l o a d i n g

സാംസ്കാരികം

'അമ്മ' യിലെ തമ്മില്‍തല്ല് തുടരുന്നു; അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനം രമേഷ് പിഷാരടി ഒഴിഞ്ഞു; ശ്വേതാ മേനോന്റെ ഹര്‍ജിയില്‍ കോടതി സ്റ്റേയ്ക്ക് പിന്നാലെ തീരുമാനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 4, 2026

കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്കിടെ ഇടക്കാല ഭരണത്തിനായി രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നടന്‍ രമേഷ് പിഷാരടി രാജിവെച്ചു. അഡ്ഹോക്ക് കമ്മിറ്റിക്ക് നിയമസാധ്യതയില്ലെന്ന് കാണിച്ച് നടി ശ്വേതാ മേനോന്‍ നല്‍കിയ ഹര്‍ജിയില്‍ എറണാകുളം മുന്‍സിഫ് കോടതി സ്റ്റേ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പിഷാരടിയുടെ രാജി. ഇതോടെ അമ്മയിലെ തമ്മില്‍തല്ല് രൂക്ഷമായിരിക്കുയാണ്. ആരോപണ പ്രത്യാരോപണങ്ങളുമായി താരങ്ങള്‍ പത്രസമ്മേളനങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണ്.

സംഘടനയുടെ ബൈലോ പ്രകാരം അഡ്ഹോക്ക് കമ്മിറ്റിക്ക് നിയമസാധ്യതയില്ലെന്ന ശ്വേതാ മേനോന്റെ വാദം കോടതി ശരിവെക്കുകയായിരുന്നു. പുതിയ ഭരണസമിതി അധികാരമേല്‍ക്കും വരെ മുന്‍കാല കീഴ്‌വഴക്കങ്ങള്‍ പാലിച്ച് പഴയ ഭരണസമിതി തന്നെ തുടരണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. കോടതിയുടെ നടപടിയെ പൂര്‍ണ്ണമായി മാനിക്കുന്നതായി വ്യക്തമാക്കിയ പിഷാരടി, തനിക്ക് പദവികളില്‍ കടിച്ചുതൂങ്ങാന്‍ ആഗ്രഹമില്ലെന്നും സംഘടനയെ നിയമപോരാട്ടങ്ങളിലേക്ക് വലിച്ചിഴക്കാന്‍ താല്‍പ്പര്യമില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.

പ്രശ്‌നപരിഹാരത്തിനായി നടി ശ്വേതാ മേനോനുമായി നടത്തിയ സ്വകാര്യ ഫോണ്‍ സംഭാഷണം പുറത്തുവന്നതില്‍ തനിക്ക് കടുത്ത മാനസിക വിഷമമുണ്ടെന്ന് പിഷാരടി തുറന്നുപറഞ്ഞു. അനുരഞ്ജനത്തിനായി വിശ്വാസത്തോടെ നടത്തിയ ഒരു സംഭാഷണം പുറത്തുവിട്ടതിലെ അനൗചിത്യം അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അത് തെളിയിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കമ്മിറ്റിയുടെ ചുമതല ഏറ്റെടുത്തിട്ടും സംഘടനയുടെ മിനിറ്റ്സ് ബുക്കോ ഓഫീസിന്റെ താക്കോലോ കൈമാറാന്‍ നിലവിലെ ഭാരവാഹികള്‍ തയ്യാറായില്ലെന്ന് പിഷാരടി ആരോപിച്ചു. ജനറല്‍ ബോഡി യോഗത്തില്‍ ഭാരവാഹികള്‍ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ അനാഥത്വം പരിഹരിക്കാനാണ് ഉത്തരവാദിത്തം ഏറ്റെടുത്തതെന്നും, എന്നാല്‍ കാര്യങ്ങള്‍ സുഗമമാക്കാന്‍ മുന്‍ കമ്മിറ്റിയുടെ ഭാഗത്തുനിന്ന് സഹകരണം ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'അമ്മ' ഒരു ചാരിറ്റബിള്‍ സംഘടനയാണെന്നും അല്ലാതെ തെരുവിലിറങ്ങി സമരം ചെയ്യേണ്ട ഒന്നല്ലെന്നും പിഷാരടി ഓര്‍മ്മിപ്പിച്ചു. എല്ലാവരും വിട്ടുവീഴ്ചകള്‍ ചെയ്ത് സന്തോഷത്തോടെ കഴിഞ്ഞിരുന്ന പഴയ കാലത്തേക്ക് സംഘടന മടങ്ങിയെത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

നിയമപരമായി കോടതിയില്‍ വാദിക്കാന്‍ അവസരമുണ്ടെങ്കിലും അതിന് താല്‍പ്പര്യമില്ലെന്നും, താന്‍ ഇനി സംഘടനയില്‍ ഒരു സാധാരണ അംഗമായി തുടരുമെന്നും അറിയിച്ചാണ് പിഷാരടി പദവി ഒഴിഞ്ഞത്. ജനറല്‍ ബോഡി അടിയന്തരമായി ചേര്‍ന്ന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026