l o a d i n g

കായികം

ലോകകപ്പില്‍ ഇന്ന് വമ്പന്മാരുടെ അങ്കം: സ്‌പെയിനിനെ നേരിടാന്‍ സൗദി അറേബ്യ തയാര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 21, 2026

അറ്റ്‌ലാന്റ- ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് എച്ചിലെ ഏറ്റവും ആവേശം നിറഞ്ഞ രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ഇന്ന് സൗദി അറേബ്യ സ്‌പെയിനിനെ നേരിടാന്‍ ഒരുങ്ങുന്നു! അറ്റ്‌ലാന്റ സ്റ്റേഡിയത്തില്‍ യു.എസ് സമയം ഞായറാഴ്ച ഉച്ചയ്ക്ക് 12:00 മണിക്ക് (സൗദി സമയം രാത്രി 7:00 മണിക്ക്) ആണ് ഈ സൂപ്പര്‍ പോരാട്ടം അരങ്ങേറുന്നത്.

ആദ്യ മത്സരത്തില്‍ കരുത്തരായ ഉറുഗ്വായോട് 1-1 ന് സമനില പിടിച്ച് മികച്ച ആത്മവിശ്വാസത്തോടെ എത്തുന്ന സൗദി പട, കേപ് വെര്‍ദെയോട് ഗോള്‍രഹിത സമനിലയില്‍ കുടുങ്ങിയ സ്‌പെയിനിനെ അട്ടിമറിക്കാമെന്ന പ്രതീക്ഷയിലാണ് ഗ്രൗണ്ടിലിറങ്ങുന്നത്.

ടെക്‌നിക്കല്‍ ഡയറക്ടര്‍ ജോര്‍ജിയോസ് ഡോണിസിന്റെ കീഴില്‍ ശനിയാഴ്ച അറ്റ്‌ലാന്റയിലെ കെന്നസോ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ സൗദി ടീം തങ്ങളുടെ അവസാനഘട്ട പരിശീലനവും പൂര്‍ത്തിയാക്കി. വാം-അപ്പ് വ്യായാമങ്ങളോടെ ആരംഭിച്ച്, ബോള്‍ പൊസഷന്‍ ഡ്രില്ലുകളും ഹാഫ് ഫീല്‍ഡ് സ്‌ക്രിമ്മേജും ഉള്‍പ്പെടുത്തിയ കഠിനമായ സെഷനായിരുന്നു അത്. സെറ്റ്-പീസ് പരിശീലനത്തോടെയാണ് ടീം തന്ത്രങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയത്.

അതേസമയം, പരിക്കേറ്റ താരം അബ്ദുല്‍റഹ്‌മാന്‍ അല്‍-സന്‍ബി മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ചികിത്സയുമായി മുന്നോട്ട് പോവുകയാണ്.ഗ്രൂപ്പ് എച്ചില്‍ നിലവില്‍ സൗദി അറേബ്യ, സ്‌പെയിന്‍, ഉറുഗ്വായ്, കേപ് വെര്‍ദെ എന്നീ നാല് ടീമുകളും ഓരോ പോയിന്റുമായി ഒപ്പത്തിനൊപ്പമാണ് നില്‍ക്കുന്നത്. സൗദി നിരയില്‍ ഉറുഗ്വായ്‌ക്കെതിരെ ഗോള്‍ നേടിയ അബ്ദുല്‍ ഇലാഹ് അല്‍-അമ്രിയുടെ പ്രതിരോധക്കരുത്തും, സ്പാനിഷ് നിരയില്‍ ബാഴ്‌സലോണയുടെ യുവവിസ്മയം ലമീന്‍ യമാലിന്റെ സാന്നിധ്യവും മത്സരത്തെ കൂടുതല്‍ ആവേശകരമാക്കും. ലാറ്റിനമേരിക്കന്‍ കരുത്തരായ അര്‍ജന്റീനയെ കഴിഞ്ഞ ലോകകപ്പില്‍ അട്ടിമറിച്ച ചരിത്രമുള്ള 'ഗ്രീന്‍ ഫാല്‍ക്കണ്‍സ്' മറ്റൊരു ചരിത്രവിജയം ലക്ഷ്യമിട്ടാണ് ഇന്ന് ബൂട്ടണിയുന്നത്!

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026