l o a d i n g

കേരള

പ്രതിപക്ഷ ഉപനേതാവ് പദവി സി.പി.ഐക്ക് നല്‍കില്ലെന്നുറച്ച് സി.പി.എം, പ്രതിപക്ഷത്ത് വിള്ളല്‍

Thumbnail

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സി.പി.ഐക്ക് നല്‍കില്ലെന്ന നിലപാടിലുറച്ച് സി.പി.എം. ദേശീയനേതൃതലത്തില്‍ ചര്‍ച്ചവേണമെന്ന ആവശ്യം അവര്‍ തള്ളി. സി.പി.ഐ ജനറല്‍സെക്രട്ടറി ഡി. രാജ, സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബിയുമായി ഇക്കാര്യം സംസാരിച്ചെങ്കിലും സംസ്ഥാനതലത്തില്‍ത്തന്നെ തീരുമാനമെടുക്കട്ടെയെന്നായിരുന്നു പ്രതികരണം.

സി.പി.ഐ.യുടെ സമ്മര്‍ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് സി.പി.എം. സംസ്ഥാനനേതൃത്വത്തിന്റെ നിലപാട്. ഉപനേതാവ് പദവി അംഗീകരിക്കാനിടയില്ലെന്ന ബോധ്യത്തിലാണ് സി.പി.ഐയും. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നതിനെക്കുറിച്ച് പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമുണ്ട്.

എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സ്ഥാനം സി.പി.ഐക്ക് ലഭിക്കേണ്ടതാണ്. നിയമസഭാ ഫിനാന്‍സ് കമ്മിറ്റികളിലൊന്നിന്റെ ചെയര്‍മാന്‍ ാനവും ലഭിക്കും. അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തിനാണ് സാധ്യത. ഇത് രണ്ടും ഏറ്റെടുക്കാതെ മാറിനില്‍ക്കാമെന്നാണ് അഭിപ്രായം. ഇതില്‍ അന്തിമ ീരുമാനമായിട്ടില്ല.

എല്‍.ഡി.എഫില്‍ സി.പി.എമ്മിനു പുറമേ, സി.പി.ഐക്കും ആര്‍.ജെ.ഡിക്കും മാത്രമേ പ്രതിനിധികളുള്ളൂ. സി.പി.എം. മാത്രമായി പദവികള്‍ വഹിക്കുന്നത് മുന്നണിയിലെ ഐക്യത്തെ ദുര്‍ബലമാക്കുന്നതാകുമെന്ന വ്യഖ്യാനമുണ്ടാകും. ഇത് സി.പി.എമ്മിനുമേല്‍ കൂടുതല്‍ സമ്മര്‍ദമുണ്ടാക്കുമെന്നാണ് സി.പി.ഐയുടെ കണക്കുകൂട്ടല്‍.

പ്രതിപക്ഷ ഉപനേതാവായി കെ.എന്‍. ബാലഗോപാലിനെ സി.പി.എം. തീരുമാനിച്ചിട്ടുണ്ടെങ്കിലും അക്കാര്യം സ്പീക്കറെ അറിയിച്ചിട്ടില്ല. അതിനാല്‍, ഉപനേതാവിനുള്ള പ്രത്യേക മുറി നിയമസഭയില്‍ അനുവദിച്ചിട്ടില്ല. ഫിനാന്‍സ് കമ്മിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പ് 24നകം പൂര്‍ത്തിയാകും. ഇതിനുമുന്‍പായി സി.പി.എം-സി.പി.ഐ തര്‍ക്കം തീര്‍ക്കേണ്ടത് ആവശ്യമാണ്.

മൂന്ന് അംഗങ്ങള്‍ ബി.ജെ.പിക്കുള്ളതിനാല്‍, പ്രതിപക്ഷത്തിന് ലഭിക്കുന്ന കമ്മിറ്റികളിലേക്ക് അവര്‍ എത്താനുള്ള സാധ്യതയും ഏറെയാണ്. സി.പി.ഐ വിട്ടുനിന്നാല്‍ അത് ബി.ജെ.പിക്ക് വഴിയൊരുക്കുന്നതിനിടയാക്കും. ഇതും ഇടതുപക്ഷത്തിന് വെല്ലുവിളിയാണ്.

ധവളപത്രം പുറത്തിറക്കിയതിനുശേഷം ഇടതുമുന്നണി എന്ന നിലയില്‍ കൂട്ടായ പ്രതിരോധം തീര്‍ക്കാന്‍ സി.പി.ഐ-സി.പി.എം തര്‍ക്കം കാരണം കഴിഞ്ഞിട്ടില്ല.

Latest News

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയെന്ന് ഇറാന്‍, അമേരിക്കന്‍ വാദം തള്ളി
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയെന്ന് ഇറാന്‍, അമേരിക്കന്‍ വാദം തള്ളി
August 13, 2026
സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പ്രമുഖ പദവികളില്‍ മാറ്റം
സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പ്രമുഖ പദവികളില്‍ മാറ്റം
August 13, 2026
കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്
കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്
August 13, 2026
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
August 13, 2026
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
August 13, 2026
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
August 13, 2026
 സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
August 13, 2026
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
August 13, 2026
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
August 13, 2026
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026