l o a d i n g

ഗൾഫ്

ജിദ്ദ കണ്ണൂര്‍ സൗഹൃദ വേദിയുടെ 'മികവ് 2K26' ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 24, 2026

ജിദ്ദ: ജിദ്ദയിലെ കണ്ണൂര്‍ സ്വദേശികളുടെ സംഗമവേദിയായ 'ജിദ്ദ കണ്ണൂര്‍ സൗഹൃദ വേദി' സംഘടിപ്പിച്ച 'മികവ് 2K26' പരിപാടി ശ്രദ്ധേയമായി. ഷറഫിയയിലെ ലക്കി ദര്‍ബാര്‍ റെസ്റ്റോറന്റില്‍ നടന്ന പരിപാടിയില്‍, ജിദ്ദയിലെ പ്രവാസി സമൂഹത്തില്‍നിന്നുള്ള എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം നല്‍കി. എല്‍.കെ. ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടിയ 'കോലൈസ്' ഹ്രസ്വചിത്രത്തിന്റെ കഥാകൃത്തും നിര്‍മ്മാതാവുമായ അബ്ദുള്ള മുക്കണ്ണിയെ ചടങ്ങില്‍ ആദരിച്ചു.

ജിദ്ദയിലെ കണ്ണൂര്‍ക്കാരുടെ ഏറ്റവും പഴക്കമേറിയ കൂട്ടായ്മകളിലൊന്നായ ജിദ്ദ കണ്ണൂര്‍ സൗഹൃദ വേദി സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡന്റ് ഷറഫുദ്ദീന്‍ പെരിങ്ങാടി അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദയിലെ മലയാളം വിഭാഗം അധ്യാപിക ഡാലിയ സഞ്ചു ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ നേട്ടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തിന്റെ പുരോഗതിയില്‍ യുവതലമുറയുടെ പങ്കിനെക്കുറിച്ചും അവര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

സൗഹൃദവേദി രക്ഷാധികാരി സമിതി അംഗങ്ങളായ രാധാകൃഷ്ണന്‍ കാവുബായി, അനില്‍കുമാര്‍, അബ്ദുള്ള മുക്കണ്ണി, ട്രഷറര്‍ സന്തോഷ് ഭരതന്‍, വൈസ് പ്രസിഡന്റുമാരായ ഇബ്രാഹിം, ഷംസീര്‍, മുന്‍ പ്രസിഡന്റ് മുഹമ്മദ് വി.പി തുടങ്ങിയവര്‍ പ്രസംഗിച്ചു. നേഹ കൃഷ്ണ, ഇഷാനി, അന്‍ഷ, ഷിന, സോഫിയ സുനില്‍, ഹാരിസ് ഹസ്സന്‍, മുനീര്‍ കണ്ണൂര്‍, ഉണ്ണികൃഷ്ണന്‍, പ്രജിത്ത്, അയ്ഹാം ഷംസുദ്ദീന്‍ തുടങ്ങിയവര്‍ കലാപരിപാടികള്‍ക്കും സംഗീത നിശയ്ക്കും നേതൃത്വം നല്‍കി.

സൗഹൃദവേദി ജനറല്‍ സെക്രട്ടറി സുനില്‍ രാഘവന്‍ സ്വാഗതവും, ജോയിന്റ് സെക്രട്ടറി ബിജുരാജ് രാമന്തളി നന്ദിയും പറഞ്ഞു. അനുമോദന ചടങ്ങുകളും കലാപരിപാടികളും കൊണ്ട് സമ്പന്നമായ പരിപാടി ഹൃദ്യമായിരുന്നു. സമൂഹത്തില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്ന കണ്ണൂര്‍ക്കാരെ കണ്ടെത്തി ആദരിക്കുന്ന ഇത്തരം പരിപാടികള്‍, മുന്‍കാലങ്ങളിലേതുപോലെ വരും വര്‍ഷങ്ങളിലും കൂടുതല്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Photo Photo

Latest News

നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026