l o a d i n g

ബിസിനസ്

ബുറൈദ അന്താരാഷ്ട്ര ഈത്തപ്പഴ കാര്‍ണിവലിന് തുടക്കം

Thumbnail

ബുറൈദ: ഈ വര്‍ഷത്തെ ബുറൈദ അന്താരാഷ്ട്ര ഈത്തപ്പഴ കാര്‍ണിവലിന് ശനിയാഴ്ച തുടക്കമായി. ഒക്ടോബര്‍ 14 വരെ നീണ്ടുനില്‍ക്കുന്ന വാര്‍ഷിക മേളയില്‍ സൗദി അറേബ്യയ്ക്കകത്തുനിന്നും പുറത്തുനിന്നുമുള്ള കര്‍ഷകരും വ്യാപാരികളും ഇറക്കുമതിക്കാരും പങ്കെടുക്കുന്നുണ്ട്. വിവിധ വേദികളിലായി സാംസ്‌കാരിക, ടൂറിസം, വിനോദ പരിപാടികളും കാര്‍ണിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഖസീം മേഖലയുടെ കാര്‍ഷിക പൈതൃകം വിളിച്ചോതുന്ന ഗ്രാമീണ ഫാമും കിംഗ് ഖാലിദ് കള്‍ച്ചറല്‍ സെന്ററിലെ സാംസ്‌കാരിക-സാമൂഹിക പരിപാടികളും ഇതില്‍ ഉള്‍പ്പെടുന്നു.

ഖസീം മേഖലയിലെ ഈത്തപ്പഴ വ്യവസായത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് ഈ കാര്‍ണിവല്‍. 1.1 കോടിയിലധികം ഈത്തപ്പനകളുള്ള ഈ പ്രദേശത്ത് പ്രതിവര്‍ഷം ഏകദേശം 5,78,000 ടണ്‍ ഈത്തപ്പഴമാണ് ഉത്പാദിപ്പിക്കുന്നത്.

പ്രതിവര്‍ഷം ഏകദേശം 320 കോടി സൗദി റിയാല്‍ സാമ്പത്തിക ഇടപാടുകള്‍ ഈ കാര്‍ണിവലിലൂടെ നടക്കുന്നുണ്ട്. കൂടാതെ നേരിട്ടും അല്ലാതെയുമായി 4,000-ത്തിലധികം തൊഴിലവസരങ്ങളും ഇത് സൃഷ്ടിക്കുന്നു.

ഭക്ഷ്യ-കാര്‍ഷിക മേഖലകളിലെ നിക്ഷേപങ്ങളെയും കൂട്ടായ്മകളെയും പ്രോത്സാഹിപ്പിക്കുന്ന ഈ മേള, സൗദി വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി സമ്പദ്വ്യവസ്ഥയെ വികസിപ്പിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനും വലിയ പിന്തുണയാണ് നല്‍കുന്നത്.

Photo

Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026