l o a d i n g

ഇന്ത്യ

മുന്‍ മന്ത്രിയും ബിജെപി നേതാവുമായ നാനാക് റാം ഭുര്‍ജി എം.എല്‍.എ ഹോസ്റ്റലിന്റെ ഏഴാം നിലയില്‍നിന്ന് വീണ് മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 29, 2026

ലക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയും ബി.ജെ.പി. നേതാവുമായ നാനാക് റാം ഭുര്‍ജി (68) ലക്‌നൗവിലെ ഹസ്‌റത്ഗഞ്ച് പ്രദേശത്തുള്ള പുതിയ എം.എല്‍.എ ഹോസ്റ്റലിന്റെ ഏഴാം നിലയില്‍നിന്ന് വീണ് മരിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ദുരൂഹതകളൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തില്‍ അദ്ദേഹം കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കിയതാണെന്നാണ് സൂചനയെന്ന് അധികൃതര്‍ അറിയിച്ചു. ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു നാനാക് റാം ഭുര്‍ജി. അദ്ദേഹം ദീര്‍ഘകാലമായി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു.

എം.എല്‍.എ ഹോസ്റ്റലിന്റെ എസ്റ്റേറ്റ് ഓഫീസറാണ് ഭുര്‍ജി കെട്ടിടത്തില്‍നിന്ന് വീണ വിവരം പൊലീസിനെ അറിയിച്ചത്. ഉടന്‍തന്നെ സ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റ ബി.ജെ.പി. നേതാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡോക്ടര്‍മാര്‍ അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു. 'ഇതുവരെയും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല, അന്വേഷണം പുരോഗമിക്കുകയാണ്,' ലക്‌നൗ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് രജ്‌നീഷ് വര്‍മ്മ പറഞ്ഞു.

ലക്‌നൗവിലെ മദെഹ്ഗഞ്ചിലാണ് ഭുര്‍ജിയും കുടുംബവും താമസിച്ചിരുന്നത്. എം.എല്‍.എ ഹോസ്റ്റല്‍ സമുച്ചയത്തിലെ ഏഴാം നിലയിലുള്ള ഒരു എംഎല്‍എയുടെ ഫ്‌ലാറ്റില്‍ അദ്ദേഹം പതിവായി എത്താറുണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവദിവസം ഈ ഫ്‌ലാറ്റിലെത്തിയ അദ്ദേഹം ജീവനക്കാരനോട് ഒരു കപ്പ് കാപ്പി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. 'കാപ്പിയുമായി ജീവനക്കാരന്‍ തിരിച്ചെത്തിയപ്പോള്‍ ഭുര്‍ജിയെ മുറിയില്‍ കണ്ടില്ല. അല്‍പസമയത്തിന് ശേഷം, ഒരാള്‍ താഴെ വീണുകിടക്കുന്നതായി ജീവനക്കാരന് ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു,' ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് സമുച്ചയത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചു.

2013 മുതല്‍ അദ്ദേഹം ബി.ജെ.പിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചുവരികയാണെന്ന് ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് പാല്‍ പറഞ്ഞു. 'എങ്ങനെയാണ് ഈ സംഭവം ഉണ്ടായതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. പൊലീസ് വിഷയം അന്വേഷിക്കുന്നുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026