l o a d i n g

കേരള

നെടുമ്പാശ്ശേരിയില്‍ ഹജ്ജ് ക്യാമ്പിന് സ്ഥിരം സംവിധാനം ഒരുക്കുന്ന കാര്യം പരിഗണനയില്‍ -മന്ത്രി ഷംസുദ്ദീന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 12, 2026

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ ഹജ്ജ് ക്യാമ്പിന് സ്ഥിരം സംവിധാനം ഒരുക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് ന്യൂനപക്ഷക്ഷേമ, ഹജ്ജ് വഖഫ് മന്ത്രി എന്‍. ഷംസുദ്ദീന്‍ പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ച് മടങ്ങിയെത്തിയ ആദ്യ സംഘം ഹാജിമാരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഹജ്ജിന് പുറപ്പെടുന്ന എംബാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശ്ശേരിയാണെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ സിയാലിന്റെ നേതൃത്വത്തില്‍ ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കുന്നുണ്ട്. ഈ വര്‍ഷം മുതല്‍ ആരംഭിച്ച 'ഷോര്‍ട്ട് ഹജ്ജ്' (കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ച് മടങ്ങിയെത്താന്‍ കഴിയുന്ന പദ്ധതി) വന്‍ വിജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷോര്‍ട്ട് ഹജ്ജ് വിഭാഗത്തില്‍ പുറപ്പെട്ടവരാണ് ആദ്യ സംഘത്തില്‍ മടങ്ങിയെത്തിയത്. മക്കയിലും മദീനയിലും ഹൃദ്യമായ അനുഭവമായിരുന്നുവെന്നാണ് ഹാജിമാര്‍ അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കാര്യമായ പരാതികളോ പരിഭവങ്ങളോ ഇല്ലാതെ ഹാജിമാര്‍ മടങ്ങിയെത്തിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഒന്നോ രണ്ടോ മാസത്തില്‍ ഒതുങ്ങുന്നതല്ലെന്നും വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ ഹജ്ജ് കഴിഞ്ഞ് ഹാജിമാര്‍ മടങ്ങിയെത്തുന്നതിന് മുന്‍പുതന്നെ അടുത്ത വര്‍ഷത്തെ ഹജ്ജിനായുള്ള ട്രെയിനര്‍മാരുടെ അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു. ഇതിനകം 1200 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായ ചില പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ചും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026