l o a d i n g

ഗൾഫ്

പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗം: എസ്‌ഐസി സൗദി നാഷണല്‍ കമ്മിറ്റിയും റിയാദ് കെഎംസിസിയും അനുശോചിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 23, 2026

ജിദ്ദ/റിയാദ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പാളുമായിരുന്ന പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാരുടെ നിര്യാണത്തില്‍ എസ്‌ഐസി സൗദി നാഷണല്‍ കമ്മിറ്റിയും റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.

അഗാധ പാണ്ഡിത്യവും സ്വതസിദ്ധമായ വിനയവും കൊണ്ട് ശ്രദ്ധേയമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്ന് SIC നേതാക്കള്‍ അനുസ്മരിച്ചു. ചെറുപ്പം മുതല്‍ തന്നെ വൈജ്ഞാനിക മേഖലയില്‍ തന്റേതായൊരിടം കണ്ടെത്താനും അതുവഴി ആയിരക്കണക്കിന് ശിഷ്യന്മാര്‍ക്ക് വഴികാട്ടിയാകാനും അദ്ദേഹത്തിന് സാധിച്ചു. പ്രവാസലോകത്തെ സംഘടനാ പ്രവര്‍ത്തകരുമായും വിദേശ രാജ്യങ്ങളിലെ ഇസ്ലാമിക പണ്ഡിതരുമായും സവിശേഷമായൊരു ബന്ധം അദ്ദേഹം പുലര്‍ത്തിയിരുന്നു. അസുഖബാധിതനാകുന്നതിനു മുമ്പ് വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ഇരു ഹറമുകളിലും സൗദിയുടെ വിവിധ ഭാഗങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. ലോകമുസ്ലിം പണ്ഡിത സഭയായ റാബിത്വയിലെ സ്ഥിരാംഗമായിരുന്ന അദ്ദേഹം, സംഘടനയുടെ പല അന്താരാഷ്ട്ര സമ്മേളനങ്ങളിലും അവതരിപ്പിച്ച പ്രബന്ധങ്ങള്‍ ഏറെ ശ്രദ്ധേയങ്ങളായിരുന്നു. സൗദിയിലെ സമസ്തയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് 2018-ല്‍ നിലവില്‍ വന്ന SIC-യുടെ പ്രഖ്യാപനം പരിശുദ്ധ മദീനയില്‍ വെച്ച് നിര്‍വഹിച്ചത് ഉസ്താദ് അവര്‍കളായിരുന്നുവെന്നും നേതാക്കള്‍ അനുസ്മരിച്ചു. 2023 മെയ് മാസത്തിലായിരുന്നു ഉസ്താദിന്റെ അവസാന സൗദി സന്ദര്‍ശനം.

പാണ്ഡിത്യത്തിന്റെ ദീപ്തി പരത്തി തലമുറകള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നുനല്‍കിയ മഹാനായ പണ്ഡിതശ്രേഷ്ഠന്റെ വേര്‍പാടിലൂടെ ഒരു വഴികാട്ടിയെയാണ് സമുദായത്തിന് നഷ്ടമായിരിക്കുന്നതെന്ന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ അമരക്കാരിലൊരാളായി നിന്ന് പ്രസ്ഥാനത്തെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മുന്നോട്ടുനയിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. ജാമിഅ നൂരിയ്യ ഉള്‍പ്പെടെയുള്ള ഉന്നത കലാലയങ്ങളിലൂടെയും സംഘടനാ വേദികളിലൂടെയും പതിനായിരക്കണക്കിന് ശിഷ്യഗണങ്ങളെയും പണ്ഡിതന്മാരെയുമാണ് അദ്ദേഹം വാര്‍ത്തെടുത്തത്. ആഴത്തിലുള്ള വിജ്ഞാനതൃഷ്ണയും ലാളിത്യമാര്‍ന്ന പെരുമാറ്റവും സമുദായ കാര്യങ്ങളിലെ ദീര്‍ഘവീക്ഷണവും അദ്ദേഹത്തെ ഏവര്‍ക്കും പ്രിയങ്കരനാക്കി മാറ്റി. അന്താരാഷ്ട്ര തലത്തില്‍ വരെ ഇസ്ലാമിക പാണ്ഡിത്യത്തിന്റെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെയും മുഖമായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. പ്രവാസി സമൂഹത്തിന്റെ ആത്മീയവും സാമൂഹികവുമായ പുരോഗതിയില്‍ അദ്ദേഹം എപ്പോഴും വലിയ താല്പര്യവും ശ്രദ്ധയും പുലര്‍ത്തിയിരുന്നു.

SIC സൗദി നാഷണല്‍ കമ്മിറ്റി നേതാക്കളായ സയ്യിദ് ഉബൈദുല്ല തങ്ങള്‍, മുഹമ്മദ് റാഫി ഹുദവി, ഇബ്രാഹീം ഓമശ്ശേരി, സൈദ് ഹാജി മൂന്നിയൂര്‍, അബ്ദുറഹ്‌മാന്‍ മൗലവി അറക്കല്‍, മാഹിന്‍ വിഴിഞ്ഞം, ഷാഫി ദാരിമി പുല്ലാര, നൗഫല്‍ തേഞ്ഞിപ്പലം, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സി.പി. മുസ്തഫ, ഷുഹൈബ് പനങ്ങാങ്ങര, സത്താര്‍ താമരത്ത്, അഷ്‌റഫ് വെള്ളേപ്പാടം, യു.പി. മുസ്തഫ എന്നിവര്‍ അനുശോചനം അറിയിച്ച പ്രമുഖരില്‍ ഉള്‍പ്പെടും. അദ്ദേഹത്തിന്റെ വേര്‍പാടില്‍ പ്രയാസപ്പെടുന്ന കുടുംബാംഗങ്ങളുടെയും പ്രസ്ഥാന ബന്ധുക്കളുടെയും അസംഖ്യം ശിഷ്യഗണങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും നേതാക്കള്‍ അറിയിച്ചു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026