l o a d i n g

ബിസിനസ്

അസീര്‍ പ്രവിശ്യയിലെ മുന്തിരി വ്യവസായം വന്‍ വളര്‍ച്ചയിലേക്ക്: പ്രതിവര്‍ഷ ഉത്പാദനം 1,000 ടണ്ണിലധികം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 28, 2026

റിയാദ്: പരമ്പരാഗത കൃഷിരീതികള്‍ക്കൊപ്പം ആധുനിക സാങ്കേതികവിദ്യകളും കൂടിച്ചേര്‍ത്ത് സൗദി അറേബ്യയുടെ അസീര്‍ പ്രവിശ്യയിലെ മുന്തിരി വ്യവസായം വന്‍ വളര്‍ച്ചയിലേക്ക്. പ്രവിശ്യയിലെ അഞ്ഞൂറിലധികം ഫാമുകളില്‍ നിന്നായി പ്രതിവര്‍ഷം 1,000 ടണ്ണിലധികം മുന്തിരിയാണ് ഉത്പാദിപ്പിക്കുന്നത്. ഇത് പ്രാദേശിക വിപണിയുടെ ആവശ്യകത നിറവേറ്റുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും വലിയ പിന്തുണയാകുന്നുണ്ട്. ഉത്പാദന രീതികളിലും ഗുണനിലവാരത്തിലും വന്ന പുരോഗതിയോടെ അസീര്‍ മുന്തിരിക്ക് വിപണിയില്‍ സ്വീകാര്യതയും വര്‍ധിച്ചിട്ടുണ്ട്.

സൗദി അറേബ്യയിലെ പ്രധാന മുന്തിരി ഉത്പാദന മേഖലകളിലൊന്നാണ് അസീര്‍. അബഹ നഗരത്തിന് ഏകദേശം 95 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന അല്‍-മാവിന്‍ ആണ് ഇവിടുത്തെ പ്രധാന കൃഷി കേന്ദ്രം. റസ്ഖി , ഇറ്റാലിയന്‍, ഫ്രഞ്ച് തുടങ്ങി വിവിധ പ്രാദേശിക, വിദേശ ഇനങ്ങളിലുള്ള മുന്തിരികളാണ് ഇവിടെ കൃഷി ചെയ്യുന്നത്.

കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി മുന്തിരി കൃഷി ചെയ്തുവരുന്ന അബ്ദുല്ല അല്‍-ഷഫ്‌ലോട്ട് എന്ന കര്‍ഷകന്‍, 1998-ല്‍ സര്‍ക്കാര്‍ പിന്തുണയോടെയാണ് കൃഷി ആരംഭിച്ചതെന്നും, പിന്നീട് 2014-ല്‍ ഇതൊരു സംയോജിത ഉത്പാദന പദ്ധതിയഅയി വികസിപ്പിച്ചതായും പറഞ്ഞു. അദ്ദേഹത്തിന്റെ ഫാമില്‍ നിലവില്‍ 1,125 മുന്തിരിവള്ളികളും മാതളം, അത്തിപ്പഴം, മള്‍ബറി, ചെറി, നാരകം, അറേബ്യന്‍ കാപ്പി എന്നിവയുള്‍പ്പെടെ ഏകദേശം 150 മരങ്ങളുമുണ്ട്.

അല്‍-മാവിന്‍ പ്രദേശത്തിന്റെ തനതു സവിശേഷതയാണ് മുന്തിരി കൃഷിയെന്നും, ഇവിടുത്തെ ചരിത്രപ്രസിദ്ധമായ കിണറുകള്‍ ഈ കാര്‍ഷിക പൈതൃകത്തെ വിളിച്ചോതുന്നുണ്ടെന്നും അല്‍-ഷഫ്‌ലോട്ട് വ്യക്തമാക്കി. ആധുനിക ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ വഴിയാണ് ജലസേചനവും വളപ്രയോഗവും നടത്തുന്നതെന്നും, വിളകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ദിവസേനയുള്ള നിരീക്ഷണവും സംയോജിത കീടനാശിനി പ്രയോഗവുമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശീതകാലത്ത് പാടങ്ങള്‍ വൃത്തിയാക്കി കഴിഞ്ഞ വര്‍ഷത്തെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തുകൊണ്ടാണ് ഉത്പാദന ചക്രം ആരംഭിക്കുന്നത്. മാസങ്ങളോളം കമ്പോസ്റ്റ് ചെയ്ത ജൈവവളങ്ങളും, വളര്‍ച്ചാ ഘട്ടങ്ങളില്‍ ആവശ്യമായ സൂക്ഷ്മപോഷകങ്ങളും കാല്‍സ്യവും നല്‍കുന്നു. ആവശ്യമായ സൂര്യപ്രകാശവും വായുസഞ്ചാരവും ലഭിക്കുന്നതിനായി മെയ് മാസത്തില്‍ ഇലകള്‍ വെട്ടി ഒതുക്കുന്നു. തുടര്‍ന്ന് ജൂലൈയില്‍ ആരംഭിക്കുന്ന വിളവെടുപ്പ് രണ്ട് മാസത്തോളം നീണ്ടുനില്‍ക്കും.

ഈ ഫാമില്‍ മാത്രം പ്രതിവര്‍ഷം ഏകദേശം 5,000 തൈകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. കൃഷി ചെയ്യുന്ന ഇനങ്ങള്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, പഴങ്ങളുടെ ഗുണനിലവാരവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് ആധുനിക വിളവെടുപ്പ് രീതികള്‍ പിന്തുടരുന്നതെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

Photo

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026