l o a d i n g

ബിസിനസ്

സീസണല്‍ വിപണിയില്‍ നിന്ന് അന്താരാഷ്ട്ര ബ്രാന്‍ഡിലേക്കു വളര്‍ന്ന തായിഫ് റോസാപ്പൂക്കള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 8, 2026

തായിഫ്: പതിറ്റാണ്ടുകളായി തായിഫിന്റെ പ്രകൃതിഭംഗിയുടേയും സുഗന്ധത്തിന്റെയും പ്രതീകമായ തായിഫ് റോസാപ്പൂവ് ഇന്ന് അന്താരാഷ്ട്ര തലത്തിലുള്ള വന്‍ വ്യവസായി വളര്‍ന്നിരിക്കുന്നു. വസന്തകാലത്തെ ഏതാനും ആഴ്ചകളില്‍ മാത്രം ലഭ്യമായിരുന്ന ഈ സുഗന്ധച്ചെടിയെ, ആധുനിക സംസ്‌കരണ പ്ലാന്റുകളുടെ സഹായത്തോടെ ഇപ്പോള്‍ വര്‍ഷം മുഴുവന്‍ ലഭ്യമാകുന്ന ഒരു ഉല്‍പ്പന്നമാക്കി മാറ്റിയിരിക്കുകയാണ്. മേഖലയിലെ കര്‍ഷകരെയും ഉത്പാദകരെയും ഒരുപോലെ ബന്ധിപ്പിച്ചുകൊണ്ട് ഇതൊരു വലിയ സാമ്പത്തിക-വിനോദസഞ്ചാര ആസ്തിയായി മാറിയിരിക്കുന്നു.

പ്രഭാതത്തിന് മുമ്പുള്ള ഇരുണ്ട യാമങ്ങളിലാണ് പൂക്കളുടെ ശേഖരണം നടക്കുന്നത്. ഈ സമയത്താണ് പൂക്കളിലെ എണ്ണയുടെ അളവ് ഏറ്റവും കൂടുതല്‍ ഉണ്ടാകുകയെന്ന് തായിഫിലെ പ്രമുഖ റോസാ കര്‍ഷകനായ റാഷിദ് അല്‍ ഖുറേഷി പറയുന്നു. ശൈത്യകാലത്തെ കമ്പ് കോതല്‍ മുതല്‍ കൃത്യമായ ജലസേചനവും മണ്ണു സംരക്ഷണവും അടങ്ങുന്നതാണ് കൃഷി രീതി. അന്താരാഷ്ട്ര തലത്തില്‍ റോസാപ്പൂവിന് ആവശ്യക്കാര്‍ ഏറിയതോടെ കര്‍ഷകര്‍ കൃഷി വ്യാപിപ്പിക്കുകയും ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കാര്‍ഷിക മേഖലയ്ക്കും പ്രാദേശിക വ്യവസായങ്ങള്‍ക്കും ലഭിച്ച സര്‍ക്കാര്‍ പിന്തുണയാണ് കര്‍ഷകരെ പരമ്പരാഗത രീതികളില്‍ നിന്ന് ആധുനികവും മികച്ചതുമായ കയറ്റുമതി രീതികളിലേക്ക് മാറാന്‍ സഹായിച്ചതെന്ന് അല്‍ ഖുറേഷി കൂട്ടിച്ചേര്‍ത്തു.

പുതിയ ഡിസ്റ്റിലേഷന്‍, എക്‌സ്ട്രാക്ഷന്‍ ഉപകരണങ്ങളുടെ സഹായത്തോടെ റോസാപ്പൂ സംസ്‌കരണ രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് ഫാക്ടറി ഉടമയായ ഹമീദ് അല്‍ ഹുദാലി പറഞ്ഞു. റോസ് വാട്ടറിലും പരമ്പരാഗത എണ്ണകളിലും മാത്രം ഒതുങ്ങിനിന്നിരുന്ന ഉത്പാദനം ഇന്ന് കോസ്‌മെറ്റിക്‌സ്, ചര്‍മ്മസംരക്ഷണ ഉത്പന്നങ്ങള്‍, സോപ്പുകള്‍, കണ്‍ഫെക്ഷണറി, ചായ എന്നിവയിലേക്ക് വരെ വ്യാപിച്ചിരിക്കുന്നു.

സുഗന്ധദ്രവ്യങ്ങള്‍ക്കായി പ്രധാന എണ്ണകളും, അവശേഷിക്കുന്ന ഭാഗങ്ങളില്‍ നിന്ന് തികച്ചും പ്രകൃതിദത്തമായ ചര്‍മ്മസംരക്ഷണ വസ്തുക്കളും നിര്‍മ്മിക്കുന്നു. ഈ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ തായിഫ് റോസാപ്പൂവിനെ അന്താരാഷ്ട്ര വിപണിയില്‍ കൂടുതല്‍ ശ്രദ്ധേയമാക്കുകയും വര്‍ഷം മുഴുവന്‍ ലഭ്യമാക്കുകയും ചെയ്തു. ഫാമുകളും ഫാക്ടറികളും തമ്മിലുള്ള ഈ ആത്മബന്ധമാണ് ഈ വ്യവസായത്തിന്റെ അടിത്തറയെന്നും അദ്ദേഹം വ്യക്തമാക്കി.

Photo

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026