l o a d i n g

കേരള

ലക്ഷദ്വീപ് പണ്ടാരം ഭൂമി കേസ്: ഹൈക്കോടതി വിധി ചരിത്രപരമെന്ന് എം.പി. അഡ്വ. ഹംദുള്ള സഈദ്; ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വലിയ അംഗീകാരമെന്ന് വിലയിരുത്തല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 5, 2026

കോഴിക്കോട്: ലക്ഷദ്വീപിലെ പണ്ടാരം ഭൂമി ഉടമസ്ഥരുടെ കേസുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ചരിത്രപരമായ വിധിയെ ലക്ഷദ്വീപ് എം.പി. അഡ്വ. ഹംദുള്ള സഈദ് സ്വാഗതം ചെയ്തു. ലക്ഷദ്വീപ് ജനതയുടെ ഭൂമിയവകാശങ്ങളും ഭരണഘടനാപരമായ സംരക്ഷണങ്ങളും ഉറപ്പാക്കുന്ന സുപ്രധാന വിധിയാണിതെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഭൂമി ലക്ഷദ്വീപ് ജനതയ്ക്ക് വെറും സ്വത്തല്ലെന്നും, തലമുറകളിലൂടെ കൈമാറിവന്ന പാരമ്പര്യവും ജീവിതോപാധിയും സാമൂഹിക-സാംസ്‌കാരിക അസ്തിത്വത്തിന്റെ അടിസ്ഥാനവുമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജനങ്ങളുടെ നിയമാനുസൃത അവകാശങ്ങളെ ബാധിക്കുന്ന ഏതൊരു നടപടിയും നിയമത്തിന്റെയും ഭരണഘടനയുടെയും ചട്ടക്കൂടിനുള്ളില്‍ മാത്രമേ മുന്നോട്ടുപോകാനാകൂ എന്ന ശക്തമായ സന്ദേശമാണ് ഈ വിധി നല്‍കുന്നത്.

1965-ലെ Laccadive, Minicoy and Amindivi Islands Land Revenue and Tenancy Regulation നിലവില്‍ വന്ന സമയത്ത് പണ്ടാരം ഭൂമിയുടെ കൈവശക്കാരായിരുന്ന കോവല്‍ദാര്‍മാര്‍ (Cowledars), നിയമത്തിലെ സെക്ഷന്‍ 2(ി) പ്രകാരം ഭൂവുടമകള്‍ ആണെന്ന് കോടതി വ്യക്തമാക്കി. അതിനാല്‍ ഇവര്‍ക്ക് സെക്ഷന്‍ 83 പ്രകാരം പ്രത്യേകം ഓക്ക്യുപന്‍സി അവകാശം നേടേണ്ടതില്ലെന്നും, ഇതിന് വിരുദ്ധമായ ഉത്തരവുകള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി വിധിച്ചു. കോവല്‍ദാര്‍ വിഭാഗത്തില്‍പ്പെടാത്ത പണ്ടാരം ഭൂമിയുടെ മറ്റ് കൈവശക്കാര്‍ക്ക് നിയമപ്രകാരം ഓക്ക്യുപന്‍സി അവകാശം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

നിയമപ്രകാരം ഭൂവുടമകളായി അംഗീകരിക്കപ്പെടുന്ന കോവല്‍ദാര്‍മാരെ നിയമത്തിന്റെ അധികാരമില്ലാതെ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കൂടാതെ, Laccadives, Minicoy and Amindivi Islands (Amendment) Regulation, 2023 ഭരണഘടനാവിരുദ്ധവും നടപ്പാക്കാനാകാത്തതുമാണെന്നും ഹൈക്കോടതി പ്രഖ്യാപിച്ചു. ഈ കേസില്‍ അക്ഷീണം നിയമപോരാട്ടം നടത്തിയ പണ്ടാരം ഭൂമി ഉടമസ്ഥരെയും, അവരുടെ അഭിഭാഷകരെയും, നിയമവിദഗ്ധരെയും, വിവിധ ജനകീയ സംഘടനകളെയും എം.പി. അഭിനന്ദിച്ചു. നീതിയിലും നിയമവാഴ്ചയിലുമുള്ള വിശ്വാസത്തിന്റെ വിജയമാണ് ഈ വിധിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

പ്രതിസന്ധിഘട്ടങ്ങളില്‍ ലക്ഷദ്വീപ് ജനതയുടെ ആശങ്കകള്‍ സ്വന്തം പ്രശ്നമായി ഏറ്റെടുത്ത് ശക്തമായ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ച കേരള ജനതയോടും അദ്ദേഹം ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള പിന്തുണയും പൊതുസമൂഹത്തിന്റെ ഐക്യദാര്‍ഢ്യവും ജനങ്ങള്‍ക്ക് വലിയ ആത്മവിശ്വാസവും കരുത്തും നല്‍കിയതായി അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അഭിപ്രായങ്ങളും ഭരണഘടനാപരമായ അവകാശങ്ങളും മാനിക്കാതെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ സ്വീകരിക്കുന്ന സമീപനം ഒഴിവാക്കണമെന്നും, നിയമപരവും ജനാധിപത്യപരവുമായ രീതിയില്‍ മാത്രമേ ഭരണനടപടികള്‍ മുന്നോട്ടുപോകാവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലക്ഷദ്വീപ് ജനതയുടെ ഭൂമിയവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പാര്‍ലമെന്റിനകത്തും പുറത്തും തന്റെ പോരാട്ടം തുടരുമെന്നും അഡ്വ. ഹംദുള്ള സഈദ് എം.പി. പ്രസ്താവനയില്‍ അറിയിച്ചു.

ഫോട്ടോ: ഹൈക്കോടതി വിധിക്കു ശേഷം അഡ്വ. ഹംദുള്ള സഈദ് ദ്വീപുകാരോടൊത്ത് കോടതിക്കു പുറത്ത്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026