l o a d i n g

കേരള

കേരളത്തില്‍ അതിതീവ്ര മഴ തുടരുന്നു; 12 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, കാലാവസ്ഥാ വ്യതിയാനത്തില്‍ ആശങ്കയേറുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 3, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനജീവിതം സ്തംഭിച്ചിരിക്കുന്നു. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ 12 ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ 12 ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. നദികളില്‍ ജലനിരപ്പ് ഉയരുന്നു: പമ്പാ നദിയിലും മീനച്ചിലാറിലും ജലനിരപ്പ് ഉയര്‍ന്നു. പത്തനംതിട്ടയിലെ മൂഴിയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട അതിതീവ്ര മഴ പെയ്തിട്ടും ജൂണ്‍ 1 മുതല്‍ ജൂലൈ 31 വരെ ലഭിക്കേണ്ട കാലവര്‍ഷത്തില്‍ 26 ശതമാനത്തിന്റെ കുറവാണ് ഇപ്പോഴും ഉള്ളത്. കോട്ടയത്ത് രാത്രി മുഴുവന്‍ ശക്തമായ മഴ തുടര്‍ന്നതിനെ തുടര്‍ന്ന് മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പമ്പാ നദിയിലെ ജലം ക്രമാതീതമായി ഉയരുകയാണ്. മൂഴിയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പമ്പാ മണപ്പുറത്ത് പലയിടത്തും മണ്ണ് ഒലിച്ചുപോയി.

മൂവാറ്റുപുഴയാറിലും തൊടുപുഴയാറിലും ജലനിരപ്പ് മുന്നറിയിപ്പ് നില പിന്നിട്ടു. ആലപ്പുഴയിലെ എടത്വ മുട്ടാര്‍ പഞ്ചായത്ത് പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. ഇവിടെയുള്ള ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപികള്‍ പുരോഗമിക്കുന്നു. സംസ്ഥാനത്ത് പെയ്തിറങ്ങുന്നത് അതിതീവ്ര മഴയാണെന്നും എന്നാല്‍ ഇത് മേഘവിസ്ഫോടനമല്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. ആഗോളതാപനവും എല്‍നിനോ പ്രതിഭാസവുമാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണം. താപനില ഉയരുന്നതനുസരിച്ച് അന്തരീക്ഷത്തിന് കൂടുതല്‍ ഈര്‍പ്പം പിടിച്ചുവെക്കാന്‍ കഴിയുകയും, അത് ഒറ്റയടിക്ക് പെയ്യുകയും ചെയ്യുമ്പോഴാണ് ഇത്തരം അതിതീവ്ര മഴ ഉണ്ടാകുന്നത്.

കാലാവസ്ഥ പ്രവചനം, മഴ നിരീക്ഷണം, മണ്ണിന്റെ ഘടനയിലുള്ള മാറ്റങ്ങള്‍ എന്നിവ വിലയിരുത്താന്‍ ജിയോളജി, ജലവിഭവ വകുപ്പുകളെക്കൂടി ഉള്‍പ്പെടുത്തി ഒരു വിദഗ്ധ സമിതി രൂപീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് പുണെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡോ. റോക്‌സി മാത്യു കോള്‍ അഭിപ്രായപ്പെട്ടു.

നിലവിലുള്ള കനത്ത മഴ ഭൂഗര്‍ഭജലത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാക്കുന്നില്ല. അതിനാല്‍ മഴയ്ക്ക് ശേഷം വരുന്ന വെയിലില്‍ കഠിനമായ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും, അടുത്ത സീസണിലെ വരള്‍ച്ചാ സാധ്യത മുന്‍കൂട്ടി കാണണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നദികളുടെ തീരത്തുള്ളവരും മലയോര മേഖലകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Photo

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026