l o a d i n g

കായികം

കരിയര്‍ അവസാനിപ്പിച്ചു: വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 6, 2026

ന്യൂയോര്‍ക്ക്- ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം നെയ്മര്‍ ജൂനിയര്‍ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചു. ഞായറാഴ്ച നടന്ന ലോകകപ്പ് പ്രീ-ക്വാര്‍ട്ടര്‍ മത്സരത്തില്‍ നോര്‍വേയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റ് ബ്രസീല്‍ പുറത്തായതിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

മത്സരശേഷം ഈസ്റ്റ് റഥര്‍ഫോര്‍ഡില്‍ കണ്ണീരോടെ 'ടിവി ഗ്ലോബോ'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് 34-കാരനായ താരം തന്റെ തീരുമാനം അറിയിച്ചത്. 'ഞാന്‍ പരമാവധി ശ്രമിച്ചു, ഒരുപാട് ശ്രമിച്ചു. എന്നാല്‍ ഇപ്പോള്‍ എല്ലാം അവസാനിച്ചിരിക്കുന്നു. ഞാന്‍ ഇവിടെയാണ് തുടങ്ങിയത്, ഇവിടെത്തന്നെ അവസാനിപ്പിക്കുകയും ചെയ്യുന്നു,' നെയ്മര്‍ പറഞ്ഞു. ഇന്‍ജുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ ബ്രസീലിന്റെ ഏക ഗോള്‍ നേടിയത് നെയ്മറായിരുന്നു.

2010 ഓഗസ്റ്റ് 10-ന് ഇതേ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ അമേരിക്കയ്ക്കെതിരായ സൗഹൃദ മത്സരത്തിലൂടെയായിരുന്നു നെയ്മര്‍ ബ്രസീല്‍ ജേഴ്സിയില്‍ അരങ്ങേറിയത്. അന്ന് അരങ്ങേറ്റ മത്സരത്തിലും താരം ഗോള്‍ നേടിയിരുന്നു. കരിയര്‍ ആരംഭിച്ച അതേ മൈതാനത്തുതന്നെയാണ് 16 വര്‍ഷത്തിന് ശേഷം നെയ്മര്‍ തന്റെ അന്താരാഷ്ട്ര കരിയറിന് തിരശ്ശീലയിട്ടത്.

ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡോടെയാണ് നെയ്മര്‍ മടങ്ങുന്നത്. നോര്‍വേയ്ക്കെതിരായ ഗോളോടെ കാനറികള്‍ക്കായി താരത്തിന്റെ ആകെ ഗോള്‍ നേട്ടം 80 ആയി ഉയര്‍ന്നു. 77 ഗോളുകള്‍ നേടിയ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ റെക്കോര്‍ഡ് നെയ്മര്‍ നേരത്തെ മറികടന്നിരുന്നു. ഇതോടെ നാല് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന പെലെയുടെ അപൂര്‍വ്വ റെക്കോര്‍ഡിനൊപ്പമെത്താനും നെയ്മര്‍ക്ക് സാധിച്ചു.

ബ്രസീലിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരം കൂടിയാണ് നെയ്മര്‍. 142 മത്സരങ്ങള്‍ കളിച്ച മുന്‍ നായകന്‍ കഫുവാണ് ഈ പട്ടികയില്‍ ഒന്നാമത്. 130 മത്സരങ്ങളിലാണ് നെയ്മര്‍ ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തില്‍ അണിനിരന്നത്. നെയ്മറുടെ വിരമിക്കല്‍ പ്രഖ്യാപനം ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫുട്‌ബോള്‍ ആരാധകരെ കടുത്ത നിരാശയിലാഴ്ത്തിയിരിക്കുകയാണ്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026