l o a d i n g

കായികം

കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി സ്വിറ്റ്‌സര്‍ലന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍; ചരിത്രനേട്ടം

Thumbnail

വാന്‍കോവര്‍: 2026 ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4-3) പരാജയപ്പെടുത്തി സ്വിറ്റ്‌സര്‍ലന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതിനെത്തുടര്‍ന്നാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. വിജയത്തോടെ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയുമായുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന് സ്വിറ്റ്‌സര്‍ലന്‍ഡ് ടാറ്റുറപ്പിച്ചു.

1954-ല്‍ സ്വന്തം നാട്ടില്‍ ലോകകപ്പിന് ആതിഥേയത്വം വഹിച്ച ശേഷം ആദ്യമായിട്ടാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ലോകകപ്പിന്റെ അവസാന എട്ടില്‍ ഇടംനേടുന്നത്. വാന്‍കോവറിലെ ബിസി പ്ലേസ് സ്റ്റേഡിയത്തില്‍ നടന്ന ഈ മത്സരം, ഈ ടൂര്‍ണമെന്റില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിന് പുറത്ത് നടന്ന അവസാനത്തെ മത്സരം കൂടിയായിരുന്നു.

ഗോള്‍രഹിതമായി അവസാനിച്ച മത്സരത്തിന്റെ വിധി നിര്‍ണയിച്ചത് പെനാല്‍റ്റി ഷൂട്ടൗട്ടാണ്. കൊളംബിയയുടെ ഡാവിന്‍സണ്‍ സാഞ്ചസിന്റെ കിക്ക് ക്രോസ്ബാറിലിടിച്ച് പുറത്തുപോയപ്പോള്‍, സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാനുവല്‍ അക്കാഞ്ജിയുടെ ഷോട്ട് ലക്ഷ്യം കാണാതെ പാഴായി. എന്നാല്‍, കൊളംബിയന്‍ താരം കുച്ചോ ഹെര്‍ണാണ്ടസിന്റെ കിക്ക് തടഞ്ഞിട്ട് സ്വിസ് ഗോള്‍കീപ്പര്‍ ഗ്രെഗോര്‍ കോബെല്‍ ടീമിന് വീണ്ടും മുന്‍തൂക്കം നല്‍കി. തുടര്‍ന്ന് കിക്കെടുത്ത റൂബന്‍ വര്‍ഗാസ് പിഴവുകളൊന്നുമില്ലാതെ പന്ത് വലയിലെത്തിച്ചതോടെ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ചരിത്രവിജയം പൂര്‍ത്തിയായി.

ആയിരക്കണക്കിന് കൊളംബിയന്‍ ആരാധകരുടെ പിന്തുണയോടെയാണ് ടീം കളത്തിലിറങ്ങിയത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ഗോളുകള്‍ മാത്രം വഴങ്ങിയ കൊളംബിയയും മികച്ച പ്രതിരോധനിരയുള്ള സ്വിറ്റ്‌സര്‍ലന്‍ഡും ആദ്യ പകുതിയില്‍ പരസ്പരം പൂട്ടുന്ന കാഴ്ചയാണ് കണ്ടത്. 21-ാം മിനിറ്റില്‍ കൊളംബിയയുടെ ഗുസ്താവോ പുര്‍ട്ടയുടെ മികച്ചതൊരു ഷോട്ട് സ്വിസ് ഗോള്‍കീപ്പര്‍ കോബെല്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി.

രണ്ടാം പകുതിയിലും ഇരുടീമുകളും ഗോളിനായി കഠിനമായി പരിശ്രമിച്ചെങ്കിലും മുന്നേറ്റങ്ങള്‍ പലതും ലക്ഷ്യം കണ്ടില്ല. ലൂയിസ് ഡിയാസിനെ ഫലപ്രദമായി പൂട്ടാന്‍ സ്വിസ് പ്രതിരോധത്തിന് കഴിഞ്ഞു. അധികസമയത്ത് കൊളംബിയന്‍ താരം ജോണ്‍ ലുകുമിയുടെ ഹെഡര്‍ ക്രോസ്ബാറിലിടിച്ച് മടങ്ങിയത് അവര്‍ക്ക് തിരിച്ചടിയായി. ജാമിന്റണ്‍ കാമ്പസിനും ഗോള്‍ നേടാനുള്ള സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും കോബെലിന്റെ മികച്ച പ്രകടനം സ്വിറ്റ്‌സര്‍ലന്‍ഡിനെ രക്ഷിച്ചു.

ചരിത്രനേട്ടത്തിന് ശേഷം സംസാരിച്ച സ്വിസ് നായകന്‍ ഗ്രാനിറ്റ് ഷാക്ക, ടീമിന്റെ മാനസികാവസ്ഥയെ വാനോളം പുകഴ്ത്തി. ''ഞങ്ങള്‍ പരിചയസമ്പന്നരായ കളിക്കരായ യുവതാരങ്ങളെ നിരന്തരം പിന്നില്‍ നിന്ന് നയിക്കുന്നുണ്ട്. ഒപ്പം എല്ലാ ദിവസവും മാതൃകയാകാനും ഞങ്ങള്‍ ശ്രമിക്കുന്നു. ഒരു ചെറിയ രാജ്യത്തിന് പോലും ഈ എലീറ്റ് ഫുട്‌ബോള്‍ തലത്തില്‍ എന്ത് അത്ഭുതവും കാണിക്കാന്‍ കഴിയുമെന്ന മാനസികാവസ്ഥയാണ് ഞങ്ങള്‍ക്കുള്ളത്,'' ഷാക്ക പറഞ്ഞു.

കൊളംബിയന്‍ താരം ലൂയിസ് സുവാരസ് മത്സരത്തിന് ശേഷം നിരാശ പങ്കുവെച്ചെങ്കിലും ടീമിന്റെ പ്രകടനം ഭാവിയില്‍ വലിയൊരു വഴിത്തിരിവാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. വരുന്ന ശനിയാഴ്ച കാന്‍സസ് സിറ്റിയില്‍ വെച്ചാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. ഈജിപ്തിനെ 3-2 തോല്‍പ്പിച്ചെത്തുന്ന ലയണല്‍ മെസിയുടെ അര്‍ജന്റീനയാണ് എതിരാളികള്‍.

Photo

Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026