l o a d i n g

ഗൾഫ്

വിനയവും ലാളിത്യവും മുഖമുദ്രയാക്കിയ ഉമ്മന്‍ ചാണ്ടി പൊതുപ്രവര്‍ത്തന രംഗത്തെ വിസ്മയം - ഒഐസിസി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി അനുസ്മരണ സമ്മേളനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 26, 2026

ജിദ്ദ: ആറ് പതിറ്റാണ്ടുകാലം സംഘടനാ രംഗത്തും ഭരണരംഗത്തും നിര്‍ണ്ണായക പദവികള്‍ വഹിച്ച് പൊതുപ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായിരുന്ന ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച അതുല്യനായ നേതാവും ഭരണാധികാരിയുമായിരുന്നു എന്നും വിനയവും ലാളിത്യവും മുഖമുദ്രയാക്കിയ ഉമ്മന്‍ ചാണ്ടി പൊതുപ്രവര്‍ത്തന രംഗത്തെ വിസ്മയമാണെന്നും ഒഐസിസി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

നിരാലംബര്‍ക്കും അശരണര്‍ക്കും താങ്ങും തണലുമായിരുന്ന ഉമ്മന്‍ ചാണ്ടി എക്കാലത്തും സാധാരണക്കാര്‍ക്ക് പ്രാപ്യനായ നേതാവും ഭരണാധികാരിയുമായിരുന്നു. ജനസമ്പര്‍ക്ക പരിപാടിയും വിവിധ ക്ഷേമ പദ്ധതികളും ഇടപെടലുകളും അദ്ദേഹത്തെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പ്രിയങ്കരനാക്കി. മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്റെ ഓഫിസിന്റെ പ്രവര്‍ത്തനങ്ങള്‍ സദാസമയവും വെബ്സൈറ്റിലൂടെ സംപ്രേഷണം ചെയ്തിരുന്നത് ഭരണനിര്‍വ്വഹണത്തില്‍ സുതാര്യത ഉറപ്പുവരുത്തുന്ന അപൂര്‍വ്വമായ നടപടിയായിരുന്നു.

അപവാദ പ്രചാരണങ്ങള്‍ കൊടുമ്പിരികൊണ്ടപ്പോള്‍ ഒളിച്ചോടാതെ സധൈര്യവും ക്ഷമയോടെയും സഹിഷ്ണുതയോടെയും നേരിട്ട ഉമ്മന്‍ ചാണ്ടിയായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു. ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് വേട്ടയാടിയവരോടും കല്ലെറിഞ്ഞവരോടും പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യാനുള്ള ഉമ്മന്‍ ചാണ്ടിയുടെ ഹൃദയവിശാലത മറ്റു നേതാക്കളില്‍ നിന്നും ഭരണാധികാരികളില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതാണെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

വികസന രംഗത്ത് വന്‍കിട പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതിന് ഉമ്മന്‍ ചാണ്ടിയുടെ ദീര്‍ഘവീക്ഷണവും നിശ്ചയദാര്‍ഢ്യവും നിര്‍ണ്ണായകമായി. സങ്കീര്‍ണ്ണമായ പല രാഷ്ട്രീയ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നതില്‍ ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്ന അസാമാന്യമായ വൈഭവം അനുസ്മരണ ചടങ്ങില്‍ സംസാരിച്ചവര്‍ എടുത്തുപറഞ്ഞു.

വലിപ്പച്ചെറുപ്പമില്ലാതെ ഹൃദയബന്ധമുണ്ടായിരുന്ന ഉമ്മന്‍ ചാണ്ടി പ്രവാസികള്‍ക്ക് ആശ്രയവും അഭയവുമായിരുന്നു. നിതാഖാത്ത് സമയത്ത് സൗജന്യ ടിക്കറ്റ് നല്‍കിയതുള്‍പ്പെടെ പ്രവാസികള്‍ക്ക് ആശ്വാസകരമായ നടപടികളും വിവിധ പ്രശ്‌നങ്ങളില്‍ നിരന്തരമായ ഇടപെടലുകളും നടത്തിയ ഉമ്മന്‍ ചാണ്ടി പ്രവാസികളുടെ അത്താണിയായിരുന്നു.

ഒഐസിസി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കല്‍ അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി അംഗം അലി തേക്കുതോട് ഉദ്ഘാടനം ചെയ്തു. ഒഐസിസി വനിതാവിംഗ് ജനറല്‍ സെക്രട്ടറി സിമി അബ്ദുല്‍ ഖാദര്‍ അനുസ്മരണ പ്രഭാഷണം നടത്തി. നാഷണല്‍ കമ്മിറ്റി സെക്രട്ടറി അനില്‍കുമാര്‍ പത്തനംതിട്ട, റീജ്യണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സഹീര്‍ മാഞ്ഞാലി, സെക്രട്ടറി ഉമ്മര്‍ മങ്കട, ഹെല്‍പ് ഡെസ്‌ക്-നോര്‍ക്ക കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍ ആലുവ, വിവിധ ജില്ലാ കമ്മിറ്റികളെ പ്രതിനിധീകരിച്ച് ഫിറോസ് പോരൂര്‍ (മലപ്പുറം), അബ്ദുല്‍ നാസര്‍ കൊഴിത്തോടി (കോഴിക്കോട്), നവാസ് ബീമാപ്പള്ളി (തിരുവനന്തപുരം), റോബിന്‍ (കൊല്ലം), സിബി പെരിഞ്ഞനം (തൃശൂര്‍), റഫീഖ് മൂസ (കണ്ണൂര്‍), അയ്യൂബ് പന്തളം (പത്തനംതിട്ട), നിതേഷ് (കാസര്‍ഗോഡ്), ബാബു ജോസഫ് (എറണാകുളം), അബ്ദുല്‍ നാസര്‍ (വയനാട്) എന്നിവര്‍ സംസാരിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ജലീഷ് കാളികാവ്, മുസ്തഫ ചേളാരി, ഷമീര്‍ നദ്വി, ഷാനു കരമന, സമീര്‍ കാളികാവ്, അഷ്റഫ് കോഴിക്കോട്, റാഷിദ് വര്‍ക്കല, ഷിനോദ്, അസീം, റിതിന്‍, അസ്ലം, അന്‍സാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ആസാദ് പോരൂര്‍ സ്വാഗതവും അസിസ്റ്റന്റ് ട്രഷറര്‍ ഷൗക്കത്ത് പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.

ഫോട്ടോ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഒഐസിസി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ സിമി അബ്ദുല്‍ ഖാദര്‍ സംസാരിക്കുന്നു.

Photo

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026