l o a d i n g

ഇന്ത്യ

മൂന്ന് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍; രണ്ടു മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് തിരിച്ചടി: ബിഹാറില്‍ ബിജെപിയുടെ കുത്തക മണ്ഡലത്തില്‍ പ്രശാന്ത് കിഷോര്‍ മുന്നില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 3, 2026

ന്യൂഡല്‍ഹി: സി.ജെ.പി സമര കോലാഹലങ്ങള്‍ക്കു ശേഷം നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു തിരിച്ചടി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മൂന്ന് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ നല്‍കുന്നത് തികച്ചും വ്യത്യസ്തമായ രാഷ്ട്രീയ ചിത്രങ്ങളാണ്. ബിഹാറിലെ ബാങ്കിപൂരില്‍ തെരഞ്ഞെടുപ്പ് അരങ്ങേറ്റം കുറിച്ച 'ജന്‍ സുരാജ്' സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍ മുന്നേറ്റം തുടരുമ്പോള്‍, മധ്യപ്രദേശിലെ ദതിയയില്‍ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നേടിയിരിക്കുന്നു. അതേസമയം, ഗുജറാത്തിലെ മഞ്ജല്‍പൂരില്‍ ബിജെപി വിജയം ഉറപ്പിച്ചിരിക്കുകയാണ്.

രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റുനോക്കുന്ന ബാങ്കിപൂര്‍ മത്സരത്തില്‍ പ്രശാന്ത് കിഷോറിന്റെ വിജയം 'ജന്‍ സുരാജ്' പാര്‍ട്ടിക്ക് ലഭിക്കുന്ന കന്നി വിജയമായി മാറും. കഴിഞ്ഞ നവംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 238 സീറ്റുകളിലും പാര്‍ട്ടി പരാജയപ്പെട്ടിരുന്നു. മഞ്ജല്‍പൂരില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി തങ്ങളുടെ മേധാവിത്വം നിലനിര്‍ത്തിയപ്പോള്‍, ദതിയയില്‍ മണ്ഡലം നിലനിര്‍ത്തുന്ന സൂചനകളാണ് കോണ്‍ഗ്രസിന് ലഭിക്കുന്നത്. ബാങ്കിപൂരില്‍ 22 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ പ്രശാന്ത് കിഷോര്‍ 12,809 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ശക്തമായ മുന്നേറ്റത്തിലാണ്. 2025 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും തോല്‍വി ഏറ്റുവാങ്ങിയ ജന്‍ സുരാജിന് ഈ വിജയം വലിയൊരു വഴിത്തിരിവാകും. കൂടാതെ, 1995 മുതല്‍ ബിജെപി കൈയടക്കി വെച്ചിരിക്കുന്ന ഈ സിറ്റിംഗ് സീറ്റിലെ അവരുടെ ദീര്‍ഘകാല വിജയത്തുടര്‍ച്ചയ്ക്കും ഇത് വിരാമമാകും. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ബിജെപി ദേശീയ പ്രസിഡന്റ് നിതിന്‍ നബിന്‍ മണ്ഡലം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ബാങ്കിപൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

മധ്യപ്രദേശിലെ ദതിയയില്‍, 10 റൗണ്ട് വോട്ടെണ്ണല്‍ പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഘനശ്യാം സിംഗ് 10,000-ത്തിലധികം വോട്ടുകളുടെ ലീഡുമായി വിജയം ഉറപ്പിക്കുന്നതായാണ് ട്രെന്‍ഡുകള്‍ വ്യക്തമാക്കുന്നത്. ഇനി അഞ്ച് റൗണ്ടുകള്‍ കൂടി ബാക്കിയുണ്ട്. രാജ്യവ്യാപകമായി നടന്ന യുവജന പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ധര്‍മേന്ദ്ര പ്രധാനിന്റെ രാജിക്ക് ഇടയാക്കിയ സാഹചര്യത്തില്‍, ദതിയ ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ ജനപ്രീതിക്കുള്ള വിലയിരുത്തലായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

'ഫലം ബിജെപിക്ക് അനുകൂലമല്ലെങ്കില്‍, അത് ദേശീയ തലത്തില്‍ തന്നെ വലിയ രാഷ്ട്രീയ പ്രതിഫലനങ്ങള്‍ക്ക് കാരണമായേക്കാം,' രാഷ്ട്രീയ നിരീക്ഷകനും ഗ്രന്ഥകര്‍ത്താവുമായ റഷീദ് കിദ്വായ് ് പറഞ്ഞു. ഗുജറാത്തിലെ മഞ്ജല്‍പൂരില്‍ ഒരു റൗണ്ട് വോട്ടെണ്ണല്‍ മാത്രം ശേഷിക്കെ, ബിജെപി സ്ഥാനാര്‍ത്ഥി സതീഷ് പട്ടേല്‍ കോണ്‍ഗ്രസ് എതിരാളി ഭികാഭായ് റബാരിയെക്കാള്‍ ബഹുദൂരം മുന്നിലാണ്. സതീഷ് പട്ടേല്‍ 55,244 വോട്ടുകള്‍ നേടിയപ്പോള്‍ റബാരിക്ക് 24,677 വോട്ടുകള്‍ മാത്രമാണ് നേടാനായത്. 30,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് സതീഷ് പട്ടേലുള്ളത്.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, പ്രശാന്ത് കിഷോറിന്റെ കന്നി മത്സരവും ജന്‍ സുരാജിന്റെ ആദ്യ അക്കൗണ്ട് തുറക്കാനുള്ള സാധ്യതയും കാരണം ബാങ്കിപൂര്‍ മണ്ഡലമാണ് മൂന്നിടങ്ങളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ദതിയ കോണ്‍ഗ്രസിനൊപ്പം ഉറച്ചുനില്‍ക്കുമ്പോള്‍, മഞ്ജല്‍പൂര്‍ ബിജെപിയുടെ കോട്ടയായി തന്നെ തുടരുന്നു.

Latest News

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026