l o a d i n g

കായികം

അമിതാഭ് ബച്ചന്റെ വിവാദ എക്‌സ് പോസ്റ്റ്: ഫ്രഞ്ച് ഫുട്‌ബോള്‍ ടീമിലെ വംശീയ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 8, 2026

ദുബായ്: 2026 ഫിഫ ലോകകപ്പിലെ ഫ്രഞ്ച് ദേശീയ ഫുട്‌ബോള്‍ ടീമിനെക്കുറിച്ചുള്ള മുതിര്‍ന്ന ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ സമൂഹമാധ്യമ പോസ്റ്റ് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചു. ഫ്രഞ്ച് ടീമിന്റെ വംശീയ ഘടനയെക്കുറിച്ച് അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.

ജൂലൈ 6-നാണ് എക്‌സ് പേജിലൂടെ ബച്ചന്‍ വിവാദമായ പോസ്റ്റ് പങ്കുവെച്ചത്. ടീമിലെ കളിക്കാരുടെ നിറത്തെയും വംശീയ പശ്ചാത്തലത്തെയും എടുത്തുപറഞ്ഞുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. 'T 5794 - Let me say it: the French WC 2026 football team.. the FRENCH- 11 players in team.. 10 Black..- 1 white-? the POWER of BLACK.' ഇതു പെട്ടെന്നുതന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ആയിരക്കണക്കിന് ആളുകള്‍ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുകയും ചെയ്തു.

താരത്തിന്റെ പോസ്റ്റിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. അനാവശ്യമായി കളിക്കാരുടെ വംശവും നിറവും ചര്‍ച്ചയാക്കുക വഴി അവരുടെ ഫ്രഞ്ച് ദേശീയതയെ താരം അവഗണിച്ചുവെന്ന് നിരവധി ഉപയോക്താക്കള്‍ കുറ്റപ്പെടുത്തി. ഫ്രാന്‍സിന്റെ വൈവിധ്യമാര്‍ന്ന സമൂഹത്തെയാണ് ഈ ഫുട്‌ബോള്‍ ടീം പ്രതിനിധീകരിക്കുന്നത്. കളിയില്‍ ദേശീയതയ്ക്കാണ് പ്രാധാന്യമെന്നും നിറത്തിനല്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചു. ഇത് കേവലം ഒരു നിരീക്ഷണം മാത്രമാണെന്ന് പറഞ്ഞ് ഒരു ചെറിയ വിഭാഗം ആരാധകര്‍ അദ്ദേഹത്തെ പിന്തുണയ്ക്കാനും ശ്രമിച്ചു.

ഈ സംഭവം അന്താരാഷ്ട്ര ഫുട്‌ബോളില്‍ കാലങ്ങളായി നിലനില്‍ക്കുന്ന വംശീയത, കുടിയേറ്റം, ദേശീയ ഐഡന്റിറ്റി എന്നീ വിഷയങ്ങളിലെ ചര്‍ച്ചകളെ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. ആഫ്രിക്ക, കരീബിയന്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ വേരുകളുള്ള കളിക്കാര്‍ ഉള്‍പ്പെടുന്നതാണ് ഫ്രഞ്ച് ടീം. ഫ്രാന്‍സിന്റെ ബഹുസ്വര സംസ്‌കാരത്തിന്റെ പ്രതിഫലനം കൂടിയാണ് ഈ ടീം ഘടന.

സമൂഹമാധ്യമങ്ങളിലെ കടുത്ത കോലാഹലങ്ങള്‍ക്കിടയിലും ഫ്രാന്‍സിന്റെ ലോകകപ്പ് കാമ്പെയിന്‍ വിജയകരമായി മുന്നോട്ട് പോവുകയാണ്. കോച്ച് ദിദിയര്‍ ദെഷാംപ്‌സിന്റെ കീഴിലുള്ള 'ലെ ബ്ലൂസ്' ടീം പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്.
മത്സരത്തില്‍ ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ പെനാല്‍റ്റിയിലൂടെയാണ് വിജയഗോള്‍ നേടിയത്. കിരീടം ലക്ഷ്യമിട്ടുള്ള അടുത്ത പോരാട്ടത്തില്‍ ഫ്രാന്‍സ് മൊറോക്കോയെ നേരിടും.

അതേസമയം, കായികരംഗത്തെ പ്രതിനിധത്വത്തെയും ദേശീയ ഐഡന്റിറ്റിയെയും കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക് ബച്ചന്റെ ഈ പോസ്റ്റ് ഇപ്പോഴും വേദിയാകുന്നുണ്ട്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026