l o a d i n g

ഗൾഫ്

ഹജ്ജ് ആരോഗ്യസംവിധാനത്തിലെ മികവ്, മരണസംഖ്യ പകുതിയായി കുറഞ്ഞെന്ന് കോണ്‍സല്‍ ജനറല്‍

Thumbnail
Publisher By     എ.എം. സജിത്ത്
July 26, 2026

ജിദ്ദ- മുന്‍കൂട്ടിയുള്ള ആസൂത്രണവും വികേന്ദ്രീകൃതമായ ആരോഗ്യ മുന്‍കരുതലുകളും കാരണം ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കിടയിലെ മരണനിരക്കില്‍ വന്‍ കുറവുണ്ടായതായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യയില്‍ നടത്തുന്ന മുന്‍കൂട്ടിയുള്ള ആരോഗ്യ പരിശോധനകളും മിനായിലടക്കം തീര്‍ത്ഥാടകര്‍ക്ക് ലഭ്യമാക്കിയ തത്സമയ വൈദ്യസഹായവുമാണ് മരണനിരക്ക് മുന്‍വര്‍ഷങ്ങളിലെ ശരാശരിയുടെ പകുതിയിലധികമായി കുറയ്ക്കാന്‍ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം മരണസംഖ്യ ശരാശരി 200 ആയിരുന്നെങ്കില്‍ ഇക്കൊല്ലം അത് നൂറിലും താഴെയെത്തി.

ഹജ്ജ് അനുഷ്ഠാനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലെല്ലാം സമയബന്ധിതമായി തീര്‍ഥാടകരുടെ സഞ്ചാരം സുഗമമാക്കാന്‍ സാധിച്ചതാണ് ഇക്കൊല്ലത്തെ വലിയ നേട്ടം. മിന, അറഫ, മുസ്ദലിഫ, ജമാറാത്തുകള്‍ എന്നിവിടങ്ങളിലെല്ലാം തീര്‍ഥാടകര്‍ക്ക് സമയത്തുതന്നെ എത്തിച്ചേരാനായി. ലഗേജുകള്‍ ചുമന്ന്് തീര്‍ഥാടകര്‍ സഞ്ചരിക്കേണ്ട അവസ്ഥയും ഒഴിവാക്കാനായി.

ഈ വര്‍ഷം 70 ശതമാനം ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ ഹജ്ജ് കമ്മിറ്റി വഴിയും 30 ശതമാനം പേര്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയുമാണ് എത്തിയത്. സൗദി അധികൃതരുമായി ചേര്‍ന്ന് നടത്തിയ മികച്ച ഏകോപനത്തിന് ഇന്ത്യന്‍ ഹജ്ജ് മിഷന് വാര്‍ത്താവിനിമയ-ഏകോപന വിഭാഗത്തില്‍ പ്രശസ്തമായ രണ്ട് 'ലബ്ബൈതും' അവാര്‍ഡുകള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

മക്ക-മദീന യാത്രയ്ക്കായി ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ ഉപയോഗിച്ച തീര്‍ത്ഥാടകരുടെ അനുപാതം 50 ശതമാനമായി ഉയര്‍ത്തിയതും മദീനയില്‍ മര്‍കസിയ്യ പ്രദേശത്ത് നൂറ് ശതമാനം തീര്‍ത്ഥാടകര്‍ക്കും താമസം ഉറപ്പാക്കിയതും പ്രധാന നേട്ടങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി. 10,000 തീര്‍ത്ഥാടകര്‍ക്ക് ഇന്ത്യയില്‍ വച്ച് തന്നെ നുസുക് കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന പൈലറ്റ് പദ്ധതിയും വിജയകരമായി പൂര്‍ത്തിയാക്കി. അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും തീര്‍ത്ഥാടകരുടെ രജിസ്‌ട്രേഷന്‍ അവസാന ഘട്ടത്തിലാണെന്നും നറുക്കെടുപ്പ് ഉടന്‍ നടക്കുമെന്നും കോണ്‍സല്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.

ഹജ്ജ് മാനേജ്മെന്റിന് പുറമെ, വ്യാപാരം, സംസ്‌കാരം, സാമൂഹിക ക്ഷേമം എന്നിവയില്‍ ഇന്ത്യ-സൗദി തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി നിരവധി പരിപാടികളാണ് കോണ്‍സുലേറ്റ് ആസൂത്രണം ചെയ്തിരിക്കുന്നത്.

സൗദിയിലെ ഏഴ് പ്രവിശ്യകളിലും സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണത്തിനും 'യോഗ ആന്‍ഡ് മാംഗോ ട്രെയില്‍' പരിപാടിക്കും ശേഷം, വികസിത് ഭാരത് റണ്‍, ഫിറ്റ് ഇന്ത്യ ക്യാമ്പയിന്‍ എന്നിവയുടെ രണ്ടാം പതിപ്പിനായി കോണ്‍സുലേറ്റ് ഒരുങ്ങുകയാണ്. പ്രവാസി ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രതിമാസ ഓപ്പണ്‍ ഹൗസുകളും, ഇന്ത്യന്‍ തൊഴിലാളികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച 'ജഷ്‌നെ മെഹനത് ശ്രമ ഉത്സവ്' (തൊഴിലാളി സന്ധ്യ) എന്നിവയും തുടരും. കൂടാതെ, വിദ്യാര്‍ത്ഥികള്‍ക്കായി കോണ്‍സുലേറ്റ് സന്ദര്‍ശനവും ലൈബ്രറി വികസന പരിപാടികളും പുനരാരംഭിച്ചിട്ടുണ്ട്.

സാമ്പത്തിക-സാംസ്‌കാരിക രംഗങ്ങളില്‍, സൗദി-ഇന്ത്യ ഇന്‍വെസ്റ്റ് കണക്റ്റിന്റെ രണ്ടാം പതിപ്പ് ഉടന്‍ നടക്കുമെന്ന് ഫഹദ് അഹമ്മദ് ഖാന്‍ സൂരി സ്ഥിരീകരിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി, ജെംസ് ആന്‍ഡ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ സൗദി അറേബ്യ ജ്വല്ലറി എക്സ്പോസിഷന്റെ രണ്ടാം പതിപ്പും ഈ വര്‍ഷം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റെഡ് സീ ഫിലിം ഫെസ്റ്റിവലിലെ ഇന്ത്യന്‍ പങ്കാളിത്തവും ആസൂത്രണം ചെയ്തുവരികയാണ്.

ആറാമത് ദേശീയ കുടുംബ ആരോഗ്യ സര്‍വേയിലെ പ്രധാന വിവരങ്ങളും അദ്ദേഹം പങ്കുവെച്ചു. ഇന്ത്യയില്‍ 98.3% വൈദ്യുതീകരണം കൈവരിച്ചതായും, ആകെ ഫെര്‍ട്ടിലിറ്റി നിരക്ക് 2.0 ആയി സ്ഥിരത കൈവരിച്ചതായും സര്‍വേ വ്യക്തമാക്കുന്നു. ആശുപത്രികളിലെ പ്രസവം 90 ശതമാനത്തിലേറെയും വാക്സിനേഷന്‍ കവറേജ് 87 ശതമാനവും ആയതായും സര്‍വേ കാണിക്കുന്നു. വനിതാ ശാക്തീകരണ രംഗത്ത് കുടുംബ തീരുമാനങ്ങളില്‍ 89 ശതമാനം സ്ത്രീകളുടെ പങ്കാളിത്തവും, സ്ത്രീകളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം 63.6 ശതമാനമായും ഉയര്‍ന്നു.

ശക്തമായ സാമ്പത്തിക അടിത്തറയും സാമൂഹിക പുരോഗതിയും ഇന്ത്യയുടെ ജി.ഡി.പി വര്‍ദ്ധനവിന് കരുത്തേകുന്നുവെന്നും, ആഗോള നിക്ഷേപകര്‍ക്ക് ഇന്ത്യ മികച്ച അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നതെന്നും കോണ്‍സല്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു. മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള കോണ്‍സല്‍ ഇമാം മെഹ്ദി ഹുസൈനും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Photo

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026