l o a d i n g

കേരള

മുന്‍ പ്രവാസിയുടെ കാരുണ്യ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 3, 2026

പള്ളിമുക്ക് (കൊല്ലം): 26 വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലെത്തിയ പള്ളിമുക്ക് സ്വദേശിയുടെ കാരുണ്യ പ്രവര്‍ത്തനം ശ്രദ്ധേയമാവുന്നു. ഇതില്‍ പ്രധാനം് തിരുവനന്തപുരം ചാലക്കുഴി റോഡിലെ സി.എച്ച്. സെന്ററിന്റെ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തമാണ്. റീജിയണല്‍ കാന്‍സര്‍ സെന്ററിലെ നിര്‍ദ്ധനരായ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് സൗജന്യ താമസവും ഭക്ഷണവും നല്‍കുന്ന കേന്ദ്രത്തിനായി കൊല്ലൂര്‍വിള പള്ളിമുക്കില്‍ ഇക്ബാല്‍ നഗര്‍ 42, ചല്ലിക്കുഴി വീട്ടില്‍ ബദര്‍ പള്ളിമുക്ക് എന്ന മുന്‍ പ്രവാസി നല്‍കുന്ന സേവനം സമാനതകളില്ലാത്തതാണ്.

എല്ലാ വെള്ളിയാഴ്ചകളിലും ബക്കറ്റും ചെറിയ ബോര്‍ഡുമായി കച്ചവട സ്ഥാപനങ്ങളിലും വീടുകളിലും ചെറുപുഞ്ചിരിയും കുശലസംസാരവുമായി എത്തുന്ന ബദറിന്റെ ബക്കറ്റില്‍ സ്‌നേഹഹസ്തങ്ങളാല്‍ കാരുണ്യം ചൊരിയുന്നു. ജുമാ നമസ്‌കാരത്തിന് മുന്‍പായി ജങ്ഷനിലുള്ള ഇക്ബാല്‍ ലൈബ്രറിയുടെ മുന്നില്‍ എത്തി അപ്പോള്‍ അവിടെയുള്ളവരുടെ സാന്നിധ്യത്തില്‍ പൈസ എണ്ണിത്തിട്ടപ്പെടുത്തും. കിട്ടിയ തുകയുടെ കണക്ക് നോട്ടീസായി ലൈബ്രറിക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും. ഒപ്പം സി.എച്ച്. സെന്ററിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യും. ഇതിനകം 119 ആഴ്ചകളിലായി 6,19,754 രൂപ അയച്ചുകഴിഞ്ഞു. മഴയോ വെയിലോ വകവെക്കാതെ ഏതു കാലാവസ്ഥയും തരണം ചെയ്തുകൊണ്ടാണ് ഈ സല്‍പ്രവൃത്തി ചെയ്തുവരുന്നത്.

സൗദി അറേബ്യയില്‍ അല്‍ ഖസിം ബുറൈദയില്‍ നിന്നും 26 വര്‍ഷത്തെ തൊഴില്‍ അവസാനിപ്പിച്ച് നാട്ടിലെത്തിയ ബദര്‍ തന്റെ പ്രവാസ ജീവിതത്തില്‍ കണ്ടുമുട്ടിയവരുടെ അനുഭവങ്ങളാണ് ഇത്തരം കാരുണ്യ പ്രവൃത്തനങ്ങള്‍ക്ക് പ്രേരണയെന്ന് അദ്ദേഹം പറയുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ബദര്‍, ബുറൈദയില്‍ കെ.എം.സി.സി കമ്മറ്റിയുടെ ഭാരവാഹി കൂടിയായിരുന്നു.

നാട്ടില്‍ പലചരക്ക് കട നടത്തിവരുന്ന ബദര്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പള്ളിമുക്ക് യൂണിറ്റ് സെക്രട്ടറിയായും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് വടക്കേവിള മേഖലാ കമ്മറ്റി സെക്രട്ടറിയായും ലഹരി നിര്‍മ്മാര്‍ജ്ജന സമിതിയുടെ ഇരവിപുരം മണ്ഡലം പ്രസിഡന്റായും പ്രവര്‍ത്തിച്ചുവരുന്നു. ആയുസ്സും ആരോഗ്യവും ഉള്ളടത്തോളം ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ബദര്‍ കൂട്ടിച്ചേര്‍ത്തു. ജനസമ്പര്‍ക്ക പരിപാടിയിലൂടെ ജനങ്ങളുടെ മനസ്സില്‍ സ്ഥാനം പിടിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ സംഘടിപ്പിച്ച പ്രഥമ ഉമ്മന്‍ ചാണ്ടി സ്മൃതി പുരസ്‌കാരം ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്റെ കയ്യില്‍ നിന്നും നേടിയിരുന്നു.

-ഇക്ബാല്‍ പള്ളിമുക്ക്

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026