l o a d i n g

കായികം

റിയല്‍ എഫ്.സി ജിസാന്‍ ക്ലബ്ബ് വിജയാഘോഷം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 4, 2026

ജിസാന്‍: ജിസാനില്‍ നടന്ന വിവിധ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ വിജയികളായ റിയല്‍ എഫ്.സി ജിസാന്‍ ക്ലബ്ബിന്റെ വിജയാഘോഷം കര്‍ബൂസ് ഇസ്തിറാഹയില്‍ വെച്ച് നടന്നു. സെക്രട്ടറി സുബീര്‍ പരപ്പന്‍പൊയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ക്ലബ്ബ് ചെയര്‍മാന്‍ ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു.

ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനും, അംഗങ്ങള്‍ക്കായി മെമ്പര്‍ഷിപ്പ് കാര്‍ഡ് നടപ്പിലാക്കാനും യോഗത്തില്‍ തീരുമാനമായി. കൂടാതെ, വരും ദിവസങ്ങളില്‍ ഫുട്‌ബോള്‍, ക്രിക്കറ്റ്, ഷട്ടില്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ഷംസു പൂക്കോട്ടൂര്‍, ഗഫൂര്‍ വാവൂര്‍, പി.എ. സലാം പെരുമണ്ണ, സിറാജ് പുല്ലൂരാന്‍പാറ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി ഗാനാലാപന സദസ്സും വിവിധ കലാ-കായിക മത്സരങ്ങളും നടന്നു. മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ക്ലബ്ബ് ഭാരവാഹികള്‍ വിതരണം ചെയ്തു.

മത്സര വിജയികള്‍: മ്യൂസിക്കല്‍ ചെയര്‍: ഷംസുദ്ദീന്‍ ബംഗ്ലാദേശ് (ഒന്നാം സ്ഥാനം), ഷാമോന്‍ മൂവാറ്റുപുഴ (രണ്ടാം സ്ഥാനം). പഞ്ചഗുസ്തി: ജംഷി വാഴക്കാട് (ഒന്നാം സ്ഥാനം), ഹാരിസ് കല്ലായി (രണ്ടാം സ്ഥാനം). ലെമണ്‍ സ്പൂണ്‍: ഫൈസല്‍ പാണ്ടിക്കാട് (ഒന്നാം സ്ഥാനം), സത്താര്‍ പൂക്കോട്ടൂര്‍ (രണ്ടാം സ്ഥാനം).

സത്താര്‍ പൂക്കോട്ടൂര്‍, സ്വാലിഹ് ചെമ്മാട്, ജംഷി വാഴക്കാട്, നുഫൈല്‍ പൊന്മള, മുഫീദ് കോഴിക്കോട്, ബഷീര്‍ കരിഞ്ചാപ്പടി, അസീസ് മൂന്നിയൂര്‍, ശാഫി, റാഫി താനൂര്‍, സഹദ് ആലിന്‍ചുവട്, റാസിക് ചെമ്മാട് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ക്ലബ്ബ് വൈസ് പ്രസിഡന്റ് അക്ബര്‍ പറപ്പൂര്‍ സ്വാഗതവും മുസാഫിര്‍ മുക്കം നന്ദിയും പറഞ്ഞു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026