l o a d i n g

സാംസ്കാരികം

ഡോ. ടി.പി മുഹമ്മദിന്റെ കവിതാ സമാഹാരം കവര്‍ പ്രകാശനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 24, 2026

ദമ്മാം: സൗദിയിലെ സാമൂഹിക വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും ടി.പി.എം ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. ടി.പി മുഹമ്മദ് രചിച്ച 'കാവ്യനിലാവ് ' എന്ന കവിതാസമാഹാരത്തിന്റെ കവര്‍ പ്രകാശനം ദമ്മാമില്‍ നടന്നു. ഡെസ്റ്റിനി ബുക്സ് ചെയര്‍മാന്‍ മാലിക് മഖ്ബൂല്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക, സാംസ്‌കാരിക, സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍, ചലച്ചിത്ര ഗാനരചയിതാവും, തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി മുഖ്യാതിഥിയായിരുന്നു. സിനിമാനിര്‍മ്മാതാവും വ്യവസായിയുമായ ജോളി ലോനപ്പന്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയും എഴുത്തുകാരിയുമായ ഡോ. സിന്ധു ബിനുവിന് നല്‍കിയാണ് കവിതാസമാഹാരത്തിന്റെ കവര്‍പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.

ഏറെ ശ്രദ്ധേയമായ യാത്രാ പുസ്തകം 'ഒരു പ്രവാസിയുടെ ലോക സഞ്ചാരങ്ങള്‍'ക്ക് ശേഷം, വ്യത്യസ്തമായ പ്രമേയങ്ങളെ ഭാവനയുടെ മേമ്പൊടി ചേര്‍ത്ത് മനോഹര കാവ്യങ്ങളായി നെയ്തടുത്ത ടി.പിയുടെ കാവ്യനിലാവിനെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് ജോളി ലോനപ്പന്‍ പറഞ്ഞു. ദമ്മാം സാംസ്‌കാരിക വേദി സംഘടിപ്പിച്ച ചടങ്ങില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ആലിക്കുട്ടി ഒളവട്ടൂര്‍, ബിജു കല്ലുമല, പ്രദീപ് കൊട്ടിയം, ഷാജി മതിലകം, അബു ജര്‍ഫാസ് മൗലവി, കെ.എം ബഷീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോക്ടര്‍ ടി.പി മുഹമ്മദ് മറുപടി പ്രസംഗം നടത്തി. അല്‍മുന സ്‌കൂള്‍ ജനറല്‍ മാനേജര്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ സ്വാഗതവും, സമദ് വേങ്ങര നന്ദിയും പറഞ്ഞു. ബക്കര്‍ എടയന്നൂര്‍ അവതാരകനായിരുന്നു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026