l o a d i n g

കേരള

ഹംദുള്ള സഈദ് എം.പിയുടെ ഇടപെടല്‍ ഫലം കണ്ടു; ലക്ഷദ്വീപ് കോളേജുകളില്‍ നിര്‍ത്തിവെച്ച ഡിഗ്രി കോഴ്‌സുകള്‍ പുനരാരംഭിക്കും

Thumbnail

കവരത്തി: ലക്ഷദ്വീപിലെ ആന്ത്രോത്ത്, കടമത്ത് ഗവണ്‍മെന്റ് കോളേജുകളില്‍ വെട്ടിക്കുറച്ച ഡിഗ്രി കോഴ്‌സുകള്‍ വീണ്ടും അനുവദിച്ചു. വിവിധ ഡിഗ്രി കോഴ്‌സുകളില്‍ സീറ്റുകള്‍ കുറച്ചതും കോഴ്‌സുകള്‍ നിര്‍ത്തിവെച്ചതും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ ആശങ്കയ്ക്കും പ്രതിഷേധത്തിനും വഴിവെച്ചിരുന്നു. ഈ സാഹചര്യത്തില്‍ ലക്ഷദ്വീപ് എം.പി ഹംദുള്ള സഈദ് കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പിലും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനിലും നടത്തിയ ശക്തമായ ഇടപെടലുകളെത്തുടര്‍ന്നാണ് കോഴ്‌സുകള്‍ പുനരാരംഭിക്കാന്‍ ഉത്തരവായത്.

ലക്ഷദ്വീപ് കോളേജുകളില്‍ നിലനിന്നിരുന്ന കോഴ്‌സുകള്‍ പെട്ടെന്ന് വെട്ടിക്കുറച്ചതോടെ, തുടര്‍പഠനത്തിന് അവസരം നഷ്ടപ്പെട്ട നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രതിസന്ധിയിലായിരുന്നു. ഉയര്‍ന്ന പഠനത്തിനായി ദ്വീപിന് പുറത്തേക്ക് പോകാന്‍ സാധിക്കാത്ത സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ തീരുമാനം വലിയ തിരിച്ചടിയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ എം.പി ഹംദുള്ള സഈദ് അടിയന്തരമായി വിഷയത്തില്‍ ഇടപെടുകയും, കോഴ്‌സുകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു.

വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ നേരിട്ട് ബോധ്യപ്പെടുത്തിയ എം.പി, കോഴ്‌സുകള്‍ വെട്ടിക്കുറച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ദ്വീപിലെ വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്ന ഈ നടപടിക്കെതിരെ എം.പി വിവിധ തലങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി. ഇതിന്റെ ഫലമായി, നിര്‍ത്തിവെച്ച കോഴ്‌സുകള്‍ നിലവിലുള്ള രീതിയില്‍ തന്നെ തുടരാമെന്നും, അഡ്മിഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും കാണിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങുകയായിരുന്നു.

എം.പിയുടെ ഇടപെടലിനെ തുടര്‍ന്നുണ്ടായ ഈ അനുകൂല തീരുമാനത്തെ ലക്ഷദ്വീപിലെ വിദ്യാര്‍ത്ഥി സമൂഹം സ്വാഗതം ചെയ്തു. ഉത്തരവ് പുറത്തിറങ്ങിയതോടെ, കോളേജുകളില്‍ തടസ്സപ്പെട്ട പ്രവേശന നടപടികള്‍ ഉടന്‍ തന്നെ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയെന്ന് ഇറാന്‍, അമേരിക്കന്‍ വാദം തള്ളി
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയെന്ന് ഇറാന്‍, അമേരിക്കന്‍ വാദം തള്ളി
August 13, 2026
സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പ്രമുഖ പദവികളില്‍ മാറ്റം
സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പ്രമുഖ പദവികളില്‍ മാറ്റം
August 13, 2026
കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്
കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്
August 13, 2026
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
August 13, 2026
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
August 13, 2026
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
August 13, 2026
 സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
August 13, 2026
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
August 13, 2026
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
August 13, 2026
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026