l o a d i n g

കേരള

കഴുത്തോളം വെള്ളം, എന്നിട്ടും വീടുമാറാതെ ജനം; ആശങ്കയോടെ രക്ഷാപ്രവര്‍ത്തകര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 3, 2026

തിരുവനന്തപുരം: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വലയുന്ന നാട്ടില്‍ അധികൃതരുടെ ജാഗ്രതാ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കാത്തത് ആശങ്ക ഉയര്‍ത്തുന്നു. കഴുത്തോളം വെള്ളം കയറിയിട്ടും പലരും വീടുകളില്‍നിന്ന് മാറാന്‍ തയാറാകുന്നില്ല. രണ്ടു നില വീടുകളുടെ മുകള്‍നിലയില്‍ സുരക്ഷിതരാണെന്ന വിശ്വാസത്തിലാണ് പലരും.

പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും രൂക്ഷമായ സാഹചര്യം. ആറന്മുള മേഖലയില്‍ വെള്ളപ്പൊക്കം അതീവ രൂക്ഷമായി തുടരുകയാണ്. തിരുവനന്തപുരത്തുനിന്നും കൊല്ലത്തുനിന്നും എത്തിയ മത്സ്യത്തൊഴിലാളികളും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വൈദ്യുതിയില്ലാത്തത് ആശയവിനിമയത്തിന് തടസ്സമാകുന്നു. റാന്നി മേഖലയില്‍നിന്നുള്ള വെള്ളംകൂടി എത്തിയതോടെ ആറന്മുളയിലെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. ചെങ്ങന്നൂര്‍, ആറന്മുള, റാന്നി തുടങ്ങിയ പ്രദേശങ്ങളില്‍ പമ്പയിലെയും മണിമലയാറ്റിലെയും ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ നേരിടുകയാണ്.

മലപ്പുറം പാണക്കാട് എടായിപ്പാലത്ത് നാടുകാണി സംസ്ഥാന പാതയില്‍ കുന്നിടിഞ്ഞു വീണു. ഇത് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമ സംഘത്തിലെ ടിവി ക്യാമറാമാന്‍ ജയേഷിന് പരിക്കേറ്റു. പ്രദേശത്തെ ഗതാഗതം നേരത്തെ നിയന്ത്രിച്ചിരുന്നതിനാല്‍ ദുരന്തം ഒഴിവായി. കുന്നിന്റെ താഴെ ഭാഗത്ത് മണ്ണെടുത്തതാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് ആരോപണമുണ്ട്.

കോഴിക്കോട് കണ്ണാടിക്കലില്‍ ഇരുനൂറിലധികം വീടുകളില്‍ വെള്ളം കയറി. ഫയര്‍ഫോഴ്സിന്റെയും കെ. ജയന്ത് എം.എല്‍.എയുടെയും നേതൃത്വത്തില്‍ ബോട്ടുകളുപയോഗിച്ച് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. മലയോര മേഖലകളില്‍ പെയ്ത മഴയാണ് നഗരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമായത്. കിടപ്പുരോഗികളെയും പ്രായമായവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

മൂവാറ്റുപുഴയിലും പാലായിലും വെള്ളക്കെട്ട് തുടരുകയാണ്. മൂവാറ്റുപുഴയിലെ ഇലാഹിയ നഗറില്‍ വെള്ളം ഇറങ്ങിയതിനെത്തുടര്‍ന്ന് വീട് വൃത്തിയാക്കി മടങ്ങിയവര്‍, വെള്ളം വീണ്ടും കയറിയതോടെ ക്യാമ്പുകളിലേക്ക് തന്നെ തിരിച്ചുപോയി. ഇവിടെ അഞ്ച് ക്യാമ്പുകളിലായി ഒട്ടേറെ കുടുംബങ്ങളെ താമസിപ്പിച്ചിട്ടുണ്ട്. പാലാ നഗരത്തിലും ജലനിരപ്പ് ഉയരുകയാണ്. പാലാ-കോട്ടയം റൂട്ടില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. വലിയ വാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഈ പാതയിലൂടെ കടന്നുപോകുന്നത്. മലയോര മേഖലകളില്‍ മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നു.

10 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ ആശങ്ക വര്‍ധിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026