l o a d i n g

കായികം

കേരള എന്‍ജിനീയേഴ്‌സ് ഫോറം ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ''നെറ്റ് മാസ്റ്റേഴ്‌സ് സീസണ്‍ 3.0'' സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 14, 2026

റിയാദ്: കേരള എന്‍ജിനീയേഴ്‌സ് ഫോറം (കെ.ഇ.എഫ്) റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. റിയാദ് റാഇദ് പ്രോ കോര്‍ട്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ ഫോറം അംഗങ്ങളും കുടുംബാംഗങ്ങളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. കെ.ഇ.എഫിന്റെ മൂന്നാമത് ടൂര്‍ണമെന്റ്, പ്രായഭേദമന്യേയുള്ള പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി.

വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിലെ വിജയികള്‍: പുരുഷ ഡബിള്‍സ് (പ്രോ): നബീല്‍ അബ്ദുള്ള - മുഹമ്മദ് റോഷന്‍ സഖ്യം വിജയികളായി; പ്രശിന്‍ - ജസീം സഖ്യം റണ്ണര്‍ അപ്പായി. പുരുഷ ഡബിള്‍സ് (ഇന്റര്‍മീഡിയറ്റ്): ഹനീഫ് - ഷഹബാസ് സഖ്യം വിജയികളായി; സാബു ഈപ്പന്‍ - മുഹമ്മദ് റിയാസ് സഖ്യം റണ്ണര്‍ അപ്പായി. പുരുഷ ഡബിള്‍സ് (അമേച്ചര്‍): ഫെബിന്‍ - ജസീല്‍ സഖ്യം ജേതാക്കളായി; ശ്യാം - സന്ദീപ് സഖ്യം റണ്ണര്‍ അപ്പായി. പുരുഷ സിംഗിള്‍സ്: അനസ് ജേതാവായപ്പോള്‍ ഇര്‍ഷാദ് മുഹമ്മദ് റണ്ണര്‍ അപ്പായി.

മിക്‌സഡ് ഡബിള്‍സ്: നബീല്‍ അബ്ദുള്ള - ഹന്ന സഖ്യം വിജയികളായി; ഹാദി - ഷബ്‌ന സഖ്യം റണ്ണര്‍ അപ്പായി. വനിതാ ഡബിള്‍സ്: ഹന്ന - മെഹ്രീന്‍ റോഷന്‍ സഖ്യം ജേതാക്കളായി; സല്‍മ - ഷബ്‌ന സഖ്യം റണ്ണര്‍ അപ്പായി. കിഡ്‌സ് (അണ്ടര്‍ 16): അമല്‍ മുഹമ്മദ് - അമന്‍ മുഹമ്മദ് സഖ്യം വിജയികളായി; അയ്‌റ ഫാത്തിമ - ഹാദി ഇഹ്‌സാന്‍ സഖ്യം റണ്ണര്‍ അപ്പായി. കിഡ്‌സ് (അണ്ടര്‍ 11): അമായ - ആഹില്‍ സഖ്യം വിജയികളായി; ഫറിന്‍ അല്‍ത്താഫ് - സിഫാന്‍ സജിന്‍ സഖ്യം റണ്ണര്‍ അപ്പായി.

സമാപന ചടങ്ങില്‍ കെ.ഇ.എഫ് പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ വിജയികളെ അഭിനന്ദിച്ച് സംസാരിച്ചു. നവനീത് രമേഷ് (2023 ഓള്‍ ഇന്ത്യ ബാഡ്മിന്റണ്‍ ചാമ്പ്യന്‍), ബെന്‍സണ്‍ കെ. ആന്റണി (നാഷണല്‍ ലെവല്‍ പ്ലെയര്‍) എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. കെ.ഇ.എഫ് സ്‌പോര്‍ട്‌സ് കമ്മിറ്റി ഭാരവാഹികള്‍ മുഖ്യാതിഥികള്‍ക്ക് മെമന്റോകള്‍ കൈമാറി. വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും ചടങ്ങില്‍ വിതരണം ചെയ്തു. മത്സരങ്ങള്‍ക്ക് കെ.ഇ.എഫ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ നേതൃത്വം നല്‍കി. രാഹുല്‍ രാജ് സ്വാഗതവും ഷറഫാസ് നന്ദിയും പറഞ്ഞു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026