l o a d i n g

ഇന്ത്യ

ജന്തര്‍മന്തര്‍ പ്രതിഷേധക്കാര്‍ക്ക് ഭക്ഷണം നല്‍കിയ സന്നദ്ധപ്രവര്‍ത്തകന്‍ ജുനൈദിനെ കണ്ണുകെട്ടികൊണ്ടു പോയി പോലീസ് ചോദ്യം ചെയ്തതായി പരാതി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 27, 2026

ദില്ലി: ദില്ലി ജന്തര്‍മന്തറില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്ത് വാര്‍ത്തകളില്‍ ഇടംനേടിയ സന്നദ്ധപ്രവര്‍ത്തകന്‍ മുഹമ്മദ് ജുനൈദ് മാലികിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി പരാതി. ആര്‍.എം.എല്‍ ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടയില്‍ ദില്ലി പോലീസ് തന്നെ കസ്റ്റഡിയിലെടുത്തതായും, രാത്രി മുഴുവന്‍ കണ്ണുകെട്ടി ചോദ്യം ചെയ്തതായും ജുനൈദ് പറയുന്നു. ഭക്ഷണവിതരണത്തിന് പിന്നിലെ ഫണ്ടിങ് ആരുടേതാണെന്ന് പോലീസ് ആവര്‍ത്തിച്ച് ചോദിച്ചതായും, ഒടുവില്‍ തന്നെ ഉത്തരാഖണ്ഡിലെ മസൂരിയില്‍ കൊണ്ടുപോയി ഇറക്കി വിടുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ജുനൈദിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കുടുംബവും പോലീസിനെതിരെ രംഗത്തെത്തി. ഗാസിയാബാദിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ പോലീസ് നിരന്തരം എത്തിയെന്നും, വൃദ്ധനായ പിതാവിനെയും ബന്ധുക്കളെയും ചോദ്യം ചെയ്‌തെന്നും കുടുംബം ആരോപിച്ചു. കൂടാതെ, കുടുംബത്തിന്റെ വ്യക്തിഗത രേഖകളും പോലീസ് ആവശ്യപ്പെട്ടതായി ബന്ധുക്കള്‍ വ്യക്തമാക്കി.

എന്നാല്‍ ജുനൈദിന്റെ ആരോപണങ്ങളോട് ദില്ലി പോലീസ് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. എങ്കിലും, ജുനൈദ് ഉന്നയിച്ച കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചുതായി റിപ്പോര്‍ട്ടുകളുണ്ട്. സന്നദ്ധപ്രവര്‍ത്തനത്തിന് പിന്നിലെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചുള്ള ദുരൂഹതകളും, പോലീസ് നടപടിയെക്കുറിച്ചുള്ള വ്യക്തതയും വരും ദിവസങ്ങളില്‍ ഔദ്യോഗിക വിശദീകരണത്തിന് ശേഷം മാത്രമേ പുറത്തുവരൂ.

Latest News

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026