l o a d i n g

ബിസിനസ്

ഹോര്‍മുസ് കടലിടുക്കിനെ മറികടക്കാന്‍ 5 ബില്യണ്‍ ഡോളറിന്റെ സൗദി-യു.എസ് സംയുക്ത റിഫൈനറി വരുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 29, 2026

റിയാദ്: ഹോര്‍മുസ് കടലിടുക്കിനെ മറികടന്നുകൊണ്ട് ഊര്‍ജ്ജ കയറ്റുമതി സുഗമമാക്കുന്നതിനായി 5 ബില്യണ്‍ ഡോളര്‍ ചെലവുവരുന്ന സംയോജിത റിഫൈനറിയും ഊര്‍ജ്ജ ഇടനാഴിയും നിര്‍മ്മിക്കാന്‍ സൗദി-യു.എസ് സംയുക്ത സംരംഭം ഒരുങ്ങുന്നു. പദ്ധതിക്കായി ആതിഥേയ രാജ്യത്തെ തിരഞ്ഞെടുക്കുന്നതിന്റെ അന്തിമ ഘട്ടത്തിലാണ് ഈ കൂട്ടായ്മയെന്ന് 'അഷര്‍ഖ് ബ്ലൂംബെര്‍ഗ്' റിപ്പോര്‍ട്ട് ചെയ്തു.

യു.എസിലെ 'MWG എന്റര്‍പ്രൈസസും' 'പട്ടേല്‍ ഫാമിലി ഓഫീസും', സൗദി 'AHQ ഇന്‍ഡസ്ട്രിയല്‍ ഗ്രൂപ്പിന്റെ' ഉപസ്ഥാപനമായ PWSഉം ചേര്‍ന്നതാണ് MERA ഓയില്‍ എന്ന പേരിലുള്ള ഈ സഖ്യം. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ മൂന്ന് വര്‍ഷത്തെ സൈറ്റ് മൂല്യനിര്‍ണ്ണയങ്ങള്‍ പൂര്‍ത്തിയാക്കിയതായും, ബന്ധപ്പെട്ട സര്‍ക്കാരുകളുമായി രണ്ട് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഹോര്‍മുസ് കടലിടുക്കിന് പുറത്തുള്ള മൂന്ന് രാജ്യങ്ങളിലേക്ക് ഓപ്ഷനുകള്‍ ചുരുക്കിയതായും കൂട്ടായ്മ പ്രസ്താവനയില്‍ വ്യക്തമാക്കി. 2026 അവസാനത്തിന് മുമ്പ് അന്തിമ ലൊക്കേഷന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതിദിനം 200,000 ബാരല്‍ എണ്ണ ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണ് റിഫൈനറി. ആഴക്കടല്‍ തുറമുഖം, ക്രൂഡ് ഓയില്‍-ശുദ്ധീകരിച്ച ഉല്‍പ്പന്നങ്ങള്‍ക്കായുള്ള സംഭരണ ടാങ്കുകള്‍, സമുദ്രവഴിയുള്ള കയറ്റുമതി സൗകര്യങ്ങള്‍ എന്നിവ സവിശേഷതകളാണ്. ഹോര്‍മുസ് കടലിടുക്കിനെ ആശ്രയിക്കാതെ ആഗോള ഷിപ്പിംഗ് പാതകളിലേക്ക് നേരിട്ട് പ്രവേശനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ 5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് നടത്തുക.

ആതിഥേയ രാജ്യത്തെ പ്രഖ്യാപിച്ചാലുടന്‍ അന്തിമ എഞ്ചിനീയറിംഗ് പഠനങ്ങള്‍ ആരംഭിക്കും. 2029 അവസാനത്തോടെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കി കമേഴ്സ്യല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

ആഗോള എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലെ പ്രാദേശിക സൈനിക സംഘര്‍ഷങ്ങളും തടസ്സങ്ങളും ഊര്‍ജ്ജ കയറ്റുമതി സുരക്ഷയ്ക്ക് ഭീഷണിയായ പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം. അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് ലോ-സള്‍ഫര്‍ ഡീസല്‍, ജെറ്റ് ഫ്യൂവല്‍ തുടങ്ങിയ ഉയര്‍ന്ന ഗുണനിലവാരമുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിനാണ് ഈ സമുച്ചയം മുന്‍ഗണന നല്‍കുന്നത്.

ഫോട്ടോ: പട്ടേല്‍ ഫാമിലി ഓഫീസിന്റെ വൈസ് ചെയര്‍മാന്‍ ലക്ഷ്മി നാരായണന്‍, MWG എന്റര്‍പ്രൈസസിന്റെ സ്ഥാപകന്‍ മാര്‍ക്ക് ഡബ്ല്യു. ഗുണ്ടേഴ്‌സണ്‍, AHQ ഗ്രൂപ്പ് സി.ഇ.ഒ അബ്ദുല്‍മാലിക് അല്‍-കഹ്താനി.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026