l o a d i n g

ഗൾഫ്

റിയാദില്‍ മണല്‍ക്കാറ്റും പൊടിയും നിയന്ത്രിക്കുന്നതില്‍ വീഴ്ച; നിര്‍മാണ കമ്പനികള്‍ക്ക് 1.6 കോടി റിയാല്‍ പിഴ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 9, 2026

റിയാദ് - നഗരത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലെ പൊടിപടലങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് നാഷണല്‍ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ കോംപ്ലയന്‍സ് 557 പരിസ്ഥിതി ലംഘനങ്ങള്‍ രേഖപ്പെടുത്തി. ചട്ടങ്ങള്‍ പാലിക്കാത്ത കമ്പനികളില്‍നിന്നായി 16 ദശലക്ഷത്തിലധികം (1.6 കോടി) സൗദി റിയാലാണ് പിഴ ഈടാക്കിയത്. നഗരപരിധിയിലെ വിവിധ നിര്‍മാണ പദ്ധതികളില്‍ പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ ഉറപ്പാക്കാനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

റോയല്‍ കമ്മീഷന്‍ ഫോര്‍ റിയാദ് സിറ്റി, റിയാദ് മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ച് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ പരിശോധനാ കാമ്പയിന്‍ ആരംഭിച്ചതെന്ന് എന്‍സിഇസി റിയാദ് ബ്രാഞ്ച് ഡയറക്ടര്‍ എഞ്ചിനീയര്‍ ഫവാസ് അല്‍-മുജ്തില്‍ അറിയിച്ചു. ഈ കാലയളവില്‍ ഫീല്‍ഡ് ടീമുകള്‍ മൂവായിരത്തിലധികം നിര്‍മാണ സൈറ്റുകളില്‍ പരിശോധന നടത്തി. പല പ്രമുഖ പദ്ധതികളും വായുനിലവാരം നിരീക്ഷിക്കുന്നതിനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുക, പൊടി അടക്കിനിര്‍ത്താന്‍ വെള്ളം തളിക്കുക, മണ്ണ് കൊണ്ടുപോകുന്ന ട്രക്കുകള്‍ മൂടുക തുടങ്ങിയ സാങ്കേതിക നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.

പരിസരവാസികളില്‍നിന്നുള്ള പരാതികളും എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകളില്‍ നിന്നുള്ള വിവരങ്ങളും അടിസ്ഥാനമാക്കിയാണ് ഇന്‍സ്‌പെക്ടര്‍മാര്‍ കൃത്യമായ പരിശോധന നടത്തിയത്. പിഴ ഈടാക്കിയതിനെ തുടര്‍ന്ന് ലംഘനങ്ങള്‍ കണ്ടെത്തിയ സൈറ്റുകളില്‍ പൊടി നിയന്ത്രണ സംവിധാനങ്ങള്‍ ഉടന്‍ തന്നെ നടപ്പിലാക്കി തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. റിയാദിലെ വായുവിന്റെ ഗുണനിലവാരം ഉയര്‍ത്താനും പൊതുജനാരോഗ്യം സംരക്ഷിക്കാനും നിര്‍മാണ കമ്പനികളും കരാറുകാരും ഈ പാരിസ്ഥിതിക നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.

Latest News

നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026