l o a d i n g

ഗൾഫ്

ഷെയേര്‍ഡ് ഫ്‌ലാറ്റ് ഉടമകള്‍ പുതുക്കിയ ആരോഗ്യ-സാങ്കേതിക സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 30, 2026

റിയാദ്: ഷെയേര്‍ഡ് ഫ്‌ലാറ്റുകളുടെ (shared residential facilities) ഉടമകള്‍ പുതുക്കിയ ആരോഗ്യ-സാങ്കേതിക സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സൗദി മുനിസിപ്പാലിറ്റീസ് ആന്‍ഡ് ഹൗസിങ് മന്ത്രാലയം ആവശ്യപ്പെട്ടു. സുരക്ഷിത താമസ സാഹചര്യങ്ങള്‍ ഉറപ്പാക്കുന്നതിലും അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സജ്ജരായിരിക്കുന്നതിലുമുള്ള ഉടമകളുടെ ഉത്തരവാദിത്വം മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. ഇവാക്വാഷന്‍ വഴികളും എമര്‍ജന്‍സി എക്‌സിറ്റുകളും എപ്പോഴും തടസ്സമില്ലാത്തവയായിരിക്കണമെന്നും, പ്രകാശമുള്ള ദിശാസൂചകങ്ങളും പവര്‍ കട്ട് സമയത്ത് സ്വയം പ്രവര്‍ത്തനക്ഷമമാകുന്ന ബാക്ക്-അപ്പ് ലൈറ്റിംഗ് സംവിധാനങ്ങളും സജ്ജീകരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. ഒഴിപ്പിക്കല്‍ വേളകളില്‍ യാതൊരു തടസ്സവുമില്ലാതെ ഉള്ളില്‍ നിന്ന് എളുപ്പത്തില്‍ തുറക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ എമര്‍ജന്‍സി ഡോറുകളില്‍ ഉണ്ടായിരിക്കണം.

ഫയര്‍ ഡിറ്റക്ഷന്‍, ഫയര്‍ഫൈറ്റിംഗ് സംവിധാനങ്ങള്‍ എന്നിവ കൃത്യമായ പരിശോധനയിലൂടെയും അറ്റകുറ്റപ്പണികളിലൂടെയും മികച്ച നിലവാരത്തില്‍ പരിപാലിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ഊന്നിപ്പറഞ്ഞു. അതേസമയം, റെസിഡന്‍ഷ്യല്‍ ഫെസിലിറ്റികളിലോ ഇടനാഴികളിലോ പുറത്തുകടക്കുന്ന വഴികളിലോ അലക്ഷ്യമായി വസ്തുക്കള്‍ സൂക്ഷിക്കുന്നത് നിരോധിച്ചിട്ടുണ്ട്. അപകടസാധ്യത കുറയ്ക്കുന്നതിനും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുമായി അംഗീകൃത ഒക്യുപന്‍സി പരിധി പാലിക്കാന്‍ ഫെസിലിറ്റി നടത്തിപ്പുകാരോട് മന്ത്രാലയം ആവശ്യപ്പെട്ടു.

നിയമപരമായ ആവശ്യകതകള്‍ക്ക് അനുസൃതമായി അംഗീകൃത ഒഴിപ്പിക്കല്‍ പദ്ധതികള്‍ തയ്യാറാക്കാനും, പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഒഴിപ്പിക്കല്‍ മാപ്പുകള്‍ പ്രദര്‍ശിപ്പിക്കാനും, എമര്‍ജന്‍സി എക്‌സിറ്റുകളും അസംബ്ലി പോയിന്റുകളും വ്യക്തമായി അടയാളപ്പെടുത്താനും, എല്ലാ താമസക്കാരും അടിയന്തര നടപടിക്രമങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും തൊഴിലുടമകളോടും അക്കോമഡേഷന്‍ നടത്തിപ്പുകാരോടും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

സുരക്ഷാ വ്യവസ്ഥയുടെ പ്രധാന ഘടകം മനുഷ്യന്റെ സജ്ജീകരണമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതിനായി പതിവായി ഒഴിപ്പിക്കല്‍ ഡ്രില്ലുകള്‍ സംഘടിപ്പിക്കണമെന്നും, അടിയന്തര സാഹചര്യങ്ങളില്‍ പ്രതികരിക്കുന്നതെങ്ങനെയെന്നും അടിസ്ഥാനപരമായ അഗ്‌നിശമന ഉപകരണങ്ങള്‍ സുരക്ഷിതമായി ഉപയോഗിക്കുന്നത് എങ്ങനെയെന്നും താമസക്കാര്‍ക്ക് പരിശീലനം നല്‍കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് വെറുമൊരു നിയമപരമായ ഉത്തരവാദിത്വം മാത്രമല്ലെന്നും, അത് അപകടങ്ങള്‍ തടയുന്നതിനും താമസക്കാരുടെ ജീവന്‍ സംരക്ഷിക്കുന്നതിനുമുള്ള നേരിട്ടുള്ള ഉത്തരവാദിത്വമാണെന്നും മന്ത്രാലയം അറിയിച്ചു. അടിയന്തര സാഹചര്യത്തിന്റെ ആദ്യ നിമിഷങ്ങളില്‍ ശരിയായ തയ്യാറെടുപ്പും ഫലപ്രദമായ ഇടപെടലും നടത്തിയാല്‍ വലിയ തോതില്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കാനും സുരക്ഷിതവും സുസ്ഥിരവുമായ ജീവിത സാഹചര്യം ഉറപ്പാക്കാനും സാധിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Latest News

നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026