l o a d i n g

ബിസിനസ്

സൗദിയില്‍ ലുലു മിഡ്നൈറ്റ് സെയില്‍: ജൂലൈ 2, 3 തീയതികളില്‍ 70% വരെ വിലക്കിഴിവ്

Thumbnail

റിയാദ്: സൗദി അറേബ്യയില്‍ വന്‍ വിലക്കിഴിവുമായി ലുലു മിഡ്നൈറ്റ് സെയില്‍ വീണ്ടുമെത്തുന്നു. മുന്‍വര്‍ഷങ്ങളേക്കാള്‍ ആകര്‍ഷകമായ ഡീലുകളോടെ, എല്ലാ ഷോപ്പിംഗ് വിഭാഗങ്ങളിലും വന്‍ ഓഫറുകളാണ് ലുലു ഒരുക്കിയിരിക്കുന്നത്. ജൂലൈ 2, 3 തീയതികളില്‍ രാത്രി 8:00 മുതല്‍ പുലര്‍ച്ചെ 2:00 വരെയാണ് ഉപഭോക്താക്കള്‍ക്ക് ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്താനാവുക.

സൗദിയിലെ മുഴുവന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും തുടര്‍ച്ചയായ രണ്ട് രാത്രികളില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 70% വരെ വിലക്കിഴിവ് ലഭിക്കും. ഫ്രഷ് ഫുഡ്, പലചരക്ക് സാധനങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, ഫാഷന്‍ വസ്ത്രങ്ങള്‍, അടുക്കള സാമഗ്രികള്‍, സ്മാര്‍ട്ട് ഫോണുകള്‍, ഗാഡ്ജെറ്റുകള്‍, ടിവികള്‍, ലാപ്‌ടോപ്പുകള്‍, ഫുട്വെയര്‍, ലേഡീസ് ഹാന്‍ഡ് ബാഗുകള്‍, കുട്ടികള്‍ക്കുള്ള ഉല്‍പ്പന്നങ്ങള്‍ തുടങ്ങി കുടുംബത്തിന് ആവശ്യമായ എല്ലാം ഒരേ കുടക്കീഴില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ഈ ദിവസങ്ങളില്‍ സ്വന്തമാക്കാം.

വിലക്കിഴിവിന് പുറമെ, നിരവധി സര്‍പ്രൈസ് ഓഫറുകളും ഡീലുകളും ഈ രണ്ട് രാത്രികളില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. സ്റ്റോക്ക് തീരുന്നത് വരെ മാത്രമാണ് ഈ പ്രത്യേക ഓഫറുകള്‍ ലഭ്യമാകുക. കുടുംബത്തോടൊപ്പം സൗകര്യപ്രദമായി ഷോപ്പിംഗ് നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഒരുക്കിയിട്ടുണ്ട്.

ഉപഭോക്താക്കളുടെ വിശ്വാസത്തിന് നന്ദി സൂചകമായാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ വിലക്കിഴിവ് മിഡ്നൈറ്റ് സെയിലിലൂടെ ഒരുക്കുന്നതെന്ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌സ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പറഞ്ഞു. എല്ലാ കാറ്റഗറികളിലും 70% വരെ വിലക്കിഴിവൊരുക്കി, സൗദിയിലെ ഓരോ കുടുംബത്തിനും അവിസ്മരണീയമായ ഷോപ്പിംഗ് അനുഭവം നല്‍കാനാണ് ലുലു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പലിശരഹിത ഇന്‍സ്റ്റാള്‍മെന്റ് സൗകര്യം
ഷോപ്പിംഗ് കൂടുതല്‍ സുഗമമാക്കാന്‍ റിയാദ് ബാങ്ക്, അറബ് നാഷണല്‍ ബാങ്ക്, എസ്.എന്‍.ബി (SNB), സാബ് (SAB), എമിറേറ്റ്‌സ് എന്‍.ബി.ഡി, അല്‍ രാജ്ഹി ബാങ്ക് എന്നിവ വഴി 0% ഇന്‍സ്റ്റാള്‍മെന്റ് പ്ലാനുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് പ്രൊമോഷനുകളും കാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്. ടാബി (Tabby), തമാര (Tamara) എന്നിവയിലൂടെ 'ഷോപ്പ് നൗ, പേ ലേറ്റര്‍' സേവനങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ലളിതമായി തുക അടയ്ക്കാനുള്ള സൗകര്യവുമുണ്ട്.

Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026