l o a d i n g

ഗൾഫ്

സൗദി എണ്ണക്കപ്പലുകള്‍ക്ക് നേരെ ഹൂതി ആക്രമണം; ഇറാനുരെ കനത്ത തിരിച്ചടി നല്‍കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 24, 2026

ദുബായ്: യെമനിലെ ഹൂതി വിമതര്‍ ചെങ്കടലില്‍ രണ്ട് സൗദി എണ്ണക്കപ്പലുകള്‍ ആക്രമിച്ചതിനെത്തുടര്‍ന്ന്, ഇറാനും അവരുടെ ഹൂതി സഖ്യകക്ഷികള്‍ക്കുമെതിരെ 'കനത്ത സൈനിക നടപടി' ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. മിഡില്‍ ഈസ്റ്റ് യുദ്ധം രണ്ടാമതൊരു പ്രധാന കപ്പല്‍പാതയിലേക്കുകൂടി വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം. മറ്റൊരു സമുദ്രപാതകൂടി തടസ്സപ്പെടും എന്ന ആശങ്ക ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ കാരണമായി. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ വിലക്കയറ്റങ്ങളിലൊന്നാണിത്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 6 ശതമാനത്തിലധികം വര്‍ദ്ധിച്ച് മെയ് മാസത്തിനു ശേഷം ആദ്യമായി ബാരലിന് 100 ഡോളര്‍ കടന്നു.

യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുണ്ടാക്കിയ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലവിലില്ലാതായി രണ്ട് ആഴ്ചകള്‍ പിന്നിടുമ്പോള്‍, യുഎസ് സൈനികര്‍ ഇറാനില്‍ വീണ്ടും വ്യോമാക്രമണം നടത്തി. ഇതിനു മറുപടിയായി യുഎസ് സൈനിക താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന അയല്‍ അറബ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി. ഹോര്‍മുസ് കടലിടുക്കിലെ ഖെഷ്ം ദ്വീപില്‍ വ്യാഴാഴ്ച വൈകുന്നേരം മിസൈല്‍ പതിച്ചതായി ഇറാനിയന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് മാസത്തോളം നീണ്ടുനില്‍ക്കുന്നതും ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്തതുമായ ഈ സംഘര്‍ഷം, ആഗോള സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

രണ്ട് ടാങ്കറുകള്‍ ആക്രമിച്ചതായി ഹൂതികള്‍ സ്ഥിരീകരിച്ചതിന് പിന്നാലെ, വിമതരുടെ ഭാഗത്തുനിന്ന് ഇനിയും ആക്രമണങ്ങളുണ്ടായാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇറാനായിരിക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. വടക്കേ യെമന്റെ നിയന്ത്രണമുള്ള ഹൂതികള്‍, സൗദി അറേബ്യയ്ക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ചതായി ഈ ആഴ്ച വ്യക്തമാക്കിയിരുന്നു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കടത്ത് ഇറാന്‍ തടഞ്ഞതിനെത്തുടര്‍ന്ന്, പ്രതിദിനം ദശലക്ഷക്കണക്കിന് ബാരല്‍ എണ്ണ പൈപ്പ്ലൈന്‍ വഴി ചെങ്കടലിലേക്ക് തിരിച്ചുവിടാന്‍ സൗദി അറേബ്യ നിര്‍ബന്ധിതരായി തീര്‍ന്നിരുന്നു.

'ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍, ഹൂതികള്‍ ഇറാനു കീഴിലുള്ളവരോ അവരുടെ പ്രക്‌സിയോ ആയതിനാല്‍ യുഎസ് ഇറാനെ ഉത്തരവാദിയാക്കും. ഇറാനും ഹൂതികള്‍ക്കും മേല്‍ കനത്ത സൈനിക ശിക്ഷ നടപ്പിലാക്കും,' ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഇറാനില്‍ വീണ്ടും വലിയ തോതിലുള്ള യുദ്ധനടപടികള്‍ ആരംഭിക്കുന്ന കാര്യം താന്‍ പരിഗണിച്ചുവരികയാണെന്നും അതിനായുള്ള തീരുമാനത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആക്‌സിയോസ് മാധ്യമത്തോട് പറഞ്ഞു. 'അവര്‍ക്ക് ഇതുവരെ വേണ്ടത്ര വേദന ലഭിച്ചിട്ടില്ല,' എന്ന് ട്രംപ് പറഞ്ഞതായി ആക്‌സിയോസ് ഉദ്ധരിച്ചു.

സൗദി എണ്ണക്കപ്പലുകളായ എന്‍സെലിയ , ലെയ്‌ല എന്നിവയ്ക്ക് നേരെ തങ്ങളുടെ സേന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി ഹൂതികള്‍ അറിയിച്ചു. യെമന് തൊട്ടടുത്തുള്ള സൗദിയുടെ ജസാന്‍ തുറമുഖത്തിന് സമീപം ചെങ്കടലില്‍ വെച്ച് എന്‍സെലിയ കപ്പലില്‍ മിസൈല്‍ പതിച്ചതായി ഒരു സമുദ്ര സുരക്ഷാ ഉറവിടം സ്ഥിരീകരിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു ഈ സംഭവം. ആക്രമണത്തെത്തുടര്‍ന്ന് കപ്പലിന്റെ മുന്‍ഭാഗത്ത് തീപിടിത്തമുണ്ടായതായി സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ അറിയിച്ചു.

ലെയ്‌ല കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തെക്കുറിച്ചോ മറ്റ് യുദ്ധമുഖത്തെ വിവരങ്ങളെക്കുറിച്ചോ റോയിട്ടേഴ്‌സിന് ഉടന്‍ സ്ഥിരീകരണ ലഭിച്ചില്ലെങ്കിലും, സൗദി ടാങ്കറുകള്‍ക്ക് നേരെ രണ്ട് ആക്രമണങ്ങള്‍ നടന്നതായി ട്രംപ് പരാമര്‍ശിച്ചു.

റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ ആക്രമണങ്ങള്‍ക്ക് പിന്നാലെ, തെക്കന്‍ ചെങ്കടല്‍ വഴിയുള്ള ചരക്കുനീക്കത്തിനുള്ള ഇന്‍ഷുറന്‍സ് ചെലവ് ചില കമ്പനികള്‍ക്ക് വ്യാഴാഴ്ച ഇരട്ടിയായതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ചെങ്കടലില്‍ നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന ബാബ് എല്‍-മന്ദബ് കടലിടുക്ക് അടച്ചുപൂട്ടാന്‍ ഹൂതികളുടെ ആക്രമണങ്ങള്‍ കാരണമായേക്കാം. ഹോര്‍മുസ് കടലിടുക്ക് കഴിഞ്ഞാല്‍ ഊര്‍ ടവ കയറ്റുമതിക്ക് ഏറ്റവും പ്രാധാന്യമുള്ള രണ്ടാമത്തെ പാതയാണിത്.

ചെങ്കടലില്‍ ഉപരോധം പ്രഖ്യാപിച്ചതുമുതല്‍, നിരവധി കപ്പലുകള്‍ ബാബ് എല്‍-മന്ദബ് വഴി പോകുന്നത് ഒഴിവാക്കി, ആഫ്രിക്കന്‍ തീരം ചുറ്റി സഞ്ചരിച്ച് ഏഷ്യന്‍ ഉപഭോക്താക്കളിലേക്ക് എത്തുന്ന ദൈര്‍ഘ്യമേറിയതും ചെലവേറിയതുമായ സൂയസ് കനാല്‍ വഴിയുള്ള വഴിയിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്.

Latest News

റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026