l o a d i n g

കായികം

ചരിത്രം കുറിച്ച് ഈജിപ്ത്; ഓസ്ട്രേലിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 4, 2026

ഡാളസ്: ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായി നോക്കൗട്ട് ഘട്ടത്തില്‍ വിജയം സ്വന്തമാക്കി ഈജിപ്ത്. ഡാളസ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഓസ്ട്രേലിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ഈജിപ്ത് പ്രീക്വാര്‍ട്ടറിലേക്ക് (റൗണ്ട് ഓഫ് 16) മുന്നേറിയത്. മൊറോക്കോയ്ക്ക് ശേഷം ഈ ടൂര്‍ണമെന്റിന്റെ നോക്കൗട്ട് ഘട്ടത്തിലെത്തുന്ന രണ്ടാമത്തെ ആഫ്രിക്കന്‍-അറബ് രാജ്യമായി ഇതോടെ ഈജിപ്ത് മാറി.

പരിക്കില്‍ നിന്ന് മുക്തനായി ക്യാപ്റ്റന്‍ മുഹമ്മദ് സലാഹ് തിരിച്ചെത്തിയത് ഈജിപ്ഷ്യന്‍ ക്യാമ്പിന് വലിയ ആത്മവിശ്വാസം നല്‍കി. മത്സരത്തിന്റെ 13-ാം മിനിറ്റില്‍ തന്നെ ഇമാമ അഷൂറിലൂടെ ഈജിപ്ത് ലീഡ് നേടി. സലാഹിന്റെ പാസില്‍ നിന്നുള്ള നീക്കത്തിനൊടുവില്‍ കരീം ഹാഫെസ് നല്‍കിയ ക്രോസ് അഷൂര്‍ ഹെഡ്ഡറിലൂടെ ഓസീസ് വലയിലാക്കി.

എന്നാല്‍ 55-ാം മിനിറ്റില്‍ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് ഹാനിയുടെ പിഴവില്‍ നിന്നുള്ള സെല്‍ഫ് ഗോള്‍ ഓസ്ട്രേലിയയ്ക്ക് സമനില സമ്മാനിച്ചു. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും മികച്ച പ്രതിരോധം കാഴ്ചവെച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.

ഷൂട്ടൗട്ടില്‍ ഓസ്ട്രേലിയയുടെ ഹാരി സൗട്ടറും ലൂക്കാസ് ഹാരിംഗ്ടണും ഗോളുകള്‍ നഷ്ടപ്പെടുത്തിയപ്പോള്‍, ഈജിപ്തിനായി മഹ്‌മൂദ് സേബര്‍, റാമി റാബിയ, മുഹമ്മദ് സലാഹ്, ഹൊസ്സാം അബ്ദുല്‍മജീദ് എന്നിവര്‍ ലക്ഷ്യം കണ്ടു. സലാഹ് മനോഹരമായ ഒരു 'പനേങ്ക' കിക്കിലൂടെയാണ് പന്ത് വലയിലെത്തിച്ചത്.

നിശ്ചിത സമയത്ത് ലീഡ് ഉയര്‍ത്താന്‍ ലഭിച്ച അവസരങ്ങള്‍ പാഴാക്കിയത് ഈജിപ്തിന് തിരിച്ചടിയായെങ്കിലും ഷൂട്ടൗട്ടില്‍ പിഴവുകളില്ലാതെ അവര്‍ വിജയം ഉറപ്പിച്ചു. ഓസ്ട്രേലിയന്‍ ഗോള്‍കീപ്പര്‍ പാട്രിക് ബീച്ച് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഷൂട്ടൗട്ടിന് തൊട്ടുമുമ്പ് ഇറങ്ങിയ വെറ്ററന്‍ ഗോള്‍കീപ്പര്‍ മാറ്റ് റയാന് ഈജിപ്തിനെ തടയാനായില്ല.

ചൊവ്വാഴ്ച അറ്റ്‌ലാന്റയിലെ മെഴ്സിഡസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഈജിപ്ത് അര്‍ജന്റീനയെ നേരിടും.

Photo

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026