l o a d i n g

ബിസിനസ്

നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്‍ഡ് ഡേറ്റ്‌സുമായി ലുലു ധാരണാപത്രം ഒപ്പുവെച്ചു' ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഈന്തപ്പഴ ഫെസ്റ്റിന് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 25, 2026

റിയാദ്: സൗദി അറേബ്യയിലെ ഈന്തപ്പഴ വിപണിക്ക് കരുത്തുപകരാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്‍ഡ് ഡേറ്റ്‌സുമായി കൈകോര്‍ത്ത് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ഇതിന്റെ ഭാഗമായി സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റും നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്‍ഡ് ഡേറ്റ്‌സും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. ഇതോടൊപ്പം സൗദിയിലെ ഏറ്റവും വലിയ ഡേറ്റ്‌സ് ഫെസ്റ്റിവലിനും ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ തുടക്കമായി.

എന്‍.സി.പി.ഡി ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ മൗസയും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌സ് സൗദി അറേബ്യ ഡയറക്ടര്‍ മുഹമ്മദ് ഹാരിസും ചേര്‍ന്ന് ഔദ്യോഗികമായി ഒപ്പുവെച്ച ഈ ധാരണാപത്രത്തിലൂടെ, രാജ്യത്തുടനീളമുള്ള കാര്‍ഷിക സഹകരണ സംഘങ്ങളില്‍ നിന്നുള്ള മികച്ച ഗുണനിലവാരമുള്ള ഫ്രഷ് ഈന്തപ്പഴങ്ങളും അനുബന്ധ ഉല്‍പ്പന്നങ്ങളും ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ വിപണനത്തിനായി എത്തും.

വിളവെടുപ്പിന് തയ്യാറെടുത്തിരിക്കുന്ന പ്രാദേശിക ഈന്തപ്പഴ കര്‍ഷകരെ പിന്തുണയ്ക്കുക, റീട്ടെയില്‍ വിപണിയില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുക, സൗദിയിലെ ഉയര്‍ന്ന ഗുണനിലവാരമുള്ള ഈന്തപ്പഴ ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ മികച്ച വിപണന സൗകര്യങ്ങളിലൂടെ സൗദിയുടെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കും സുസ്ഥിരതയ്ക്കും ഈ സംരംഭം വലിയ മുതല്‍ക്കൂട്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു.

നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്‍ഡ് ഡേറ്റ്‌സുമായുള്ള പങ്കാളിത്തം, പ്രാദേശിക കര്‍ഷകരെ ശാക്തീകരിക്കുന്നതിനും രാജ്യത്തിന്റെ സമ്പന്നമായ കാര്‍ഷിക പാരമ്പര്യത്തെ ആദരിക്കുന്നതിനുമുള്ള ലുലുവിന്റെ അടിയുറച്ച പ്രതിബദ്ധതയെയാണ് കാണിക്കുന്നതെന്ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌സ് സൗദി അറേബ്യ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പറഞ്ഞു. ഈന്തപ്പഴ ഫെസ്റ്റിലൂടെ ഏറ്റവും മികച്ചതും ഗുണമേന്മയുള്ളതുമായ സൗദിയിലെ ഫ്രഷ് ഈന്തപ്പഴങ്ങള്‍ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കാനും കര്‍ഷക സമൂഹത്തിന് പുതിയ വിപണന വഴികള്‍ തുറന്നുകൊടുക്കാനും കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഡേറ്റ്‌സ് ഫെസ്റ്റിവല്‍: ആഗോള നിലവാരമുള്ള വിവിധതരം ഫ്രഷ് ഈന്തപ്പഴങ്ങളുടെ വിപുലമായ പ്രദര്‍ശനം

ഈന്തപ്പഴ വിളവെടുപ്പ് കാലമായതിനാല്‍ ലുലുവിലെ ഈന്തപ്പഴ ഫെസ്റ്റിവലില്‍ വൈവിധ്യങ്ങള്‍ ഏറെയാണ്. മധുരമേറിയ റാബിയ റുത്താബ്, മൃദുലമായ ഘടനയുള്ള ശീഷി എന്നിവ മുതല്‍ ഇഖ്‌ലാസ്, ബെര്‍ഹി, ഖുനൈസി, അജ്വ, മദ്ജൂല്‍, സുഖരി, സഖാവി, ഖലാസ് തുടങ്ങി ഉപഭോക്താക്കള്‍ക്കിടയില്‍ പ്രിയമേറിയ എല്ലാ ഫ്രഷ് ഈന്തപ്പഴ ഇനങ്ങളും ഫെസ്റ്റിലുണ്ട്. എല്ലാ ഇനങ്ങള്‍ക്കും ഏറ്റവും ആകര്‍ഷകമായ വിലക്കുറവാണ് ലഭ്യമാക്കിയിരിക്കുന്നത്.

പ്രാദേശിക കര്‍ഷകര്‍ക്കും കാര്‍ഷിക സമൂഹങ്ങള്‍ക്കും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള കൂടുതല്‍ ഉപഭോക്താക്കളിലേക്ക് ഇത് എത്തിക്കുന്നതിനും ശക്തമായ ഒരു റീട്ടെയില്‍ പ്ലാറ്റ്ഫോം കൂടിയാണ് ഫെസ്റ്റിലൂടെ ലുലു ഒരുക്കിയിരിക്കുന്നത്.

Photo

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026