l o a d i n g

കായികം

മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ

Thumbnail
Publisher By     ടി. സാലിം
July 7, 2026

2007ല്‍ യോവാന്‍ മോണ്‍ഫോട് എടുത്ത ചിത്രമാണ് അത്. യുനിസെഫിനും ബാഴ്സലോണക്കും വേണ്ടി ബാഴ്സലോണ ക്ലബ്ബില്‍ വെച്ച് നടത്തിയ ഒരു ഫോട്ടോ ഷൂട്ടായിരുന്നു വേദി. ചിത്രത്തിലുള്ളത് ഇരുപതുകാരന്‍ ലിയണല്‍ മെസ്സി. കൈയിലൊരു കുഞ്ഞ്. ആ ഫോട്ടോ ഷൂട്ടിലെ മറ്റൊരു ചിത്രത്തില്‍ ബാത്ത് ടബ്ബിലുള്ള കുഞ്ഞിനൊപ്പം മെസ്സി, കൂടെ കുഞ്ഞിന്റെ അമ്മ. ഒരു ഗ്രെയ്റ്റ് ഫുട്ബോളര്‍ ഗ്രെയ്റ്റാവാന്‍ പോവുന്ന കുഞ്ഞിനൊപ്പം എന്നാണ് ആ ചിത്രത്തെക്കുറിച്ച് പറയേണ്ടത്. കാരണം ആ കുഞ്ഞ് യാമിന്‍ ലമാലാണ്, ഇന്നത്തെ സ്പെയിന്‍ ടീമിലെ സൂപ്പര്‍ സ്റ്റാര്‍. യമാലിനെ കൈയിലെടുത്തു നില്‍ക്കുന്ന മെസ്സിയുടെ ചിത്രം യമാലിന്റെ പിതാവാണ് 2024ല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

അന്ന് മോണ്‍ഫോടിനറിയില്ലായിരുന്നു ആ ചിത്രത്തിലുള്ള കുഞ്ഞ് യമാലാണെന്ന്. 2024 ജൂലൈയില്‍ ഒരു പാതിരാത്രി ഒരു മാധ്യമപ്രവര്‍ത്തകന്‍ വിളിച്ചാണ് ഈ ഫോട്ടോ ഞാനെടുത്തതാണോയെന്ന് ചോദിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പെടുത്ത ചിത്രമാണെന്ന ഞാന്‍ പറഞ്ഞു. ആ ചിത്രത്തിലുള്ള കുഞ്ഞ് ആരാണന്നറിയാമോയെന്ന് തിരിച്ചു ചോദിച്ചു. വിളിച്ചയാള്‍ പറഞ്ഞു, ഒരു കുട്ടി മെസ്സിയാണെന്നറിയാമല്ലോ?, മറ്റേതാരാണ്? ഞാന്‍ ചോദിച്ചു. ലാമിന്‍ യമാല്‍ എന്നായിരുന്നു മറുപടി.

യൂറോ 2024ലെ മികച്ച കളിക്കാരിലൊരാളായാണ് യമാല്‍ ഫുട്ബോള്‍ പ്രേമികളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയത്. ഈ ഫോട്ടോയെക്കുറിച്ച് മോണ്‍ഫോട് മറന്നുപോയിരുന്നു. യുനിസെഫിന്റെയും ബാഴ്സലോണയുടെയും ഫണ്ട് ശേഖരണം സംബന്ധിച്ച പരിപാടിയുടെ ഭാഗമായാണ് ഫോട്ടോ ഷൂട്ട് അരങ്ങേറിയത്. പ്രദേശത്തെ വിവിധ വിഭാഗക്കാരായ കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് ഓരോ വര്‍ഷവും ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി കലണ്ടര്‍ ഇറക്കുമായിരുന്നു. മോണ്‍ഫോടിന്റെ മകള്‍ റൊണാള്‍ഡിഞ്ഞോക്കൊപ്പം നില്‍ക്കുന്ന ചിത്രം അതിന് ഏതാനും വര്‍ഷം മുമ്പത്തെ കലണ്ടറില്‍ ഉണ്ടായിരുന്നു. ബാഴ്സലോണക്ക് സമീപമുള്ള മതാരൊ നഗരത്തിലാണ് യമാല്‍ വളര്‍ന്നത്. ഒരു നറുക്കെടുപ്പില്‍ ജയിച്ചതോടെയാണ് ആ ഫോട്ടോ ഷൂട്ടില്‍ പങ്കെടുക്കാന്‍ യമാലിന്റെ കുടുംബത്തിന് അവസരം ലഭിച്ചത്. ഫോട്ടോ ഷൂട്ടിനിടെ മെസ്സി വളരെ ലജ്ജാലുവായിരുന്നുവെന്ന് മോണ്‍ഫോട് ഓര്‍ക്കുന്നു. മോണ്‍ഫോടിന്റെ മകളുടെ റബ്ബര്‍ താറാവും ചില ഫോട്ടോകളിലുണ്ട്.

ചിത്രങ്ങള്‍ വിസ്മൃതിയിലേക്ക് മറന്നു. പതിനഞ്ചാം വയസ്സില്‍ യമാല്‍ ബാഴ്സലോണക്കു വേണ്ടി ചരിത്രം കുറിച്ച നിമിഷം പകര്‍ത്തിയപ്പോള്‍ പോലും ആ ചിത്രം മോണ്‍ഫോടിന്റെ മനസ്സിലേക്ക് വന്നില്ല. ആദ്യമായി താന്‍ യമാലിന്റെ ഫോട്ടോ പകര്‍ത്തുന്നുവെന്നാണ് അപ്പോള്‍ കരുതിയത്. 15 വര്‍ഷം മുമ്പ് അത് സംഭവിച്ചിരുന്നു എന്നറിയില്ലായിരുന്നു.

മെസ്സിയും യമാലും ബാഴ്സലോണയുടെ പ്രശസ്തമായ ലാ മാസിയ അക്കാദമിയിലാണ് കളിയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. ഇരുവരും വളരെ ചെറിയ പ്രായത്തില്‍ സീനിയര്‍ ടീമില്‍ അരങ്ങേറി. യമാല്‍ പതിനഞ്ചാം വയസ്സിലും മെസ്സി പതിനെട്ടാം വയസ്സിലും. മെസ്സി 672 ഗോളുകളാണ് ബാഴ്സലോണ ജഴ്സിയില്‍ സ്‌കോര്‍ ചെയ്തത്.

Photo Photo

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026