l o a d i n g

ഗൾഫ്

പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ വേര്‍പാട് സമുദായത്തിന് തീരാനഷ്ടം: വിവിധ സംഘടനകളുടെ അനുശോചനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 25, 2026

ജിദ്ദ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ നിര്യാണത്തില്‍ പ്രമുഖ വ്യക്തികളും വിവിധ സംഘടനകളും ഗാഢമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഒരു പുരുഷായുസ്സ് മുഴുവന്‍ സമഗ്രമായ അറിവും ബഹുഭാഷാ പണ്ഡിത്യവും കൊണ്ട് സമൂഹത്തിന് വെളിച്ചം പകര്‍ന്നു നല്‍കിയ യുഗപ്രഭാവനായ പണ്ഡിതശ്രേഷ്ഠനായിരുന്നു അദ്ദേഹമെന്ന് നേതാക്കള്‍ അനുസ്മരിച്ചു.

തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പല്‍, മുന്‍ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍, മുന്‍ സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍, കാസര്‍കോട് ഖാസി എന്നീ നിലകളിലും സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, നവോത്ഥാന മണ്ഡലങ്ങളിലും വെള്ളിനക്ഷത്രം പോലെ ജ്വലിച്ച് വിലപ്പെട്ട നേതൃത്വം നല്‍കിയ വ്യക്തിയാണ് പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അനുസ്മരിച്ചു.

അറബി, ഇംഗ്ലീഷ്, ഉറുദു, മലയാളം തുടങ്ങി വിവിധ ഭാഷകളിലുള്ള അഗാധമായ പണ്ഡിത്യവും അന്താരാഷ്ട്ര തലത്തിലുള്ള ഇസ്ലാമിക വിജ്ഞാന സഭകളിലെ പ്രാതിനിധ്യവും അദ്ദേഹത്തെ വേറിട്ടു നിര്‍ത്തി. ആഗോളതലത്തില്‍ മുസ്ലിം ലോകത്തിന്റെ ശ്രദ്ധേയനായ പ്രതിനിധിയായിരിക്കുമ്പോള്‍ തന്നെ തികഞ്ഞ ലാളിത്യവും വിനയവും കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. വളരെ മികച്ച സംഘാടകനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന ഉസ്താദിന്റെ വേര്‍പാടിലൂടെ കേരളീയ സമൂഹത്തിന് പൊതുവെയും ഇസ്ലാമിക ലോകത്തിന് പ്രത്യേകിച്ചും വലിയൊരു വഴികാട്ടിയെയാണ് നഷ്ടമായിരിക്കുന്നത്.

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവന്‍ മസ്ജിദുകളിലും ആലിക്കുട്ടി മുസ്ലിയാരുടെ പേരില്‍ ജനാസ നമസ്‌കാരവും പ്രത്യേക പ്രാര്‍ത്ഥനയും നടത്തണമെന്ന് എല്ലാ മഹല്ല് ഭാരവാഹികളോടും വിശ്വാസികളോടും തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അഭ്യര്‍ത്ഥിച്ചു.

ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി
ഒരു യുഗത്തിന്റെ അസ്തമയമാണ് ആലിക്കുട്ടി ഉസ്താദിന്റെ വിയോഗമെന്ന് ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. അഞ്ച് പതിറ്റാണ്ടിലേറെയായി പാണക്കാട് ശിഹാബ് തങ്ങളുടെയും കാന്തപുരം ഉസ്താദിന്റെയും നേതൃത്വത്തില്‍ സമസ്തയുടെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ പ്രമുഖ പണ്ഡിതനാണ് അദ്ദേഹം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനായും മതപണ്ഡിതനായും സാമൂഹിക പ്രവര്‍ത്തകനായും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുത്ത മഹാനാണ്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലെ ശക്തിയും തീരുമാനങ്ങളിലെ വിവേകവും പെരുമാറ്റത്തിലെ വിനയവും കേരളത്തിലെ മുസ്ലിം സമുദായത്തിന് എന്നും മാതൃകയാണ്. ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഇസ്മായില്‍ മുണ്ടുപറമ്പ്, ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് എന്നിവരാണ് അനുശോചനം രേഖപ്പെടുത്തിയത്.

അജ് വ ജിദ്ദ കമ്മിറ്റി
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും, ജാമിഅ നൂരിയ അറബിക് കോളേജ് പ്രിന്‍സിപ്പലും, അബ്ദുന്നാസിര്‍ മഅ്ദനി ഉള്‍പ്പെടെ കേരളത്തിലെ ആയിരക്കണക്കിന് മതപണ്ഡിതരുടെ ഗുരുവര്യനും ആയിരുന്ന ശൈഖുല്‍ ജാമിഅ ഉസ്താദ് ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗം മുസ്ലിം സമുദായത്തിന് തീരാനഷ്ടമാണെന്ന് അല്‍-അന്‍വാര്‍ ജസ്റ്റീസ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ് വ) ജിദ്ദ കമ്മിറ്റി വ്യക്തമാക്കി. അബ്ദുന്നാസിര്‍ മഅ്ദനി നീതി നിഷേധത്തിന് ഇരയായ സമയത്ത് അദ്ദേഹത്തെ സന്ദര്‍ശിക്കുകയും, നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ പിന്തുണ നല്‍കുകയും ചെയ്ത ഉസ്താദിന്റെ ഇടപെടലുകള്‍ വിലമതിക്കാനാവാത്തതാണെന്ന് നേതാക്കള്‍ അനുസ്മരിച്ചു.

അജ് വ ജിദ്ദ കമ്മിറ്റി പ്രസിഡന്റ് നജീബ് ബീമാപള്ളി, സെക്രട്ടറി നൗഷാദ് ഓച്ചിറ, രക്ഷാധികാരി സെയ്ദ് മുഹമ്മദ് കാശിഫി, ഗ്ലോബല്‍ കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് ഇബ്രാഹിംകുട്ടി ശാസ്താംകോട്ട, ഗ്ലോബല്‍ കമ്മിറ്റി സംഘടനാകാര്യ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ ഒപ്പുവെച്ചു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026