ലാന്‍, റണ്‍വേ വികസനം, കാര്‍ഗോ, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് സര്‍വീസസ്, ഡ്യൂട്ടി ഫ്രീ, കൊമേഴ്‌സ്യല്‍ വികസനം, റിയല്‍ എസ്റ്റേറ്റ് മാനേജ്മെന്റ് എന്നിവയില്‍ മറ്റ് വിമാനത്താവളങ്ങള്‍ക്ക് ആവശ്യമായ കണ്‍സള്‍ട്ടന്‍സി നല്‍കുകയാണ് ലക്ഷ്യം.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 1,14,42,583 യാത്രക്കാരാണ് സിയാല്‍ വഴി യാത്ര ചെയ്തത്. ഇതേ കാലയളവില്‍ 73,134 വിമാന സര്‍വീസുകളും വിമാനത്താവളം കൈകാര്യം ചെയ്തു. തുടര്‍ച്ചയായ നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്ത വിമാനത്താവളമെന്ന നേട്ടവും സിയാല്‍ നിലനിര്‍ത്തിയിരുന്നു.

ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍, ചെയര്‍മാനു പുറമെ, ബോര്‍ഡ് അംഗങ്ങളായ മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, റോജി എം. ജോണ്‍ എന്നിവരും ചുമതലയേറ്റു. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഐ.എ.എസ്, ഡയറക്ടര്‍മാരായ ഭരത് ഭൂഷന്‍, അരുണാ സുന്ദരരാജന്‍, എം. എ. യൂസഫ് അലി, എന്‍.വി. ജോര്‍ജ്, വര്‍ഗീസ് ജേക്കബ്, മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026