l o a d i n g

ഗൾഫ്

ആലിക്കുട്ടി ഉസ്താദിന്റെ വിയോഗം നികത്താനാവാത്ത നഷ്ടം: ജിദ്ദ കെ.എം.സി.സി.

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 24, 2026

​
​സമസ്തയുടെ ജനറൽ സെക്രട്ടറിയും ജാമിയ നൂരിയ അറബിക് കോളേജ് പ്രിൻസിപ്പലുമായ ശൈഖുൽ ജാമിഅ ഉസ്താദ് ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗത്തിൽ ജിദ്ദ KMCC സെൻട്രൽ കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
​കേരളീയ മുസ്ലിം സമാജത്തെ അന്താരാഷ്ട്ര ഇസ്ലാമിക സമൂഹവുമായി ബന്ധിപ്പിച്ച കണ്ണിയാണ് ഉസ്താദിന്റെ വിയോഗത്തോടെ അറ്റുപോയതെന്ന് ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്രയും ജനറൽ സെക്രട്ടറി വി.പി. മുസ്തഫയും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
​മക്കയിലും ജിദ്ദയിലും ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്ന അന്താരാഷ്ട്ര ഇസ്ലാമിക ഉച്ചകോടികളിലും സമ്മേളനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഉസ്താദ്, ആഗോള മുസ്ലിം സമൂഹത്തിന്റെ പ്രശ്നങ്ങൾ അടുത്തറിഞ്ഞ വ്യക്തിത്വമാണ്.
​ഇന്ത്യൻ മുസ്ലിങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്ന അദ്ദേഹം, ഉമ്മത്തിന്റെ ഐക്യത്തിന്റെ വക്താവായി നിലകൊള്ളുകയും മുസ്ലിം പേഴ്സണൽ ലോ ബോർഡ് അടക്കമുള്ള വേദികളിൽ അതിനുവേണ്ടി ഉറച്ച നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.
​ഇന്ത്യയെപ്പോലുള്ള ബഹുസ്വര സമൂഹത്തിൽ ഇസ്ലാമിക ആദർശം കൈമോശം വരാതെ തന്നെ മറ്റു സമുദായങ്ങളുമായി സഹവർത്തിത്വത്തിലും സാഹോദര്യത്തിലും ജീവിക്കാനും, അതോടൊപ്പം മറ്റു സമൂഹങ്ങളിൽ ശത്രുതയുണ്ടാക്കാതെ തന്നെ പ്രബോധന പ്രവർത്തനങ്ങൾ നടത്താനുമുള്ള മഹനീയ മാതൃകകൾ സൃഷ്ടിച്ചാണ് ഈ മഹാപണ്ഡിതൻ വിടവാങ്ങിയത്. KMCC-യുമായി അടുത്ത ബന്ധം പുലർത്തുകയും പ്രവാസി പ്രശ്നങ്ങൾ പരിഹരിക്കാൻ അധികാരികളോട് അദ്ദേഹം ഇടപെടാറുണ്ടായിരുന്നതായും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026